കേരളം കൊലപാതകങ്ങളുടെ നാടായി മാറുന്നുവോ?
കൊലപാതകം എന്തു കാരണത്തിന്റെ പേരിലായാലും കൊലപാതകമാണ്. പൊലീസ് അന്വേഷിക്കേണ്ടത്, നടന്നത് കൊലപാതകമാണോ എന്നും, അതു നടപ്പിലാക്കിയ വിധവും അതിലേക്കു നയിച്ച സാഹചര്യങ്ങളുമാണ്. പോലീസിന് നിയമപരമായി ‘അന്ധവിശ്വാസം’ അന്വേഷിക്കാൻ നിലവിൽ എളുപ്പമല്ല.
നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു പ്രേരകമാകുന്നുണ്ടെങ്കിൽ, ഭരണാധികാരികൾ, വിശിഷ്യാ നിയമനിർമ്മാണ ചുമതലയുള്ളവർ, കുറ്റകൃത്യങ്ങൾ തടയുന്നതിനു നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണോ എന്നു പരിശോധിക്കണം. അല്ലെങ്കിൽ അതിനു സഹായകമായ നിയമങ്ങൾ നിർമ്മിക്കണം. ‘അന്ധവിശ്വാസം’ കൊലപാതക കാരണമാണ് എന്നു പോലീസ് കണ്ടെത്തുന്നത്, കുറ്റവാളികളെ അവരുടെ ഉത്തരവാദിത്വത്തിൽനിന്നു രക്ഷപ്പെടുന്നതിനു മാത്രമേ സഹായിക്കൂ…
പൊലീസും ഭരണകർത്താക്കളും അവരുടെ സാമൂഹിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ‘അന്ധവിശ്വാസം’ എന്ന, ആർക്കും ഒന്നും ചെയ്യാനാവാത്ത ഒരു വില്ലൻ കഥാപാത്രത്തെ സൃഷ്ടിക്കരുത്. ഒരു കാര്യം പറയാതെ വയ്യാ, എന്തിന്റെ പേരിലായാലും, കേരള സമൂഹം മുമ്പെങ്ങും ഇല്ലാത്തവിധം ക്രിമിനൽവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വത്തിൽനിന്നു ഭരണകർത്താക്കൾക്കും നിയമ നിർമ്മാതാക്കൾക്കും നിയമ സംവിധാനത്തിനും കൈകഴുകാനാവില്ല. -By Varghese Vallikkatt
സ്നേഹത്തിൽ ചാലിച്ച വിഷം കഷായത്തിൽ കലർത്തി ജീവനോളം സ്നേഹിച്ച, യുവാവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ 22 വയസ്സുള്ള ഗ്രീഷ്മ നായർ എന്ന പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു…!! കൊലപാതകം അത് ആര് ചെയ്താലും ക്രൂരതയാണ്. കൊല നടത്തിയ വ്യക്തിയുടെ സ്റ്റാറ്റസ് നോക്കുകയോ, ആൺ-പെൺ എന്ന വ്യത്യാസമോ കാണിക്കാൻ പാടില്ല…
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ ശ്യാംജിത്ത് എന്ന യുവാവ് പ്രണയപകയുടെ പേരിൽ വിഷ്ണുപ്രിയ എന്ന യുവതിയെ കഴുത്തറുത്ത് കൊന്നപ്പോൾ കേരളത്തിലെ മീഡിയകൾ എല്ലാം കൊലപാതകിയായ യുവാവിന്റെ പേരും കുടുംബ ചരിത്രവും വിശദമായി ചർച്ച ചെയ്തു. എന്നാൽ ഈ ദിവസങ്ങളിൽ ഷാരോണിനെ കൊന്ന പെൺകുട്ടിയുടെ പേര് “ഗ്രീഷ്മ നായർ” എന്ന് വ്യക്തമാക്കാതെ “പെൺ സുഹൃത്ത്” എന്ന് മാത്രം വിശേഷണം നൽകാൻ കേരളത്തിലെ ഭൂരിഭാഗം മീഡിയകളും കിണഞ്ഞു പരിശ്രമിച്ചു. ഈ കരുതലിനെ എന്ത് പേര് ചെല്ലി വിളിക്കും..?
പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കഴിച്ചതിനുശേഷം ആണ് ഷാരോൺ അവശനായതെന്നും, പച്ചയും നീലയും നിറത്തിൽ ഷാരോൺ ശർദ്ദിച്ചു എന്നും, ആന്തരിക അവയവങ്ങളും വായും പൊള്ളി എന്നും കേൾക്കുമ്പോൾ തന്നെ തലയിൽ അല്പം എങ്കിലും വെളിച്ചമുള്ള സാധാരണക്കാർക്ക് പോലും മനസ്സിലാകും കഴിച്ച കഷായത്തിലോ, ജ്യൂസിലോ മാരകമായ വിഷം കലർന്നിട്ടുണ്ട് എന്ന്.
എന്നിട്ടും പാറശ്ശാല പോലീസ് കാണിച്ച അനാസ്ഥ ഭീകരമാണ്… നിഷ്കളങ്കതയുടെ മൂടുപടം ചൂടിയ ശാലിന സുന്ദരികളുടെ കണ്ണീരിൽ ചാലിച്ച വാക്കുകൾ വിശ്വസിക്കാൻ മാത്രം ദുർബലരാണോ കേരള പോലീസ്..? അതോ ഏതുതരത്തിലും ഗ്രീഷ്മ നായരെയും കുടുംബത്തേയും രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നോ..? വിഷം കലർത്തിയ ജ്യൂസ് മാസങ്ങളോളം ഷാരോണിന് സ്നേഹത്തിൽ ചാലിച്ച് പകുത്തു നൽകിയ ഗ്രീഷ്മ നായരുടെ ക്രൂരത ശ്യാംജിത്തിന്റെ ക്രൂരതയേക്കാൾ ഭയാനകമാണ്…
നൂറ്റാണ്ടുകളോളം പവിത്രമായി കണ്ടിരുന്ന പ്രണയത്തെ, എന്തേ ഈ പുതുതലമുറ ഇത്രയും കളങ്കിതമാക്കുന്നത്..? പ്രണയ നൈരാശ്യം മൂലമോ, പ്രണയത്തിൽ നിന്ന് ഒരാളെ ഒഴിവാക്കാനേ വേണ്ടി ആരും ഒരിയ്ക്കലും ആരുടെയും ജീവനോ, ജീവിതമോ തല്ലി കെടുത്തരുത്. കാരണം പ്രണയം പവിത്രമാണ്, ആ പവിത്രത ഇനിയെങ്കിലും കളങ്കിതമാക്കരുതേ… By, Soniya Kuruvila Mathirappallil
കാമുകി നൽകിയ കഷായത്തിലെയും ജ്യുസിലേയും വിഷാംശം ഉള്ളിൽ ചെന്ന് കേരളത്തിൽ 23 വയസ്സുള്ളൊരു “ആൺകുട്ടി” മരിച്ചിരിക്കുന്നു.. ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങൾ അനുസരിച് കൊലപാതകം ആയിട്ടൊക്കെ വരും.. പക്ഷേ വിഷം കൊടുത്ത കാമുകിക്ക് മുഖമില്ല പേരില്ല അഡ്രസ്സില്ല..
അതിജീവിതമാരെക്കാൾ വലിയ സംരക്ഷണം.. ഇതിപ്പോ തിരിച്ചായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ..!!! അവന്റെ വീടിന്റെ ആധാരം വരെ കുത്തിപ്പൊക്കി മാധ്യമങ്ങൾ ആഘോഷിക്കുമായിരുന്നു.. വീട്ടുകാരെയും കൂട്ടുകാരെയും ഇതിലോട്ട് വലിച്ചിഴച്ച് നാട്ടുകാർക്ക് കല്ലെറിയാൻ ഇട്ടുകൊടുക്കുമായിരുന്നു.. അവന്റെ ചരിത്രം മുഴുവൻ അന്വേഷിച്ചെടുത്ത് പോലീസിനുമുന്നെ മാധ്യമങ്ങളും നമ്മളും അവനെ ക്രൂശിലേറ്റുമായിരുന്നു…
ചർച്ചകളിൽ മരണപെട്ടവളുടെ മുഖം പൊക്കിപ്പിടിച്ചു കൊണ്ട് അവൾക്ക് നീതി കിട്ടണമെന്ന് ഘോരഘോരം പ്രസംഗിക്കുമായിരുന്നു.. തെരുവുകളിൽ പ്രതിക്ഷേധങ്ങളും മെഴുകുതിരി കത്തിക്കലും ഉണ്ടാകുമായിരുന്നു..
പക്ഷേ മരിച്ചത് ഒരു ആൺകുട്ടി ആയപ്പോൾ അതൊരു സെൻസേഷണൽ വാർത്ത ആയില്ല.. ആ പയ്യനുവേണ്ടി ഒരു അന്തിചർച്ചകളും കണ്ടില്ല.. ആരും നെടുനീളൻ പോസ്റ്റുകൾ ഇട്ടില്ല.. ഹാഷ്ടാഗുകൾ ഉണ്ടാക്കിയില്ല.. വിഷം കൊടുത്ത പെൺകുട്ടിയുടെ വീട് തേടി ആരും പോയില്ല.. അവളുടെ സ്വഭാവത്തെ പറ്റി അയൽവക്കംകാരോട് തിരക്കിയില്ല.. അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഫോട്ടോകൾ തിരഞ്ഞുപെറുക്കി ബിജിഎം ഇട്ട് പ്രദര്ശിപ്പിച്ചില്ല..
കാരണം… മരിച്ചത് ഒരു ആണ്കുട്ടിയാണല്ലോ.. നീതി” എന്നുമുതലാണാവോ പെണ്ണിനുവേണ്ടി റിസേർവ് ചെയ്തത്… പെണ്ണിന് മാത്രം ഇത്രയധികം “സംരക്ഷണങ്ങൾ” “കരുതലുകൾ” തുല്യത സംസാരിക്കുന്നവരുടെ നാട്ടിൽ പെണ്ണ് കഞ്ചാവ് വില്ക്കുമ്പോഴും ഒരാളെ കൊല്ലുമ്പോഴും ഒക്കെ സംസാകാരിക നായികാ നായകന്മാർ എന്തിനാണ് ഓടിയൊളിക്കുന്നത്.. എന്തെ പുരുഷൻ ഈ നാട്ടിൽ നീതി അർഹിക്കുന്നില്ലേ…???
“മരിച്ചതൊരു മനുഷ്യനാണ്..” കൊന്നുകളഞ്ഞതാണ്..
സംസാരിക്കുന്നത് ഒരു ജീവന്റെ വിലയെപ്പറ്റിയാണ്.. From Facebook