കഴിഞ്ഞ ദിവസം എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയ ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത ജെൻസൻ അച്ചനെയും നാം എല്ലാവരും പ്രാർത്ഥനയിൽ ഓർത്തിരുന്നല്ലോ.
ഇന്ന് ആയിരങ്ങളുടെ പ്രാർഥനകൾക്ക് ഹൃദയപൂർവ്വം നന്ദി പറയുകയാണ് ഫാ. ജെൻസൺ ലാസലെറ്റും ആൽഫിയും. എറണാകുളം ലൂർദ് ആശുപത്രിയിൽ ഇരുവരുടെയും സർജറി വിജയകരമായി പൂർത്തിയായി. ഇരുവരെയും റൂമിലേക്ക് മാറ്റി. കുറച്ച് ക്ഷീണമുണ്ടെങ്കിലും ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ജൻസൺ അച്ചൻ പറയുന്നു. ജൻസൺ അച്ചൻ്റെ വൃക്ക സ്വീകരിച്ച ആൽഫിയും എല്ലാവരോടും ഉള്ള സന്തോഷവും നന്ദിയും അറിയിച്ചു. തുടർന്നും ഇരുവരെയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ!
1 Comment
Praise The Lord I prayed for father Jensen and the child. Yesterday this time. My prayers will always be there. Please take good care
PRIYA BENJU