Fr. Jovial Vadakel O. Praem
ധാരാളം പുരോഹിതന്മാരും, സന്യസ്ഥരും ചിലപ്പോഴൊക്കെ പൗരോഹിത്യ, സന്യാസ യാത്രയിൽ സ്ഥിരോത്സാഹം കാണിക്കാത്തതിന്റെ ഒരു പൊതു കാരണം, ‘Vocation Crisis’ മാത്രമാണോ?”സഭയ്ക്ക് പുരോഹിതന്മാരെ, സന്യസരെ ആവശ്യമുണ്ട്, “മിക്കപ്പോഴും ” Vocation Crisis” സംഖ്യകളെ കേന്ദ്രീകരിക്കുന്നു. എന്നാൽ നമ്മൾ അത് മറ്റൊരു റഫറൻസിൽ നിന്ന് നോക്കുകയാണെങ്കിൽ എന്തുചെയ്യും. “Vocation Crisis” ഒരുപക്ഷേ എല്ലാറ്റിനുമുപരിയായി വിശുദ്ധിക്കുവേണ്ടിയുള്ള ആഗ്രഹത്തിന്റെ ഒരു പ്രതിസന്ധിയാണ്.
ദൈവം നമ്മെ നിറയ്ക്കുന്ന കൃപയിൽ കൂടുതൽ കൂടുതൽ ജീവിക്കാനുള്ള ആഗ്രഹമാണിത്, അത് നമ്മെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്നു, നമ്മെ പുതിയ സൃഷ്ടികളാക്കുന്നു.
“അഭിമാനത്താൽ വീർപ്പുമുട്ടാത്ത, എന്നാൽ തങ്ങളെ ഭരമേല്പിച്ചവരുടെ വിശുദ്ധീകരണത്തിനായി പൂർണ്ണമായി അർപ്പണബോധമുള്ള പുരോഹിതന്മാരെയോ, സന്യസ്ഥരെയും ആണ് നമുക്കു വേണ്ടത്.”
ചിലപ്പോൾ നമുക്ക് തൊഴിൽ പ്രതിസന്ധി എല്ലാ മേഖലയിലും ഉണ്ടാകാറുണ്ട്! എന്നാൽ നമ്മൾ ഏത് തൊഴിലിലായാലും പാരിസ്ഥിതിക പ്രതിസന്ധിയുണ്ട്. എന്നാൽ പൗരോഹിത്യ സന്യാസ ദൈവവിളി, ദൈവസ്നേഹത്താൽ അനുഷ്ഠിതമായ ഒരു സേവന മാതൃകയാണ്. കോൺവെന്റുകൾ, ആശ്രമങ്ങൾ, സെമിനാരികൾ അല്ലെങ്കിൽ ദൈവത്തെയും ആളുകളെയും സേവിക്കുന്ന ഏതെങ്കിലും കമ്മ്യൂണിറ്റി സംഘടനകൾക്കുള്ളിൽ നിന്ന് പൊതുസമൂഹം ഒത്തിരിയേറെ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു, മറ്റുള്ളവർക്ക് ഇടർച്ചയ്ക്കും, ഈകഴ്ചയ്ക്കും കാരണമാകുന്ന ഒന്നും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കട്ടെ.
സന്യാസ പൗരോഹിത്യ ജീവിതത്തിലും, കുടുംബജീവിതത്തിലും ‘ Crisis’ അഥവാ പ്രതിസന്ധി എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്, പ്രലോഭനങ്ങൾ നിറഞ്ഞ ഈ ലോകത്ത് ദൈവത്തെ സേവിക്കുന്നതിലും, വചനപ്രഘോഷണത്തിന്, ഒരു കോട്ടവും സംഭവിക്കാതെ ഒരു പ്രചോദനമായി, വിശുദ്ധിയുള്ള പുരോഹിത സന്യാസഗണങ്ങൾ കത്തോലിക്കാ സഭയെ മനോഹരമാക്കുന്നു………
സന്തുഷ്ടരും, വിശ്വസ്തരും, വിശുദ്ധരും എളിമയും അനുകമ്പയും ഉള്ള ആളുകളാൽ നിറഞ്ഞ ഒരു ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് പുരോഹിതരാലും, സന്യസ്ഥരാലും, അനുഗ്രഹിക്കപ്പെട്ട, സഭയാണ് കത്തോലിക്കാ സഭ. നമ്മുടെ രക്ഷകനായ ക്രിസ്തു തന്റെ ഭൗമിക ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ സഹിച്ചുവെങ്കിലും അപ്പോഴും നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു എന്ന് ഓർക്കുക.
ക്രിസ്തുവിനെ അനുഗമിക്കുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്തിട്ടും ഒരുപാട് പീഡനങ്ങളും രക്തസാക്ഷിത്വവും അനുഭവിച്ച വിശുദ്ധരെ ഓർക്കുക. സ്നേഹിക്കുക പ്രാർത്ഥിക്കുക വിശ്വസിക്കുക!!!