ജെ. കുര്യാസ്
നമ്മുടെ ഇന്നത്തെ സമൂഹത്തിൽ
ഭൗതികവാദം വിഗ്രഹവത്കരിക്കപ്പെടുന്നു,
അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു,
സത്യം ലഘൂകരിക്കപ്പെടുന്നു,
കോടതികൾ മരവിക്കപ്പെടുന്നു,
രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നു,
സേവനങ്ങൾ കച്ചവടവത്ക്കരിക്കപ്പെടുന്നു,
നീതി മരീചികയാക്കപ്പെടുന്നു,
പാപം സാമാന്യവത്ക്കരിക്കപ്പെടുന്നു,
വിവാഹമോചനം ന്യായവത്ക്കരിക്കപ്പെടുന്നു,
ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെടുന്നു,
സ്ത്രീകൾ ഭോഗവസ്തുക്കളാക്കപ്പെടുന്നു,
വൃദ്ധർ മനുഷ്യത്വരഹിതരാക്കപ്പെടുന്നു,
രോഗികൾ ദയാവധം ചെയ്യപ്പെടുന്നു,
ദരിദ്രർ ഇരകളാക്കപ്പെടുന്നു,
പ്രതികരിക്കുന്നവർ ബഹിഷ്കരിക്കപ്പെടുന്നു,
കുടിയേറ്റക്കാർ അപമാനിക്കപ്പെടുന്നു,
കുട്ടികൾ നിർവീര്യരാക്കപ്പെടുന്നു.
ഇന്റർനെറ്റിലും ടിവിയിലും സിനിമയിലും
കുറ്റകൃത്യം നിയമവിധേയമാക്കപ്പെടുന്നു,
വില്ലൻമാർ പ്രകീർത്തിക്കപ്പെടുന്നു,
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിക്കപ്പെടുന്നു,
ഹാസ്യം അശ്ലീലമാക്കപ്പെടുന്നു,
ലൈംഗികത നിസ്സാരവത്ക്കരിക്കപ്പെടുന്നു,
ബൈബിൾ കെട്ടുകഥയാക്കപ്പെടുന്നു,
ദൈവാലയങ്ങൾ നിന്ദിക്കപ്പെടുന്നു,
ദൈവം പാർശ്വവൽക്കരിക്കപ്പെടുന്നു,
ക്രിസ്ത്യാനികൾ പൈശാചികരാക്കപ്പെടുന്നു.
നമ്മുടെ കുടുംബങ്ങളിൽ
ബന്ധങ്ങൾ പ്രഹസനങ്ങളാക്കപ്പെടുന്നു,
പെരുമാറ്റരീതികൾ അപരിഷ്കൃതമാക്കപ്പെടുന്നു,
സംസാരം സംസ്കാര ശൂന്യമാക്കപ്പെടുന്നു,
വിശ്വാസം മതേതരമാക്കപ്പെടുന്നു,
എല്ലാം വാണിജ്യവത്കരിക്കപ്പെടുന്നു.
നിർഭാഗ്യവശാൽ, ക്രിസ്ത്യാനികൾ,
നിങ്ങളും ഞാനും അസംഘടിതരാണ്.
നമ്മൾ വിഭജിക്കപ്പെട്ടിരിക്കുന്നു,
വിശ്വാസം കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു,
സാക്ഷ്യങ്ങൾക്ക് വിലയില്ലാതായിരിക്കുന്നു,
അഭിപ്രായങ്ങൾ അവഗണിക്കപ്പെടുന്നു,
വൈദികർക്ക് ധർമ്മഭ്രംശം സംഭവിച്ചിരിക്കുന്നു,
ദൈവം അന്യമായിരിക്കുന്നു.
ഈ സാഹചര്യങ്ങളിൽ നാമെന്താണ് ചെയ്യേണ്ടത്?
ആരാധന പുനരുജ്ജീവിപ്പിക്കപ്പെടണം,
നേതൃത്യം ശുശ്രൂഷയാക്കപ്പെടണം,
ചർച്ചകൾ പ്രായോഗികമാക്കപ്പെടണം,
അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കപ്പെടണം,
അനുസരണം ശീലമാക്കപ്പെടണം,
അംഗങ്ങൾ ഊർജ്ജസ്വലരാക്കപ്പെടണം,
നഷ്ടപ്പെട്ടവർ കണ്ടെത്തപ്പെടണം,
കുടുംബങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടണം,
നാം വീണ്ടും സുവിശേഷവൽക്കരിക്കപ്പെടണം, അങ്ങനെ സഭ വീണ്ടും ദൈവീകരിക്കപ്പെടണം.