Fr. Varghese Vallikkatt
എറണാകുളം അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ടു കത്തോലിക്കാ സഭയിലെ സുപ്രീം ലീഗൽ സമിതിയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്…
കാർഡിനൽ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്നു മാത്രമല്ല, അവ ഉന്നയിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതും വ്യക്തമായി പറഞ്ഞിരിക്കുന്നു.
സഭയുടേയും സഭാതലവന്റേയും സൽപേരിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്നതു കൃത്യമായി പറഞ്ഞിരിക്കുന്നു!
അതിരൂപതക്കുണ്ടായി എന്നു പറയുന്ന നഷ്ടം നികത്താൻ, സ്വീകരിക്കേണ്ട നടപടിയും കൃത്യമായി പറഞ്ഞിരിക്കുന്നു: കൃത്യസമയത്തു നൽകേണ്ടിയിരുന്ന പണത്തിനു പകരമായി നൽകിയ രണ്ടിടങ്ങളിലെ ഭൂമി ഇതിനായി വിൽക്കാവുന്നതാണെന്നും കൃത്യമായി പറഞ്ഞിരിക്കുന്നു!
ഇക്കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ അതിരൂപതയിലെ വൈദികർ വിസമ്മതിക്കുന്ന പക്ഷം, തുടർനടപടികൾ എന്തായിരിക്കണമെന്നും, അതിനു സ്വീകരിക്കേണ്ട സഭയിലെ അച്ചടക്ക നടപടി ക്രമങ്ങളുടെ ദിശയും കൃത്യമായി സൂചിപ്പിച്ചിരിക്കുന്നു!
കത്തോലിക്കാ സഭയുമായും, മാർപ്പാപ്പയുമായുള്ള കൂട്ടായ്മയിൽ സഭാ ശുശ്രൂഷ തുടരാൻ, സഭയിൽ കലാപക്കൊടി ഉയർത്തിയ വൈദികരെ ആഹ്വാനം ചെയ്യുകയും, അതിനായി അതിരൂപതയുടെ നേതൃത്വവുമായും സഭാസിനഡുമായും കൂട്ടായ്മയിൽ മുന്നോട്ടുപോകാൻ അവരെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു!
സന്ദേശം വ്യക്തവും കൃത്യവുമാണ്: സഭയിൽ വ്യത്യസ്ത നിലപാടുമായി മുന്നേറിയ വൈദികർ സഭാ നടപടികളോട് സഹകരിച്ചു പ്രവർത്തിക്കണം. അതിനു തടസം നിൽക്കുന്ന വൈദികരുണ്ടെങ്കിൽ, അവർ സഭാപരമായ അച്ചടക്ക നടപടികൾക്കു വിധേയരാകേണ്ടി വരും.
തുടർ നടപടികൾ വൈദികരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽനിന്നും രൂപം കൊള്ളുന്നതും, സഭാ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്കു വിധേയവുമായിരിക്കും.
പരിശുദ്ധാത്മാവ് എല്ലാ ഹൃദയങ്ങളേയും നേരായ മാർഗത്തിൽ നടക്കാൻ പ്രചോദിപ്പിക്കട്ടെ!