പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ട് കുത്തി. ഉടനെ അതിൽനിന്നു രക്തവും വെള്ളവും പുറപ്പെട്ടു.അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണ് പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു. അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്ന തിരുവെഴുത്ത് പൂർത്തിയാകാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്. മറ്റൊരു തിരുവെഴുത്ത് പറയുന്നു: തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ അവർ നോക്കി നിൽക്കും.( യോഹ 19: 34-37)
മാർഗ്ഗറീത്താ മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപ്പാടിൽ നിന്നുമാണ് ഈശോയുടെ തിരുഹൃദയ ഭക്തിയ്ക്ക് പ്രചാരം ലഭിച്ചത്.
ഫ്രാൻസിലെ പാരലെമോണിയ എന്ന സ്ഥലത്തുള്ള വിസിറ്റേഷൻ മഠത്തിലെ ഈ സഹോദരിക്ക് 1673-75 വരെ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി.
ഈശോക്ക് മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമായി മാംസളമായ ഹൃദയമാണ് ദർശനത്തിൽ നൽകിയത്.
ഈശോയുടെ തിരുഹൃദയം ഭക്തർക്ക് നൽകപ്പെടുന്ന 12 വാഗ്ദാനങ്ങൾ…
1.ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ നൽകും
2.കുടുംബങ്ങളിൽ സമാധാനം കൈവരും.
3.ക്ലേശങ്ങളിൽ ആശ്വാസിപ്പിക്കപ്പെടും
4.ജീവിതത്തിലും മരണ നേരത്തും അഭയമായിരിക്കും
5.എല്ലാ പരിശ്രമങ്ങളെയും അനുഗ്രഹിക്കും
6.പാപികൾ കാരുണ്യം ദർശിക്കും
7.ഭക്തർ തീക്ഷണതയുള്ളവരാകും
8.തീക്ഷണതയുള്ളവർ പരിപൂർണ്ണതയിലെത്തും
9.തിരുഹൃദയ ചിത്രമുള്ള ഭവനങ്ങളെ ഞാൻ ആശീർവദിക്കും.
10.കഠിനഹൃദയങ്ങളെ സ്പർശിക്കാൻ പുരോഹിതർക്ക് സാധിക്കും
11.ഭക്താൽമക്കളുടെ പേരുകൾ ഹൃദയത്തിൽ ഉല്ലിഖിതമാകും
12.ഒമ്പത് മാസാദ്യ വെള്ളിയാഴ്ച മുടങ്ങാതെ തിരുഹൃദയ സ്തുതിക്കായി കുർബാന അർപ്പിക്കുന്നവർ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.
പ്രാർത്ഥന…
ഈശോയെ, അങ്ങയെ തിരുഹൃദയത്തിൽ നിന്ന് ഒഴുകുന്ന തിരു നിണത്താലും തിരുച്ചോരയാലും എന്നെ കഴുകി വിശുദ്ധീകരിക്കണമേ, ആമ്മേൻ. (33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കാം).
കര്ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും, ആമ്മേൻ.