ആത്മീയതയിലേക്കുള്ള യാത്ര നല്ലതാണ്. എന്നാൽ അതിന്ന് അത്യാവശ്യമായി വേണ്ടി വന്നേക്കുന്നത് സീറോ മലബാർ സഭയിലെ സിനഡ് തീരുമാനങ്ങളെ എതിർത്തു നിൽക്കുന്ന പിതാക്കന്മാർക്കും, വൈദികർക്കും, അൽമായർക്കും ആണ്. അവരുടെ മാനസന്തരമാണ് കത്തോലിക്കാ സഭ ഇന്ന് കാണാൻ ഏറെ ആഗ്രഹിക്കുന്നത്.
ഒരു കാലത്ത് പൂർവികർ പകർന്നു നൽകിയ അറിവുകൾക്കും, അവർ കാണിച്ചു തന്ന വഴിത്താരകൾക്കും പുറമെ പിതാക്കന്മാരുടെയും, വൈദികരുടെയും, ആത്മീയ വെളിച്ചത്തിൽ, അവരുടെ ജീവിത വിശുദ്ധിയിൽ, സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കുന്ന പ്രാർത്ഥനാ ചൈതന്യത്തിൽ, കത്തോലിക്കാ സഭയിലേക്ക് നടന്നു കയറിയ ഒരു തലമുറ ഉണ്ടായിരുന്നു
എന്നാൽ ഇന്നോ..???
ദൈവം ആഗ്രഹിക്കുന്നില്ല തന്റെ ജനത്തെ ചിതറിച്ചു കളയാൻ.. ചേർത്തു നിർത്താനും , സ്നേഹിക്കാനും, മാറോട് ചേർക്കാനുമാണ് അവൻ ആഗ്രഹിക്കുന്നത്….അതിന് തടസമായി നിൽക്കുന്നവരോട് വചനം ആവർത്തിച്ചു പറയുന്നു..
എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന് ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും. (മത്തായി 18 : 6) വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. (മര്‍ക്കോസ് 9 : 42)
ഈ ചെറിയവ രില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനെക്കാള് നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. (ലൂക്കാ 17 : 2) ദൈവസന്നിധിയിൽ ഞാനും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു…കത്തോലിക്കാ സഭയുടെ ഐക്യത്തിനായി…സഭയുടെ മാനസന്തരത്തിനായി.. ക്രിസ്തുസ്നേഹം പകർന്നു നൽകാൻ അഭിഷേകം ഉള്ള സഭയുടെ കുഞ്ഞാടുകൾക്കായി…അവരുടെ ഏകീകരണത്തിനായി..ആമ്മേൻ.
By, Nithin Paul Mundumakil