കാസര്‍ഗോഡ്: പരിപാവനമായ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്ക്കൂടില് നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെഎല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്ക്കൂടില് നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു.
വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം വേദനാജനകം: കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ.
കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്.
ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്. മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക – സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിർത്താനും സമുദായ നേതൃത്വങ്ങൾ തയ്യാറാകണം.
കേരളത്തിൽ തീവ്രവാദ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വർഗ്ഗീയ ചിന്തകളും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ കൂടുതൽ ആഴത്തിൽ പിടിമുറുക്കുന്ന കാഴ്ചകളെ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികൾ സ്വീകരിക്കുകയും വേണം.
കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണമെന്നും ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
കെസിവൈഎം – കാഞ്ഞങ്ങാട് – ഫൊറോന
ക്രിസ്മസിൻ്റെ നാളുകളിൽ പുൽക്കൂട് തകർത്ത മുസ്തഫ എന്ന ചെറുപ്പക്കാരനെ മാനസ്സിക രോഗിയാക്കി മാറ്റിയ സംഭവം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ആ ‘മാനസ്സിക രോഗി’ (എന്ന് പറയപ്പെടുന്ന) വ്യക്തി വീണ്ടും എത്തിയിരിക്കുന്നു… ഇത്തവണ അയാളുടെ കൈയ്യിൽ അഗ്നിയിൽ എരിയുന്ന കണ്ടത് ക്രൈസ്ത വിശ്വാസ ഗ്രന്ഥമായ വിശുദ്ധ ബൈബിളാണ്….
പുൽക്കൂട് വിഷയത്തിൽ കെസിവൈഎം കാഞ്ഞങ്ങാട് ഫൊറോന കൗൺസിലറുമായുള്ള മുസ്തഫയുടെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു…ഇതിൽ ഇയാളുടെ വർഗ്ഗീയമായ പല പരാമർശനങ്ങളും സമൂഹം കേട്ടതാണ്… പുൽക്കൂടിൽ നിന്ന് ഉണ്ണിയേശുവിനെ അമ്പതു പൈസ കവറിലാക്കി അടുത്തുള്ള ചവറ്റു കൂനയിലേയ്ക്ക് വലിച്ചെറിഞ്ഞ മുസ്തഫ എന്ന ‘മനോരോഗി’ ഇന്ന് അഗ്നിക്കിരയാക്കിയത് വിശുദ്ധ ബൈബിളാണ്…
മനോരോഗിയാക്കാനും പ്രശ്നം ഒഴിവാക്കാനും കൂട്ടു നിന്നവരിൽ നമ്മുടെയും പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമുണ്ടായിരുന്നു എന്ന് അറിയുമ്പോഴാണ് ആദ്യ വിഷയത്തെ എത്ര ലാഘവത്തോടെയാണ് നമ്മൾ കണ്ടതെന്ന് മനസ്സിലാക്കാൻ പറ്റുക… പിന്നെയാവാം എന്ന് ഇനിയും ചിന്തിച്ചാൽ വലിയൊരു ദുരന്തമായിരിക്കും നമ്മുടെ വിശ്വാസി സമൂഹത്തെ കാത്തിരിക്കുന്നത്…
ഇനിയും ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിന് ഭീഷണിയാണെന്ന് കെ സി വൈ എം കാഞ്ഞങ്ങാട് ഫൊറോന ഓർമപ്പെടുത്തുകയും ഈ വിഷയത്തിൽ പ്രതിഷേധിക്കുകയും ചെയ്യുന്നു…. ഇതിനെ നിയമപരമായി ശക്തമായി നേരിടുന്നതിനും നടപടികൾ ഇല്ലാത്ത പക്ഷം പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുവാനും ഫൊറോന സമിതി തീരുമാനിച്ചു.
Joji Kolenchery
സ്വീഡനിൽ തങ്ങളുടെ മത ഗ്രന്ഥം ആരോ കത്തിച്ചു എന്നതിന്റെ പേരിൽ കാസർഗോഡ് – എരിഞ്ഞിപ്പുഴ മുസ്തഫ വിശുദ്ധ ബൈബിൾ കത്തിക്കുന്നു.. മുസ്തഫയെ പരിചയം ഇല്ലാത്തവർക്ക് വേണ്ടി, കഴിഞ്ഞ ക്രിസ്മസ്സിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട്ടിൽ നിന്നും രൂപങ്ങൾ എടുത്തോണ്ട് പോയ മഹാൻ ആണ്..
അന്ന് മാനസീക രോഗി ആണെന്ന് പറഞ്ഞ് രക്ഷപെട്ടു.. ഈ സംഭവത്തിലും കേസ് എടുത്തു ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണറിഞ്ഞത്.. മാനസീക രോഗി ആയതുകൊണ്ട് പിന്നെ പേടിക്കാൻ ഒന്നുമില്ലല്ലോ.. എന്ത് തോന്നിവാസവും കാണിക്കാമല്ലോ.. മാനസീക രോഗി ആണെങ്കിലും നിനക്ക് ഇത് POC ബൈബിൾ ആണെന്നും പുതിയ നിയമം ഏതെന്നും ഒക്കെ അറിയാം അല്ലേ?
മുസ്തഫെ.. നീ മാനസീക രോഗി അല്ലെങ്കിൽ ഇനി ശെരിക്കും മാനസീക രോഗി ആവാതെ നോക്കിക്കോ.. കാരണം നീ “ഇരുമ്പാണിക്കിട്ടാണ് തൊഴിക്കുന്നത്”.. ഈ വിശുദ്ധ ബൈബിൾ കത്തിച്ചവരും ഇത് എടുത്ത് സുവിശേഷവേല ചെയ്തവരെ കത്തിച്ചവരും ആ നാടും പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്.. കൂടുതൽ ഒന്നും തല്കാലം പറയുന്നില്ല.