ചാൾസച്ചൻ
ഇന്ന് ആഗസ്റ്റ് 14. വിശുദ്ധ മാക്സിമില്യൻ കോൾബെയെ ഓർക്കുന്ന ദിവസം. സ്ഥലം: ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പ്. ഒരാൾ ജയിലിൽ നിന്നും ചാടി പോയാൽ പത്തുപേർ പകരം മരിക്കണം എന്നാണ് ഹിറ്റ്ലർ നിയമം. അങ്ങനെ പത്തുപേരെ കൊല്ലുവാൻ ഹിറ്റ്ലർ സൈന്യം തീരുമാനിച്ചു. ഓരോരുത്തരെ വധശിക്ഷക്കു വിധിച്ചു. അതിലൊരാൾ അലറി കരഞ്ഞു പറഞ്ഞു., എന്നെ കൊല്ലരുതേ, ഞാനാണ് എന്റെ വീടിന്റെ ഏക ആശ്രയം..
എന്നാൽ, അയാളുടെ കരച്ചിലുകൾ ഒന്നും പരിഗണിക്കപ്പെട്ടില്ല. അവസാനം അതാ ഒരു വൈദികൻ, “നിങ്ങൾക്ക് പത്തുപേരെ അല്ലേ വേണ്ടത്, അയാളെ വെറുതെ വിട്ടോളു, അയാൾക്ക് പകരമായി എന്നെ വധിച്ചോളൂ.. സ്നേഹിതർക്ക് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് പറഞ്ഞ ഗുരുവിന്റെ ചെയ്തികൾ ജീവിതത്തിൽ പ്രകടമാക്കിയ വൈദികൻ.. ജയിൽ പ്രേക്ഷിത പ്രവർത്തനത്തിന്റ മധ്യസ്ഥൻ.
വടവാതൂർ സെമിനാരി എന്നും നല്ല ഓർമ്മകൾ ആണ് സമ്മാനിച്ചിട്ടുള്ളത്. പഠിക്കാൻ ഏറെ ഇഷ്ടമുള്ള ഫിലോസഫി. ഒരുപാട് ചിന്തകരും ചിന്തകളും. ഫിലോസഫി പഠനം വായനയുടെയും ചിന്താഗതികളുടെയും വാദങ്ങളുടെയും കാലമായിരുന്നു. അക്വിനാസ് അഗസ്തീനോസ്, അരിസ്റ്റോട്ടിലും, പ്ലാറ്റോയും… ചിന്തകളിൽ അവർ മാ മാത്രo അതിനുശേഷം പിന്നീട് ഒരിക്കലും അതുപോലെ വായിച്ചിട്ടുമില്ല പഠിച്ചിട്ടുമില്ല.
പറഞ്ഞുവരുന്നത് അതിനെപ്പറ്റി ഒന്നും അല്ല. വടവാതൂർ ഓർമ്മകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് തടവറ പ്രേക്ഷിതത്വം ആണ്. അവധിക്കാലങ്ങളിൽ കേരളത്തിലെ തടവറകളിൽലേക്ക് ഒരു യാത്ര. തടവറകളിൽ പലർക്കും പറയാനുണ്ട് നന്മയുടെ ഒരുപാട് കഥകൾ. സാഹചര്യം കൊണ്ട് തിന്മയുടെ ഒഴുക്കിൽനിന്നും കര കയറാൻ പറ്റാത്തത്. നഷ്ടപ്പെടലിന്റെ തീരാത്ത നൊമ്പരങ്ങൾ.
ലോകം അവർക്കു മുന്നിൽ വച്ചുനീട്ടുന്ന പുച്ഛം..: നന്മയുടെ സ്വാതന്ത്ര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നതാണ് അവരിൽ പലരും. പക്ഷേ ലോകം പിന്നീട് അതിന് അനുവദിക്കില്ല എന്നതാണ് അവരുടെ പക്ഷം. ഫിലോസഫി പഠനത്തിനുശേഷം പ്രായോഗിക പരിശീലന കാലഘട്ടത്തിൽ വടവാതൂർ സെമിനാരിയിൽനിന്നും എനിക്ക് ലഭിച്ച ഒരു കത്ത് സുഹൃത്ത് വഴി ലഭിച്ചു.
തടവറ പ്രേഷിത ദിനത്തിൽ പരിചയപ്പെട്ട ഒരു അപ്പച്ചന്റെ കത്തായിരുന്നു.”നന്ദി ആദ്യമായി എന്നോട് സ്നേഹത്തോടെ സംസാരിച്ചതിന്, എന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യം കാണിച്ചതിന്, എനിക്കുവേണ്ടി ഈ ലോകത്തിൽ ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് പറഞ്ഞു തന്നതിന്. എന്നിലും നന്മ ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന്.. കത്തിന്റെ സംഗ്രഹം ഇതായിരുന്നു.
ഇതുതന്നെയാണ് പൗരോഹിത്യം. ക്രിസ്തുവിന്റെ അനുകമ്പയുടെ കണ്ണുകളോടെ അപരനെ നോക്കുക: നാടും വീടും അപ്പനും അമ്മയും, വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന പലതും ഉപേക്ഷിച്ച ഇറങ്ങാൻ പ്രചോദനം ആയതും ഇതുപോലെ ഒരു ആയിരങ്ങൾ നിലവിളിയോടെ കാത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ്. ആരും ഇല്ലാത്തവർക്ക് ആരെങ്കിലുമൊക്കെ ആയി തീരുമ്പോൾ ക്രിസ്തുവിൽ നിന്നും ഞാൻ അനുഭവിച്ച സ്നേഹത്തിന് തീവ്രതയേറുന്നുണ്ട്.
എല്ലാവരിലും നന്മ ഒളിഞ്ഞിരിക്കുന്നുണ്ട് തിരിച്ചറിയണം. നല്ലതു കാണാൻ ശ്രമിക്കണം. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ അപരനെ കാണണം. കുറ്റം ചെയ്തില്ലെങ്കിലും തടവറയുടെ ദിനങ്ങൾ ക്രിസ്തുവിനും ഉണ്ടായിരുന്നു. ഉത്തരം അർഹിക്കാത്ത ചോദ്യങ്ങളൊന്നും ഇനി ക്രിസ്തുവിനോട് ചോദിക്കേണ്ട. അതിനൊക്കെ മൗനമായിരുന്നു അവന്റെ ഭാഷ്യം. കാണുന്നവരിലും കണ്ടുമുട്ടുന്നവരിലും ക്രിസ്തുവിനെ പകർന്നു കൊടുക്കുക.
ക്രിസ്തുവിനെ അവരിൽ കാണുക.. നന്ദി ദൈവമേ, പിടിക്കപ്പെടുമാ യിരുന്നിട്ടും പലതിൽ നിന്നും എന്നെ രക്ഷിച്ചതിന്, തകർന്നുപോകുമായിരുന്നിട്ടും കരുതിയതിന്.. എന്റെ വിളിയുടെ ഉത്തരവാദിത്വം കുറച്ചൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.. നിന്റെ കണ്ണുകളിലൂടെ അപരനെ കാണുക. ഒരു സിക്കമൂർ മരവും, കുറച്ച് നാർദീൻ തൈലവും എനിക്ക് വേണ്ടി മാറ്റി വെക്കണം.
See, What Jesus Can Do With Your Life!