സീറോ മലബാര്‍ | പള്ളിക്കൂദാശ കാലം | ഒന്നാം വെള്ളി | നവംബര്‍ -05 | ലൂക്കാ 19: 1-10
“ഈശോയെ കാണാന്‍വേണ്ടി അവന് മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു” (ലൂക്കാ 19:4)ഓരോ വ്യക്തികൾക്കും ഓരോ കുറവുകൾ ഉണ്ട്. ആ കുറവുകളെ മറികടക്കുവാൻ നമുക്ക് ഒത്തിരിയേറെ ത്യാഗങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആ ത്യാഗങ്ങൾ ഏറ്റെടുത്ത് നാം ദൈവത്തെ സ്നേഹിക്കുമ്പോൾ ആ സ്നേഹത്തിനു സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം ലഭിക്കുന്നു. ത്യാഗമുള്ള സ്നേഹമാണ് യഥാർത്ഥ സ്നേഹം. നമ്മുടെ ഇഷ്ടങ്ങളെ ത്യജിച്ചും ദൈവത്തെ സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോൾ കുറവുകളെ നിറവുകളാക്കുന്ന തമ്പുരാൻ നമ്മുടെ ജീവിതത്തെ അനുഗ്രഹപ്രദമാക്കും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ. (2021 Nov. 05)
സ്നേഹത്തോടെ ഫാ. തോമസ് മുട്ടേൽ.