WE FALL IN LOVE BY CHANCE…. WE STAY IN LOVE BY CHOICE…. എവിടെയോ കേട്ടുമറന്ന താണ്.. നിന്നോട് എനിക്ക് സ്നേഹം ഇല്ലായിരുന്നെങ്കിൽ…. നിന്നെ തേടി ഈ കല്ലറ വരെ ഞാൻ എത്തുമായിരുന്നില്ല… നിന്നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് സ്നേഹം തേടിയുള്ള എന്റെ അലച്ചിലുകൾ പൂർണ്ണമായി എന്നാണ്… അതുകൊണ്ടാണ്.. നിഹാരം പെയ്യുന്ന ഈ രാവിലും നിന്നെയൊന്നു കാണാൻ ആ കല്ലറയിലേക്ക് ഞാൻ വരുന്നത്…
മിഴിനീരു കൊണ്ട് ആ കല്ലറ നനയ്ക്കുന്നത് ഹിമകണം അല്ല…. എന്റെ കണ്ണുനീർ ആണ്…. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട് സൗഹൃദം തേടിയുള്ള… സ്നേഹം തേടിയുള്ള… എന്റെ ഈ ഭ്രാന്തമായ അലച്ചിൽ ഞാൻ അവസാനിപ്പിക്കേണ്ടത് ക്രൂശിതന്റെ മുന്നിലാണെന്ന്… അവനോളം ആരും ഇതുവരെ എന്നെ സ്നേഹിച്ചിട്ടില്ല….. നീയെനിക്ക് അവനിലേക്കുള്ള ഒരു നിമിത്തമായിരുന്നു… വെറുമൊരു നിമിത്തം… അല്ലെങ്കിലും, പ്രിയപ്പെട്ടവരിൽ നിന്നുള്ള അകൽച്ച കളാണ് വീണ്ടും ക്രിസ്തുവിലേക്ക് എന്നെ അടുപ്പിക്കുന്നത്… അവനിലേക്കുള്ള അലച്ചിലുകൾ ഇനിയും ഞാൻ തുടരേണ്ടതുണ്ട്…. ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കാണ്…
എങ്കിലും മുന്നോട്ട് പോയേ പറ്റൂ… മറ്റുള്ളവർക്ക് അല്പം വെളിച്ചം എങ്കിലും നൽകാൻ… നീയാണ് എന്നും അവനിലേക്കുള്ള വഴികാട്ടി….. ഉറപ്പാണ് ക്രൂശിതനിൽ എത്തുവോളം വരെ ഞാൻ ഈറ്റുനോവ് അനുഭവിക്കുന്നുണ്ട് എങ്കിലും… തുറന്നു പറയട്ടെ, ഈശോയെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതേയുള്ളൂ….. I like എന്നതിൽ നിന്നും I love എന്നതിലേക്ക് ഞാൻ ഇനിയും വളരേണ്ടതുണ്ട്…. ഞാൻ എന്നെ മറന്ന് അപരനെ ഓർക്കുന്നതാണ് സ്നേഹം…
ഇനി പാപ ബോധത്തോടെ ചില വരികൾ കൂടി…. നിന്റെ സ്നേഹത്തെ എത്രയോ തവണ തിരിച്ചറിഞ്ഞിട്ടും, അനുഭവിച്ചിട്ടും ഞാൻ ഇടറി പോവുകയാണ്… പീറ്ററിനെ പോലെ ജീവിതത്തിന്റെ മരവിപ്പിൽ അല്പം ചൂട് തേടി ഞാനും പോകുന്നു.. എനിക്കു വേണ്ടി നീ നഗ്ന ആക്കപ്പെട്ടു വേദനയുടെ സംഹാരതാണ്ഡവം സ്വീകരിക്കുമ്പോൾ, നിന്റെ ആ നിലവിളികൾക്ക് നേരെ എത്രയോ തവണ ഞാൻ അറിയില്ലെന്ന് പറഞ്ഞിരിക്കുന്നു… എന്റെ കുപ്പായമൂരി രക്ഷപ്പെടാൻ ശ്രമിക്കുന്നു.. സ്നേഹിക്കാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായിരിക്കും..
പക്ഷേ, നീ സ്നേഹിച്ചത് കുറവുകൾ നിറഞ്ഞ എന്നെ ആയിരുന്നു.. അല്ലെങ്കിലും പണ്ടുമുതലേ അങ്ങനെയായിരുന്നു…. എല്ലാ അപകടങ്ങളിലും നീ എന്നെ ചേർത്തുപിടിച്ചു….. നിന്റെ തിരിച്ചുപിടിച്ച കരങ്ങളിൽ ഞാൻ അന്നും ഇന്നും സുരക്ഷിതനായിരുന്നു….. അവസാന നിമിഷത്തിൽ പോലും നിന്റെ ചേർത്തു പിടിക്കലിന്റെ കരുതൽ, ആ നല്ല കള്ളനു ശേഷം അനുഭവിച്ചത് ഒരുപക്ഷേ ഞാനെന്ന കള്ളൻ ആയിരിക്കും…. പ്രാണൻ എനിക്കായി നീ പകുത്തു നൽകിയപ്പോഴും, സ്വന്തമാക്കിയപ്പോഴും, മറ്റുള്ളവർക്ക് മുന്നിൽ ഏച്ചുകെട്ടലുകളുംമായി, പൊയ്മുഖങ്ങളും ആയി ഞാൻ മുന്നേറി…..
ഞാൻ ഉറച് വിശ്വസിക്കുന്നുണ്ട് അകൽച്ചകൾ എല്ലാം ദൈവാനുഗ്രഹങ്ങൾ ആണെന്ന്…. എന്റെ വേദനയുടെ രാവിൽ ഇനി ഞാൻ ഓടി എത്തേണ്ടത് സ്നേഹത്തിന്റെ ബലി നൽകുന്ന നിന്റെ അൾത്താരയിലേക്കാണ്….. എന്റെ ജീവിതത്തിന്റെ കൂട് ഞാൻ ഒരുക്കേണ്ടത് കരുണയുടെ കുന്തിരിക്ക ഗന്ധം ഉയരുന്ന നി ന്റെ ബലിവേദിയിൽ ആണ്…. നിന്റെ അൾത്താരയുടെ മുന്നിൽ വിറയാർന്ന കരങ്ങളോടെ കണ്ണുനീരുമായി ഈ കുറിപ്പുകൾ ഞാൻ എഴുതുമ്പോൾ തുറന്നു പറയട്ടെ… ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ടേയുള്ളൂ….
Yes… i am in love…. not by chance… not by choice…. സ്നേഹത്തിന്റെ പൂർണത അവൻ മാത്രമാണ് അവൻ മാത്രം…..yes…..here is the begining of my love……. എന്തോ ഒരു തോന്നൽ….. കാണാതായ കുഞ്ഞാട് ഞാനാണെന്ന്… i am the lost sheep…
വർഷങ്ങൾക്കുശേഷം, അവൾ മരിച്ച അതേ സ്ഥലത്തേക്ക് അയാൾ വീണ്ടും ഇന്ന് എത്തിച്ചേർന്നു… തന്റെ മടിയിൽ കിടന്ന് അന്ന് ആ റോഡിൽ അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ ഉണ്ടായിരുന്ന തണുപ്പിനെ ക്കാൾ അൽപം കൂടുതലാണ് ഇന്ന്… നിഹാരം പെയ്ത രാവിൽ , വർഷങ്ങൾക്ക് മുമ്പ് അവൾ പറഞ്ഞ ആ വാക്കുകൾ വീണ്ടും കണ്ണുനീരിനെ ചൂടിൽ അയാൾ ഓർമ്മിച്ചെടുത്തു, you are the most beloved person ever I had seen . അവൾ നൽകിയ ഒരു വർഷത്തെ ഓർമ്മകൾ ഒരു ജീവിത ആയുസ്സിൽ പേറി അയാൾ മുന്നോട്ടു പോവുകയാണ് …. ചിലപ്പോഴൊക്കെ പ്രണയം അങ്ങനെയാണ്, ആർക്കും മനസ്സിലാവില്ല. അല്ലെങ്കിൽ ക്രിസ്തുവെന്ന സ്നേഹത്തെ പണ്ടേ എല്ലാവരും മനസ്സിലാക്കിയേനെ…. (കടപ്പാട്: അകൽച്ചകൾ എല്ലാം ദൈവത്തിലേക്ക് ആണെന്ന് പഠിപ്പിച്ച നിനക്കു.
By, ചാൾസച്ചൻ