സോളിമ്മ തോമസ് കളരിക്കൽ

കുരിശുമണികൾക്ക്, അതിന്റെതായ പ്രാധാന്യം നാം നൽകുന്നുണ്ടോ?
ദിവസത്തിന്റെ പ്രധാനപ്പെട്ട മൂന്ന് യാമങ്ങൾ ( രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം ) രക്ഷാകരമായ രഹസ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തിനു വേണ്ടിയാണ് കുരിശുമണി അടിക്കുന്നത്. ഗബ്രിയേൽമാലാഖ മുഖേന മറിയത്തിനു കിട്ടിയ മംഗളവാർത്ത ലോകത്തെമുഴുവൻ അറിയിക്കുകയാണ് കുരിശുമണിയിലൂടെ. അതുകൊണ്ടാണ് നാം കുരിശുമണി അടിക്കുമ്പോൾ നെറ്റിയിൽ കുരിശു വരച്ച് കർത്താവിന്റെ മാലാഖ…. എന്ന പ്രാർത്ഥന ചൊല്ലുന്നത്.
വലിയ നോമ്പ്കാലങ്ങളിൽ, വിശുദ്ധവാര ത്രികാലജപം (പെസഹാ ബുധൻ തുടങ്ങി ഉയിർപ്പു ശനി വരെ ) മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി… എന്ന പ്രാർത്ഥനയും. ഉയിർപ്പുകാലങ്ങളിൽ സ്വർല്ലോകരാജ്ഞി… എന്ന പ്രാർത്ഥനയും ചൊല്ലുന്നു. ദൈവസന്നിധിയിൽ ഹൃദയങ്ങളെ ഉയർത്താനുള്ള ക്രമീകരണം. ദൈവ സാന്നിധ്യസ്മരണ ഹൃദയങ്ങളിൽ ഉണർത്തുന്ന ദൈവത്തിന്റെ സ്വരമാണ്മ ണിനാദങ്ങളിലൂടെ മുഴങ്ങുന്നത്.
എല്ലാ കുടുംബങ്ങളിലും ചെറുതാണെങ്കിലും അൾത്താരപോലെ അലങ്കരിച്ച ഒരു പ്രാർത്ഥനാമുറിയും അതിൽ ഈശോയുടെയും മാതാവിന്റെയും അല്ലെങ്കിൽ തിരു കുടുംബത്തിന്റെയും രൂപങ്ങളും ബൈബിളും ഉണ്ടായിരിക്കുന്നത് നല്ലതാണ്. രൂപങ്ങളെ കുറിച്ചും, പള്ളിമണി അടിക്കുന്നത് എന്തിനാണെന്നും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നു മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും, പള്ളികൾ കാണുമ്പോഴും കുരിശു മണിയുടെ സ്വരം കേൾക്കുമ്പോഴും കുഞ്ഞുമക്കളുടെ നെറ്റിയിൽ കുരിശു വരച്ച് പ്രാർത്ഥിപ്പി ക്കുന്നതും,
സന്ധ്യാസമയത്തെ കുരിശുമണി അടിക്കുമ്പോൾ തിരികൾ കത്തിച്ചു കുഞ്ഞുങ്ങളുടെ നെറ്റിയിൽ കുരിശു വരച്ച് സന്ധ്യാ പ്രാർത്ഥനകൾ ചൊല്ലിക്കൊടുത്തു പ്രാർത്ഥിപ്പിക്കുന്ന ശീലം കുഞ്ഞിലെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കുഞ്ഞുങ്ങൾ ഉറങ്ങാൻ പോകുമുൻപേ പ്രാർഥനാമുറിയിൽ കൊണ്ടുപോയി കുഞ്ഞികൈകൾ കൂപ്പി ഈശോഅപ്പച്ചാ ഞാനുറങ്ങാൻ പോവുകയാണെന്നും ഈശോഅപ്പച്ചന് ഉമ്മ കൊടുപ്പിക്കുകയും രാത്രിമുഴുവൻ കാത്തുപരിപാലിക്കണമേ എന്നുപ്രാർത്ഥിപ്പി ക്കുകയും.
മക്കൾ ഉറങ്ങുമ്പോൾ ഇരുവശങ്ങളിലായി മാതാവും ഔസേപ്പിതാവും ഈശോയും
കാവൽമാലാഖമാരും ഉണ്ടെന്നുപറയുകയും. രാവിലെ കുഞ്ഞുമക്കൾ ഉണർന്നാലുടനെ രാത്രിയിലെ ഈശോയുടെ പരിപാലനത്തിന്ന ന്ദിപറയിപ്പിക്കുകയും ദിവസം മുഴുവനുമുള്ള സംരക്ഷണത്തിനായി പ്രാർത്ഥിപ്പിക്കുകയും ചെയ്യുന്നവഴി കുഞ്ഞുമക്കളുടെ ഉള്ളിൽ ഈശോ എപ്പോഴും അവരുടെ കൂടെയുണ്ട് എന്നുള്ള വിശ്വാസം വളർത്തിയെടുക്കുവാൻ സഹായിക്കും.
എല്ലാ ദിവസവും കുഞ്ഞുമക്കളെ കൊണ്ട് പ്രാർത്ഥനാ മുറിയിൽ
പൂക്കൾവയ്ക്കുകയും, ദേവാലയത്തിൽ പോകുമ്പോൾ കുഞ്ഞുമക്കളെ കൊണ്ട്
മാതാവിന്റെയോ വിശുദ്ധരുടെയോ രൂപത്തിനുമുന്നിൽ പൂക്കൾ വയ്ക്കുന്നതും.
സ്ത്രോത്രകാഴ്ച, നേർച്ചകൾ എന്നിവ മക്കളെകൊണ്ട്
ഇടീപ്പിക്കുന്നത് നന്നായിരിക്കും. കുഞ്ഞുന്നാളിലെ എന്ത്കിട്ടിയാലും മറ്റുള്ളവരുമായി
പങ്കുവെക്കാനുള്ള മനോഭാവം വളർത്തിയെടുക്കുവാൻ മാതാപിതാക്കൾ ശ്രമിക്കുന്നത് നന്നായിരിക്കും.
അതോടൊപ്പം, യാത്ര പുറപ്പെടുന്നതിനു മുൻപ് കുഞ്ഞുമക്കളെ കൊണ്ട്
ഈശോഅപ്പച്ചാ ഞാൻ യാത്ര പോവുകയാണെന്നും ഈശോഅപ്പച്ചന് ഉമ്മ കൊടുപ്പിക്കുകയും. മാതാപിതാക്കളും മക്കളും ഒന്നിച്ച് യാത്ര സംരക്ഷണത്തിനുവേണ്ടിയും. തിരിച്ചെത്തുമ്പോൾ യാത്രയിലെ ദൈവപരിപാലനയെക്ക് നന്ദി അർപ്പിക്കുന്നതും കുഞ്ഞുങ്ങളുടെ മനസ്സിൽ
ദൈവവിശ്വാസം വളരുവാൻ സഹായകമാകും. കുഞ്ഞുമക്കൾ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ കൊച്ചു കൊച്ചു പ്രാർത്ഥനകളും, വചനങ്ങളും പറഞ്ഞുകൊടുത്തു ആ കുഞ്ഞുമനസ്സുകളിൽ വിശ്വാസവിത്ത് പാകാം…
സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു അവനു ഇടർച്ച ഉണ്ടാകുന്നില്ല.
1 യോ: 2:10