ആദ്യം തന്നെ ബഹു. ആന്റണി തറേക്കടവിൽ അച്ചന് അഭിനന്ദനങ്ങൾ… സത്യം വിളിച്ചു പറയാൻ ധൈര്യം ഉള്ള വൈദികരെയാണ് ഏതു കാലഘട്ടത്തിലും സഭയ്ക്ക് ആവശ്യം. അതുകൊണ്ടാണല്ലോ സഭയിൽ രക്തസാക്ഷികൾ ഉണ്ടായത്. അച്ചന്റെ ക്രൈസ്തവ നിലപാടിന് ബിഗ് സല്യൂട്ട്. സപ്പോർട്ട് ചെയ്ത യു-ട്യൂബ് ചാനലുകൾ.. SMYM കാഞ്ഞിരപ്പള്ളി, KCYM താമരശ്ശേരി, K G ന്യൂസ്, കാസ – ക്രോസ് … എന്നിവർക്കും അഭിനന്ദനങ്ങൾ.
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനുശേഷം ‘മറ്റൊരു യാഥാർത്ഥ്യം’ വിളിച്ചു പറയാൻ ധൈര്യം കാണിച്ച വൈദികനാണ് ബഹു. ആന്റണി തറേക്കടവിലച്ചൻ. അച്ചനെ തള്ളി പറഞ്ഞ സഭയിലെ ആരായാലും ഇക്കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കണം. കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നതറിഞ്ഞിട്ടും അറിയാത്തവരെപോലെ ഇരിക്കുന്നത് പുണ്യം അല്ല. അന്ന്, കല്ലറങ്ങാട്ട് പിതാവ് പറഞ്ഞപ്പോൾ, പാലാ രൂപതയിലെ വൈദികർ ഉണർന്ന് ഒന്ന് സപ്പോർട്ടുചെയ്തിരുന്നെങ്കിൽ… അന്ന് അങ്ങനെ പ്രവർത്തിച്ചായിരുന്നെങ്കിൽ നമ്മുക്ക് സത്യത്തിന് സാക്ഷികളാകാമായിരുന്നു – സഭയുടെ ബാഹ്യമായ ശക്തി കേരളത്തിന് കാണിച്ചു കൊടുക്കാമായിരുന്നു; കൂട്ടായ്മയുടെ ബലം കാണിച്ചുകൊടുക്കാമായിരുന്നു.!
ഫാ.ആന്റണി തറേക്കടവിലച്ചൻ ഹലാൽ ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോൾ തലശ്ശേരി രൂപതയിലെ വൈദികർ ഉണർന്ന് ഒന്ന് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ… …വിശ്വാസ സമൂഹത്തോട് അൾത്താരയിൽ വച്ച് അച്ചൻ പറഞ്ഞതിൽ എന്താണ് തെറ്റ്..? ഈ സംഭവത്തിൽ സഭ ഒരുമിച്ച് നിന്നിരുന്നെങ്കിൽ മലബാറിൽ ക്രൈസ്തവരുടെ സംഘടിത ബലം അതിലൂടെ കാണിച്ചു കൊടുക്കാമായിരുന്നു.കാലഘട്ടത്തിനനുസരിച്ച് ദൈവവചനം വിശദീകരിച്ചു കൊടുക്കാൻ, തെറ്റും ശരിയും വേർതിരിച്ച് കാണിച്ചുകൊടുക്കാൻ വൈദികർക്ക് കഴിയുന്നില്ലെങ്കിൽ, നമ്മുടെ അൾത്താര പ്രസംഗം കൊണ്ട് എന്ത് പ്രയോജനം…?
പ്രിയപ്പെട്ട ആന്റണി അച്ചാ.., രക്തസാക്ഷി ആകേണ്ടിവന്നാലും ക്രൈസ്തവ ധാർമ്മികത, ക്രൈസ്തവ ജനത്തെ പഠിപ്പിക്കണം. അങ്ങേയ്ക്ക് എതിരെ പലസ്ഥലങ്ങളിലും കേസ് കൊടുത്തിണ്ടാവും. എങ്കിലും അങ്ങ് വിളിച്ചു പറഞ്ഞത് വിശ്വാസ ഹൃദയങ്ങളിൽ കരിങ്കല്ലിൽ കൊത്തിവച്ചതുപോലെ വിശ്വാസികളുടെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു.അതിൽ സന്തോഷിക്കൂ വൈദികാ… ദൈവം അനുഗ്രഹിക്കട്ടെ.“ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവൻ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്”.(യോഹ.10:11-13).
By, ബ്ര. സാബു കാസർകോഡ്.