1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു.“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ.
2) പ്രാർത്ഥനാ സമയം കൂടുതൽ സാന്ദ്രമാകുന്നു.“പ്രാർത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാർഗ്ഗം ജപമാല ചൊല്ലി പ്രാർത്ഥിക്കകയാണ്.” – വിശുദ്ധ ഫ്രാൻസീസ് ദി സാലസ്.
3 ) ജപമാലയിലെ രഹസ്യങ്ങളും പ്രാർത്ഥനകളും ദൈവവചനത്തോടു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു .“ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!” ലൂക്കാ 1:28.
4) ശിഷ്യത്വത്തിൽ വളർത്തുംഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന് നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.” (ലിയോ പതിമൂന്നാമന്‍ പാപ്പ) ഈ പ്രാർത്ഥന ശരിക്കു ക്രിസ്തു ശിഷ്യത്യത്തിൽ നമ്മളെ വളർത്തും.
5) ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വർഗ്ഗത്തോടും നമ്മെ കൂടുതൽ ബന്ധിപ്പിക്കുന്നു.“സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും … ജപമാല പ്രാർത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു. .” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ.
6) ജീവിത ലാളിത്യത്തിൽ വളർത്തും“ജപമാല എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന. വിശിഷ്ടമായ ഒരു പ്രാർത്ഥന ! ലാളിത്യം കൊണ്ടും ആഴമേറിയ ആദ്ധ്യാത്മികതകൊണ്ടും വിശിഷ്ടം.” – വി. ജോൺ പോൾ രണ്ടാമൻ.
7 ) മക്കളെ മറിയ ഹൃദയത്തിൽ സൂക്ഷിക്കും“മാതാപിതാക്കൾ ജപമാല ചൊല്ലുമ്പോൾ, ജപമാല മുകളിലേക്കു പിടിച്ചു മറിയത്തോടു പറയണം, ” ഈ കൊന്ത മണികളാൽ എന്റെ കുഞ്ഞുങ്ങളെ നിന്റെ അമലോത്ഭവ ഹൃദയത്തിൽ ബന്ധിപ്പിക്കണമേ, ” അപ്പോൾ മറിയം അവരുടെ ആത്മാക്കളെ ശ്രദ്ധിച്ചു കൊള്ളും. വി. ലൂയിസേ ഡേ മാരിലാക്.
8) ഇന്നത്തെ തിന്മകൾക്കെതിരെ ശക്തമായ സംരക്ഷണം തീർക്കും“ലോകത്തിലെ ഇന്നത്തെ തിന്മകൾക്കെതിരായുള്ള ആയുധമാണ്പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല. ദൈവം നൽകുന്ന എല്ലാ കൃപകളും പരിശുദ്ധ അമ്മ അനുഭവിച്ചിരുന്നു. ” – വി. പാദേ പീയേ.
അനുദിനം ജപമാല ജപിച്ചാൽ ലഭിക്കുന്ന ചില ഫലങ്ങൾ മാത്രമാണിവ മനുഷ്യബുദ്ധിക്കതീതമായ നിരവധി ഫലങ്ങളും കൃപകളും മറിയത്തിന്റെ ജപമാല വഴി ഈശോ നമുക്കു നൽകുന്നു.