സീറോ മലബാര്‍ സഭ ഐക്യത്തിന്റെ മുഖം പ്രദര്‍ശിപ്പിക്കുന്നു!
ഭേദഗതികള്‍ വരുത്തിയ പുതിയ കുര്‍ബാന തക്സയുടെ ഉപയോഗത്തോടൊപ്പം സീറോ മലബാര്‍ സിനഡിന്റെ 1999-ലെ തീരുമാനപ്രകാരം വിശുദ്ധ കുര്‍ബാനയുടെ അര്പ്പണരീതിയിലും ഐക്യരൂപമുണ്ടാകണമെന്ന സീറോ മലബാര്‍ സഭയുടെ അവസാനസിനഡിന്റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ മഹാഭൂരിപക്ഷം രൂപതകളും വിശുദ്ധ ബലിയര്‍പ്പണത്തില്‍ ഏകീകൃതരൂപം പാലിച്ചുകൊണ്ട് ഇന്ന് ബലിയര്‍പ്പിച്ചു.
വിശുദ്ധ ബലിയര്‍പ്പണം സഭയുടെ പരമോന്നതമായ ആരാധന എന്ന നിലയില്‍ അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധി കൂടിയാണ്. സീറോ മലബാര്‍ മെത്രാന് സിനഡ് ഇക്കാര്യത്തില്‍ എക്കാലവും ജാഗ്രത പുലര്‍ത്തിയിരുന്നു. സിനഡ് തീരുമാനം വലിയ വിഭാഗീയതകള്‍ക്ക് വഴിതെളിച്ചുവെന്ന വായ്ത്താരികളില്‍ യാതൊരര്‍ത്ഥവുമില്ല. വലിയ ഐക്യത്തിന്റെ മഹാസംഭവമാണ് സീറോ മലബാര്‍ സഭയില്‍ ഇന്ന് അരങ്ങേറിയിരിക്കുന്നത്. പുതിയ ആരാധനാക്രമവത്സരം ആരംഭിക്കുന്ന മംഗലവാര്ത്തക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടും. ഇക്കാലമത്രയും വിവിധ രൂപതകള്‍ സീറോ മലബാര്‍ സഭയില്‍ ബലിയര്‍പ്പിച്ചിരുന്നത് 3 രീതികളിലായിരുന്നു:
1. പൂര്‍ണമായും ജനാഭിമുഖം
2. പൂര്‍ണമായും മദ്ബഹാഭിമുഖം
3. സിനഡ് ക്രമം (50:50)
എന്നാല്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പില്‍ വരുന്ന ഇന്നുമുതല്‍ ഏകീകൃതരൂപത്തിലുള്ള ബലിയര്‍പ്പണത്തിലേക്ക് മഹാഭൂരിഭാഗം രൂപതകളും കടന്നുവന്നിരിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമായി 35 രൂപതകളാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. അതില്‍ 31 രൂപതകളിലും സിനഡ് ക്രമം പാലിക്കപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ള നാല് രൂപതകളില്‍ കുറേ പള്ളികളിലെങ്കിലും സിനഡ് ക്രമം അനുസരിച്ചുള്ള കുര്‍ബാനയര്‍പ്പണം ഇന്ന് നടക്കുകയുണ്ടായി.
ഇത് നമുക്ക് വലിയൊരു ആശ്വാസവും ആത്മവിശ്വാസവും നല്കുന്നു. കണക്കുകളനുസരിച്ച് നോക്കിയാല്‍ സീറോ മലബാര്‍ സഭയില്‍ സിനഡ് നിര്‍ദ്ദേശിച്ച ഐക്യരൂപത്തിലുള്ള കുര്‍ബാന അര്‍പ്പിക്കുന്ന രൂപതകളാണ് മഹാഭൂരിപക്ഷവും എന്ന് കാണാന്‍ കഴിയും. അത് ഏതാണ്ട് സഭയുടെ 91 ശതമാനത്തോളം വരുമെന്ന കാര്യവും നമ്മള് പരിഗണിക്കേണ്ടതുണ്ട്. മാത്രവുമല്ല, മൂന്ന് രീതികള്‍ എന്നത് എന്നേക്കുമായി അവസാനിക്കുകയാണ്. മഹാഭൂരിപക്ഷം രൂപതകളും പിന്തുടരുന്ന സിനഡ് ക്രമത്തിലേക്ക് ബാക്കിയുള്ള രൂപതകളും എത്തിച്ചേരുന്നത് വരെ സീറോ മലബാര്‍ സഭയില്‍ മറ്റൊരു ശൈലി കൂടി പ്രാദേശികമായി നിലവിലുണ്ടാകും എന്നതൊഴിച്ചാല്‍ സീറോ മലബാര്‍ സഭാസിനഡിന്റെ തീരുമാനം വിജയകരമായി നടപ്പിലാക്കാന്‍ സഭാംഗങ്ങള്‍ക്കു സാധിച്ചുവെന്നു തന്നെ പറയാം.
നൂറ്റാണ്ടുകളായി അധീശത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അതിനാല്‍ത്തന്നെ അനൈക്യത്തിന്റെയും ഭാരംപേറുന്ന സീറോ മലബാര്‍ സഭയുടെ ഐക്യത്തിലേക്കുള്ള ആദ്യപടിയാകട്ടെ ഈ സുദിനം. മാറ്റങ്ങള്‍ വേദനാജനകമാണ്. എതിര്‍പ്പുകള്‍ ആ വേദനയുടെ ഭാഗം മാത്രം. വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരുന്നതുകൊണ്ട് നമ്മുക്കുണ്ടാകുന്ന വേദനകള്‍ എന്തായാലും മനുഷ്യകുലത്തിന് വേണ്ടി കര്‍ത്താവ് സഹിച്ചയത്രയും വരില്ല. എതിര്‍പ്പുകള്‍ ഇല്ലാതാകുമ്പോഴാണ് ഐക്യം സംജാതമാകുന്നത്. മനുഷ്യകരങ്ങളിലേക്ക് തന്നെത്തന്നെ വിട്ടുകൊടുത്ത കര്‍ത്താവിനെപ്പോലെ സ്വന്തം താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നമ്മളും തയ്യാറാകുന്നിടത്ത് പൂര്ണ്ണഐക്യത്തിന്റെ സുന്ദരസുദിനങ്ങള്‍ സംജാതമാകും. പൂര്‍ണ്ണ ഐക്യത്തിലേക്ക് ഏതാനും ചുവടുകള്‍ കൂടി മാത്രം – ഹൃദയങ്ങളെ ഭരിക്കുന്ന ഐക്യത്തിന്റെ ആത്മാവ് ഏവരെയും നയിക്കട്ടെ!
By, Noble Thomas Parackal
സിറോമലബാർ സഭയുടെ പരിഷ്ക്കരിച്ച് ഏകോപിച്ച കുർബാന ക്രമം , അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരിൽ മാർ ഗീവർഗ്ഗീസ് വലിയ മെത്രാപോലീത്ത, സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആഘോഷിക്കുന്നു.







സിറോ മലബാർ സഭയിൽ പരിശുദ്ധ സിംഹാസനം അംഗീകരിച്ച സിനഡ് കുർബാന (പകുതി ജനാഭിമുഖ പകുതി മദ്ബഹാഭിമുഖം) അർപ്പിക്കുന്ന രൂപതകൾ – 32 എണ്ണം(വിശ്വാസികൾ ഏകദേശം 36 ലക്ഷം) താൽക്കാലികമായി മെത്രാന്റെ തീരുമാനത്താൽ പൂർണ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകൾ – 3 (വിശ്വാസികൾ ഏകദേശം 9 ലക്ഷം)1
1. Tellicherry Archdiocese2. Kottayam Archdiocese3. Kothamangalam Diocese4. Idukki Dioceses5. Pala Diocese6. Kanjirappally Diocese7. Thuckalay Diocese8. Ramanathapuram Diocese9. Belthangady Diocese10. Bhadravathi Diocese11. Mandya Diocese12. Bijnor Diocese13. Sagar Diocese14. Satna Diocese15. Ujjain Diocese16. Kalyana Diocese17. Adilabad Diocese18. Chanda Diocese19. Jagdalpur Diocese20. Hosur Diocese21. Shamshabad Diocese22. Mississauga Diocese (Canada)23. Melbourne Diocese ( Australia, New Zealand and Oceania countries)24. Chicago Diocese (USA)25. Great Britain Diocese (England, Scotland & Wales)28.11.2021 മുതൽ26. Changanacherry Archdiocese27. Thrissur Archdiocese28. Palakkad Diocese29. Thamarassery Diocese30. Mananthavady Diocese31. Gorakhpur Diocese32. Rajkot Diocese33. Gulf, Europe & Rest of the world.
താൽക്കാലികമായി മെത്രാന്റെ തീരുമാനത്താൽ പൂർണ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകൾ – 3 (വിശ്വാസികൾ ഏകദേശം 9 ലക്ഷം)1. Ernakulam – Angamaly Archdiocese (പ്രസന്നപുരം പള്ളിയിൽ സിനഡ് കുർബ്ബാന)2. Irinjalakuda – Kodungallur Diocese(കൊറ്റനല്ലൂർ പള്ളിയിൽ സിനഡ് കുർബ്ബാന)3. Faridabad Diocese(കത്തീഡ്രൽ അടക്കം പല പള്ളികളിലും സിനഡ് കുർബ്ബാന)