“ദി പ്രോമിസ് ” -യുവജന കൂട്ടായ്മയിൽ ഒരുങ്ങുന്ന വ്യത്യസ്തമായ ക്രിസ്തുമസ് കഥ പറയുന്ന ഹ്രസ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയായി. സ്വർഗ്ഗീയ പദ്ധതികൾക്ക് വാതിൽ തുറക്കുന്ന മനുഷ്യ ഹൃദയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നു പോകുന്നത്.
പക എന്ന മലയാള സിനിമയിലൂടെ കൊച്ചേപ്പ് ആയി എത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ച ജോസ് കിഴക്കനും ഈ ഹ്രസ ചിത്രത്തിൽ മികച്ച വേഷം കൈകാര്യം ചെയ്യുന്നു. ജെസ്പിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറ നിഖിൽ ഡേവിസ്. പ്രൊഡക്ഷൻ കൺട്രോളർ ഫാദർ ജോഫിറി പോൾ.
ഹർഷ വർഗ്ഗീസ്, ജോബിൻ ജോസ്, ജോസ്ന ആൻഡ്റൂസ്, ഷിജോ അറക്കപറമ്പിൽ, ബെന്നി മാത്യു, അഭിനന്ദ് ജോർജ്, എറിക് മാത്യു, റിൻസൺ തോമസ്, അമൽ പി. റ്റി, എന്നിവരാണ് മറ്റു അഭിനേതാക്കൾ. വസ്ത്രാലങ്കാരം ജിൻസ് ഓലപുരക്കൽ, റിൻസൺ തോമസ്. ലൈറ്റ് അഖിൽ ജോസഫ്, ഷിനു ജോസഫ്, ജസ്റ്റിൻ ജോസഫ്.
ഒരുപാട് തടസങ്ങൾ നേരിട്ടപ്പോൾ ചിത്രീകരണം പൂർത്തിയാക്കുവാൻ ആവശ്യമായ സ്ഥലം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവ നൽകി കൂടെ നിന്ന ഓലപുരയിൽ ബിനോജും കുടുംബവും ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ വിജയത്തിന് കാരണമായി തീർന്നു. ഡിസംബർ 20 -ന് “ദി പ്രോമിസ് ” എൽറോയ് ചാനലിൽ റിലീസ് ചെയ്യുവാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവർത്തകർ.