Shinson Kurian
അമൽ ജ്യോതി അൽപ്പ കാലം അടഞ്ഞുകിടക്കട്ടെ. ഇന്നത്തെ യുവതലമുറയെ നേർവഴിക്കു നയിക്കുവാൻ പ്രയാസമാണ്. വിദ്യാഭ്യാസം അൽപം അച്ചടക്കത്തോടെ നേടിയെടുക്കേണ്ടതാണ് . അതിന് തയ്യാറല്ലാത്തവർക്ക് സർക്കാരിന്റെ കെ കോളേജുകൾ ഉണ്ട്. അമൽ ജ്യോതി സംഭവത്തിൽ പ്രതികരിക്കേണ്ടത് മാതാപിതാക്കളാണ്, കുട്ടികളല്ല. കുട്ടികൾക്ക് മാനസീക പീഢനങ്ങൾ ഉണ്ടാകുന്നുവെങ്കിൽ മാതാപിതാക്കളോട് പറയണം.
അടുത്ത ബന്ധുക്കളോട് പറയണം. അതിനാണ് ബന്ധങ്ങൾ നിലനിർത്താൻ കുടുംബമെന്ന ഇമ്പത്തിൽ ജീവിക്കാൻ പരിശീലിക്കേണ്ടത്. അമൽ ജ്യോതിയിൽ ആത്മഹത്യ ചെയ്ത കുഞ്ഞിനോട് സഹതാപമുണ്ട്. അധികാരികൾ ആ കുഞ്ഞ് ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥ കാരണം കണ്ടു പിടിച്ച് സമൂഹത്തെ അറിയിച്ചാൽ അത് ഒരു പാട് കാര്യങ്ങളുടെ പരിഹാരം ഉണ്ടാകും –
ഇപ്പോൾ അതിന്റെ പേരിൽ ചാനൽ മൈക്കിലൂടെ വിവരക്കേട് വിളിച്ചു പറയുന്ന മക്കളോട് യോജിക്കാനില്ല എന്നു മാത്രമല്ല അവരോട് പറയാനുള്ളത് ഇത്രമാത്രം.
നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ പഠിച്ചാ മതി മക്കളെ.. ടീച്ചർമാരെയും കുറ്റം പറഞ്ഞുകൊണ്ട്. അവര് ചിലപ്പോൾ കുറച്ച് സ്ട്രിക്ട് ആയിരിക്കും. ആൺകുട്ടികളുടെ കൂടെ ഇരിക്കുന്നത് കുഴപ്പമില്ല അത് അതിര് കടന്നത് എപ്പോഴെങ്കിലും മിസ്സ് കണ്ടുകാണും. അപ്പോൾ ഇനിയൊരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതി അവർ പറഞ്ഞു കാണും ഇരിക്കാൻ പാടില്ല എന്ന്. അച്ചടക്കം പാലിച്ച് പഠിക്കാൻ മനസ്സുള്ളവർ മാത്രം ആ കോളേജിൽ പഠിച്ചാൽ മതി. ഇനി അടിച്ചുപൊളിച്ചു പഠിക്കണമെങ്കിൽ നിങ്ങൾ വേറെ കോളേജിൽ പൊക്കോ പരിപാടി തീർന്നില്ലേ.
തോന്നിവാസം നടക്കാൻ കോജ്ജ് അധികാരിക സമ്മതിക്കുന്നില്ല. അതാണ് കാര്യം. അത്രയ്ക്ക് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ സർക്കാർ കോളേജുകളിലോ കുറഞ്ഞ പക്ഷം ഗവൺമെന്റ് എയ്ഡിൽ പ്രവർത്തിക്കുന്ന കോളേജുകളിലോ പോയി പഠിക്കണം. അവിടെയൊക്കെ അക്കാദമിക് അന്തരീക്ഷം നശിപ്പിക്കുന്ന രാഷ്ട്രീയം കളിക്കാൻ വേണ്ടി മാത്രം ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
അവർ അധികാരികളേയും അദ്ധ്യാപകരേയും ഒക്കെ വിരട്ടി അച്ചടക്കം ആഗ്രഹിക്കുന്നില്ലാത്ത വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ച് സാധിച്ചു കൊടുത്തു കൊണ്ടിരിക്കും. ആ പരിപാടി തല്ക്കാലം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നടക്കുകേല.
പഠിച്ചു രക്ഷപ്പെടണം എന്നുള്ളവനൊക്കെ മര്യാദയ്ക്കു വന്ന് നല്ല രീതിയിൽ പഠിച്ചിട്ടു പോകാം. പഠിച്ചു പുറത്തിറങ്ങിക്കഴിഞ്ഞാൽ ജീവിതം സുരക്ഷിതമാക്കാം.
രാഷ്ട്രീയക്കളികളൊക്കെ തല്ക്കാലം വല്ല ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലും നടത്താം. പ്രൊഫഷണൽ കോളേജുകളുടെ അച്ചടക്കത്തിലും അക്കാദമിക അന്തരീക്ഷത്തിലും പത്തു പൈസായ്ക്ക് വിട്ടുവീഴ്ച ചെയ്യാൻ തല്ക്കാലം പറ്റില്ല. ഇപ്പോഴുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ അമൽ ജ്യോതി കോളേജിനെ അങ്ങു നശിപ്പിച്ചു കളയാം എന്നാരെങ്കിലും മനസ്സിൽ കാണുന്നുണ്ടെങ്കിൽ അതു തല്ക്കാലം നടക്കാൻ പോകുന്നില്ല. കോളേജ് കുറച്ചു കാലം അടഞ്ഞുകിടന്നെന്നും പറഞ്ഞ് കോളേജിന് തല്ക്കാലം ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
നിയമം കർശനമായി നടപ്പാക്കിയതിന്റെ പേരിൽ കോളേജ് അധികാരികളെ കൊലപാതക കേസിലും ആത്മഹത്യാ പ്രേരണാ കുറ്റത്തിലും മറ്റും ഉൾപ്പെടുത്താനുള്ള നീക്കം എവിടെ വരെ പോകുമെന്ന് നോക്കാം. നിയമം പാലിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർക്കാണ് നിയമ വ്യവസ്ഥയുടെ സംരക്ഷണം വേണ്ടത്. ആൾക്കൂട്ട ആക്രോശങ്ങൾക്ക് വഴങ്ങി വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ളതല്ല നിയമം. കോളേജിന്റെ കർശനമായ അച്ചടക്കത്തിന്റെ പശ്ചാത്തലത്തിൽ പഠിക്കാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ ആ കോളേജിൽ നിന്നും വിട്ടു പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.
പക്ഷേ തങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളുമെല്ലാം കോളേജ് അധികൃതർ അംഗീരിച്ചേ മതിയാകൂ എന്ന് അവർക്ക് വാശി പിടിക്കാൻ ഒരധികാരവുമില്ല. പഠിച്ച് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഓപ്റ്റ് ചെയ്യുന്ന കോളേജുകളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ്. ഏറ്റവും നിലവാരമുള്ള വിദ്യാഭ്യാസമാണ് അവിടെ നല്കുന്നത്. അതിനാലാണ് കോളേജിന് ഉയർന്ന ഡിമാന്റുളളത്.
അതിനെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരേ ക്രൈസ്തവ സമൂഹവും ബോധവാന്മാരും ജാഗരൂകരുമാണ്. സത്യസന്ധവും നിഷ്പക്ഷവുമായ പോലീസ് അന്വേഷണം നടക്കട്ടെ. ആൾക്കൂട്ട ആക്രോശവും ഗുണ്ടായിസവും ഒന്നും വിജയിക്കാൻ പോകുന്നില്ല.
സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുട്ടികൾ സർക്കാർ കോളേജുകളിൽ പഠിച്ച് വിദ്യാർത്ഥി സംഘടനാ നേതാക്കന്മാരായാൽ പലതുണ്ട് ഗുണം.
പരീക്ഷ പോലും എഴുതാതെ പാസാകാം. ഏതെങ്കിലും കാലത്ത് അബന്ധത്തിൽ പിടിക്കപ്പെട്ടാൽ തന്നെ ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിവും പ്രാപ്തിയുമുള്ള ഭൂതഗണങ്ങൾ പുറത്തുണ്ട്. തള്ള എന്നൊക്കെ ഒരു കന്യാസ്ത്രീയെ പരസ്യമായി വിളിക്കുന്നത് തികച്ചും യാദൃശ്ചികമല്ല. ബോധപൂർവ്വമാണ്. എന്നിട്ട് ഒരു സോറിയും!