നസ്രായന്റെ നല്ലിടയൻ ഫാദർ ജോർജ്ജ് നേരേവീട്ടിൽ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായി… സീറോ മലബാര്‍ തലവനും സിനഡിനും വിധേയ പ്പെട്ടിരുന്ന വെച്ചൂര്‍ പള്ളി വികാരിയച്ചനുമാണ് റവ. ഫാ ജോര്‍ജ്ജ് നേരേവീട്ടീൽ. മൃതസംസ്ക്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇടപ്പള്ളി പള്ളിയിൽ.
ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.
എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്ക്കും. (2 തിമോത്തേയോസ് 4 : 7-8)
സഭാശുശ്രൂഷയിൽ ത്യാഗപൂർവ്വം ജീവിതം സമർപ്പിച്ച ഈ വൈദീകന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കാം…
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ. 1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.