Midhun Thomas
കൃപാസനത്തിൽ നിന്നും കാശു വാങ്ങി താനിക്ക് സാക്ഷ്യം പറയേണ്ട കാര്യമില്ല. എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തിൽ പറഞ്ഞത്. ഞാൻ കൃപാസനത്തിൽ പോയത് എൻറെ വിശ്വാസം. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാൻ ഉള്ള അവകാശം നമ്മൾക്ക് ഉണ്ട്. എൻറെ വിശ്വാസത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത്. തന്നെ പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി ധന്യ.
നടി ധന്യ മേരി വർഗീസ് കൃപാസനം ധ്യാനകേന്ദ്രത്തിൽ പോയി തനിക്ക് ലഭിച്ച ഒരു അനുഭവം സാക്ഷ്യപെടുത്തിയതിൽ എന്തിനാണ് കുറെ യൂട്യൂബ് ചീപ്പ് ഇൻഫ്ലുവൻസർമാർ ഇങ്ങനെ വീഡിയോ ചെയ്തുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ല…അവിടെയും കുരിശിനെ ക്രൈസ്തവ സഭയെ കളിയാക്കിയാൽ കാഴ്ചക്കാർ ഒരുപാട് ഉണ്ടാകുമല്ലോ അല്ലെ…?
വ്യൂസ് കൂടുന്നതിനായി സ്വന്തം വീട്ടിലെ ബെഡ്റൂമിലെ കാര്യങ്ങൾ പോലും പരസ്യമാക്കുന്നവരാണ് പല യൂട്യൂബർമാരും…അവർക്കൊക്കെ എന്ത് യോഗ്യതയുണ്ട് ഒരു പെൺകുട്ടി തന്റെ വിശ്വാസം ഒരിടത്തു ഏറ്റു പറയുന്നതിനെ കളിയാക്കാൻ ആയിട്ട്…..
അവർ അവരുടെ ജീവിതത്തിലെ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം സാക്ഷ്യപ്പെടുത്തി…..
ക്രിസ്തീയ ജീവിതത്തിൽ സാക്ഷ്യപ്പെടുത്തലിന് ഒരുപാട് പ്രാധാന്യവും ഉണ്ട്….
എത്രയോ സെലിബ്രിറ്റികൾ അമ്പലങ്ങളിൽ പോകുന്നു… മോസ്ക്കുകളിൽ പോകുന്നു… അതൊക്കെ അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമിൽ ഷെയർ ചെയ്യാറുമുണ്ട്. അപ്പോഴൊന്നുമില്ലാത്ത കോലാഹലങ്ങൾ എന്തിനാണ് ഇപ്പോ…?
യഥാർത്ഥത്തിൽ പ്രത്യേക മാഫിയകൾ കൈയടക്കി കൊണ്ടിരിക്കുന്ന ഇൻഡസ്ട്രിയിൽ നടി ധന്യയും അവരുടെ ഭർത്താവും ഇത്രമാത്രം അപമാനിക്കപ്പെട്ടിട്ടും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനെ ഏറെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു….പറഞ്ഞ കാര്യങ്ങളിൽ അവർക്ക് സ്ഥിരതയുണ്ട്…
മാത്രമല്ല ഒരാളുടെ വിശ്വാസത്തെ അപമാനിക്കുന്നതും മുറിവേൽപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടനക്ക് പോലും എതിരായ ഗുരുതര കുറ്റകൃത്യങ്ങളാണ്…
കൃപാസനം പത്രം വെച്ചിട്ട് കുറച്ചു പേര് കുറച്ചു വിഡ്ഢിത്തരം ചെയ്യുന്നുണ്ട്. അതിനൊക്കെ ധ്യാനകേന്ദ്രം ഉത്തരവാദിത്തം എടുക്കേണ്ട കാര്യമില്ലല്ലോ… എന്നാൽ ഇത്തരം ക്രിസ്തീയ വിരുദ്ധമായ കാര്യങ്ങൾ ആ ധ്യാനകേന്ദ്രത്തിലെ വസ്തുക്കൾ വെച്ച് ചെയ്യുന്നുണ്ടെങ്കിൽ അവർ തീർച്ചയായും അവിടെ വരുന്ന വിശ്വാസികൾക്ക് അതിനുള്ള ബോധനം കൊടുക്കുകയും വേണം.
………………………………
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ധന്യാമേരി വർഗീസ്.കഴിഞ്ഞ ദിവസം ധന്യാ മേരി വർഗീസ് ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി സാക്ഷ്യം പറഞ്ഞതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . കൃപാസനത്തിൽ നിന്നും കാശു വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നാണ് ഇതിനെതിരെ ഉയർന്ന വിമർശനം. കാരണം വീഡിയോയിൽ ധന്യ പറയുന്ന കാര്യങ്ങളെല്ലാം പരസ്പര വിരുദ്ധമാണ് എന്നും വിമർശകർ പറയുന്നു.
ധന്യ ഈ വീഡിയോയിൽ പറയുന്നത് തൻറെ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം തൻറെ സഹോദരന്റെ വിവാഹം നടക്കാതെ ആവുകയും കൃപാസനത്തിൽ വന്നു പ്രാർത്ഥിച്ച ശേഷമാണ് തൻറെ സഹോദരന്റെ വിവാഹം നടന്നത് എന്നുമാണ് . ഈ വീഡിയോ ആണ് ഇപ്പോൾ ട്രോളുകളുടെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്നെ വിമർശിക്കുന്നവർക്കെതിരെ ധന്യയും ഭർത്താവ് ജോണും രംഗത്തെത്തിയിട്ടുണ്ട് .തന്റെ സാക്ഷ്യം പറച്ചിലിനെയും വിശ്വാസത്തെയും പരിഹസിച്ചവർക്ക് ഉള്ള മറുപടിയുമായാണ് ധന്യ എത്തിയിരിക്കുന്നത് .
ധന്യയുടെ വാക്കുകൾ ഇങ്ങനെയാണ്, എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല .ഞാൻ എൻറെ വിശ്വാസം കൊണ്ട് ചെയ്തതാണ് .ഞാൻ കൃപാസനത്തിൽ പോയ സമയത്താണ് കോവിഡ് വന്നത്.ഞാൻ സാക്ഷ്യത്തിൽ 2018 ആണെന്ന് പറയുന്നുണ്ട് . അത് തെറ്റിപ്പോയതാണ് .എനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം. എന്നാൽ ആ ഒരു ടെൻഷന്റെ പുറത്ത് പറഞ്ഞു പോയതാണ് . അതിനാലാണ് എന്നെ ചിലർ ട്രോളിയത് . പക്ഷേ ക്യാഷ് വാങ്ങി കൊണ്ടാണ് ഞാൻ സാക്ഷ്യം പറഞ്ഞത് എന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല
. ഞാൻ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തിൽ പറഞ്ഞത് .വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ് .കാശ് വാങ്ങിയിട്ടാണ് അത് ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് വർഷം മാറ്റാമല്ലോ.പക്ഷേ ഞാൻ എൻറെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവം അനുഭവിച്ചു തീർത്ത് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവസാക്ഷ്യം.
ഞാൻ അവിടെ പോയത് എൻറെ വിശ്വാസം. അതിൻറെ തൊട്ടടുത്ത് എത്തിയപ്പോൾ വണ്ടി ഓഫ് ആയത് ഒരു പക്ഷേ ഇത് പറയാനുള്ള ഒരു നിമിത്തം ആകാം എന്ന്,
ഞാൻ ചിന്തിച്ചു .ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാൻ ഉള്ള അവകാശം നമ്മൾക്ക് ഉണ്ട് . എൻറെ വിശ്വാസത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത് . മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ ഒരു പ്രാർത്ഥനയാണ് ബിഗ് ബോസ് 100 ദിവസം നിൽക്കാൻ തുണയായത്. ജീവിതത്തിൽ നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത പല കാര്യങ്ങളുണ്ട് .ആ സമയത്ത് നമ്മൾ അറിയാതെ നമ്മൾ ദൈവമേ എന്ന് വിളിച്ചു പോകും.
കൃപാസനം എന്നത് എൻറെ വിശ്വാസമാണ്. അനുജന്റെ വിവാഹം നടക്കുക എന്നത് എൻറെ ആവശ്യമായിരുന്നു .രണ്ടു മൂന്നു കാര്യങ്ങൾ അവിടെ വന്നുവെങ്കിലും, പ്രയോറിറ്റി അനുജന്റെ വിവാഹമായിരുന്നു .ചില ആളുകളുടെ വിശ്വാസം കൊണ്ട് രോഗങ്ങൾ വരെ മാറിയിട്ടുണ്ട് .അതൊക്കെ ഓരോരുത്തരുടെ വിശ്വാസം ആണ് എന്നാണ് ധന്യ തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയായി പറയുന്നത്.