Bincy Tomy
“അവറാൻ വെറൈറ്റി അല്ലേ???”
വെറൈറ്റി അസുഖങ്ങൾ സ്വന്തം ദേഹത്ത് ഡയഗ്നോസ് ചെയ്യപ്പെടുമ്പോൾ മനോജച്ചൻ തന്റെ കട്ടപ്പല്ല് കാട്ടി നിഷ്കങ്കമായി ചിരിച്ചുകൊണ്ട് ചോദിക്കാറുള്ള ചോദ്യമാണ്..
അങ്ങ് തീർത്തും വെറൈറ്റി ആയിരുന്നുവെന്ന് ഇന്നറിയുന്നു..
നൂറുകണക്കിന് ആളുകൾ എന്നെ സുഹൃത്താക്കാൻ ആഗ്രഹിക്കുന്നത് അങ്ങയെപ്പറ്റി കൂടുതൽ അറിയാനാണെന്നു ഞാൻ അറിയുന്നു…..
സങ്കടപ്പെടുത്തുന്നതൊന്നും എഴുതാത്ത ഞാൻ, മരിച്ചു പോയ ഒരാളെക്കുറിച്ച് എഴുതുന്നത് ആദ്യം…
കാരണം അതുതന്നെ… അങ്ങ് വെറൈറ്റി മനുഷ്യൻ ആയിരുന്നു…
അങ്ങിൽ ഞാൻ കണ്ടത് നിഷ്കളങ്കൻ ആയ ഒരു പുരോഹിതനെ ആണൊ?അതോ വിസ്മയിപ്പിക്കുന്ന ചിത്ര കലാകാരനെ ആണൊ?ശിൽപ്പിയേയാണോ?
കഥയും കവിതയും പാട്ടും പ്രസംഗവും നിറച്ചു ചിന്തിപ്പിക്കുന്ന സാഹിത്യകാരനെ ആണൊ??
തനിക്കു കിട്ടിയ അംഗീകാരങ്ങളും കഴിവുകളും വിനയത്തോടെ ഒളിപ്പിച്ചു വച്ച ശുദ്ധ മനസ്സിനെയാണോ?
നോവുകളും തിരിച്ചടികളും പുഞ്ചിരിയോടെ സ്വീകരിച്ചു മുന്നോട്ട് മാത്രം കുതിച്ച അതുല്യ ഊർജത്തെ ആണൊ?
ഓരോ മനുഷ്യ ഹൃദയത്തിലും കയറിപ്പറ്റുന്ന നിഷ്കളങ്ക സ്നേഹിതനെ ആണൊ?
ഇതെല്ലാം ആണ്.. എന്നാൽ അതിലും ഉപരി അങ്ങയുടെ മനോഭാവങ്ങളോടാണ്…
എന്നേക്കാൾ ആറു വയസിനു ഇളപ്പം ഉള്ള…. സാദാരണക്കാരിൽ സാദാരണക്കാരൻ ആയി ജനിച്ചുവളർന്ന ഒരു വ്യക്തി…
മറ്റുള്ളവരെ, പ്രശ്നങ്ങളെ, രോഗത്തെ, ജോലിയെ, അവഗണനകളെ ഒക്കെ നോക്കി കാണുന്ന രീതി എന്നെ അമ്പരപ്പിച്ചിട്ടുണ്ട്…
അത്യാവശ്യം എന്ന് തോന്നുമ്പോൾ മാത്രം മുടി വെട്ടി, കൈയിൽ കിട്ടുന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു, കട്ടപ്പല്ല് കാട്ടി നിഷ്കളമായി ചിരിച്ച്,യാത്രകളെ സ്നേഹിച്ച്…..
ഒടുവിൽ ഒരു ദീർഘ ദൂര യാത്രപോയിട്ട് ഇന്നേക്ക് നാല്പത് നാൾ…
അങ്ങയെ മൂന്നു വർഷം മാത്രം പരിചയം ഉള്ളൊരാൾ എന്നെ വിളിച്ചു ചോദിച്ചു… എങ്ങിനെ സഹിക്കുന്നു.. എങ്ങിനെ മനോജച്ചന്റെ മരണം അഗീകരിക്കുന്നുവെന്ന്…
ദൈവത്തിന്റെ പദ്ധതികൾ ആർക്കു വിവേച്ചിച്ചറിയാൻ ആകും?
മരിച്ചു നാല്പത് ദിവസങ്ങൾക്കു ശേഷം ഇന്ന് പുലർച്ചയോടെ സ്വപ്നത്തിൽ കണ്ടതും അതേ പുഞ്ചിരിയോടെ…..
പ്രിയപ്പെട്ടവരുടെ മരണം മനുഷ്യരെ ദുഖത്തിലും ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കുന്നത് സാദാരണ ആണല്ലോ…
ഇവിടെ ആ “പ്രിയപ്പെട്ടവർ” എന്ന ഗണത്തിൽ ആയിരങ്ങൾ ആണെന്നുള്ളതാണ് പ്രത്യേകത…
ഇന്നും നാളെയും അനേകായിരങ്ങൾ ഒന്നിച്ചും ഒറ്റക്കും അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ തന്നെ അതിനുള്ള തെളിവുകൾ!!!
അങ്ങയെ ഞങ്ങളുടെ അടുക്കൽ ദൈവം അയച്ചത് എന്തിനാവും?
അങ്ങയുടെ മനോഭാവങ്ങളെ ജീവിതത്തിൽ പകർത്താൻ ആവുമോ??
അങ്ങയെപ്പറ്റി കുറച്ചു കൂടി ലോകത്തിനു പരിചയപ്പെടുത്താൻ ആവുമോ??
തീർച്ചയായും “അവറാൻ ഒരു വെറൈറ്റി മനുഷ്യൻ” ആയിരുന്നു..
മരണശേഷം പോലും പലരെയും അസൂയപ്പെടുത്തുന്ന വ്യക്തിത്വം..
പക്ഷെ,പുകഴ്ച്ച ലവലേശം ആഗ്രഹിക്കാത്ത ആ വ്യക്തിയുടെ ആത്മാവിനു ഇത് വായിക്കാൻ ആവുമെങ്കിൽ ഒരു വട്ടം വായിച്ചു പുഞ്ചിരിക്കും. എന്നിട്ട് അടുത്തടുത്ത വാർത്തകൾ വായിച്ചു പോകും…
അതാണ് അവറാൻ…
അങ്ങയുടെ മനോഭാവങ്ങളെ ഞങ്ങൾക്ക് പകർത്താൻ ആവട്ടെ…
ഓർമയുടെ തീരങ്ങളിൽ….
ബിന്സെച്ചിയും ജിബുചേട്ടനും വാവച്ചിയും!