പ്രാർത്ഥിച്ച സകലർക്കും നന്ദി പറഞ്ഞ് കിഡ്നി ദാനം ചെയ്ത ഫാ. ജെൻസൻ ലാസലറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

നന്ദി!
അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരം.
ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. നഷ്ടമായ ശരീരത്തിൻ്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരുന്നു….
അതിൻ്റെ ചില നൊമ്പരങ്ങൾ മാത്രം!
വൃക്കകളിലൊന്ന് സ്വ ശരീരത്തിൽ സ്വീകരിച്ച ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു…
എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം..
പ്രാർത്ഥിക്കുമ്പോൾ ഓർക്കണം..
അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ…
നന്ദി!
By, ഫാദർ ജെൻസൺ ലാസലെറ്റ്.
https://m.facebook.com/story.php?story_fbid=363727165316380&id=100050372997201
കൊടകര മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിനാണ് വൃക്ക നൽകിയത്. ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നിൽ ദൈവദൂതനെപ്പോലെയാണ് ഫാ. ജെൻസൺ എത്തിയത്. മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ശ്രദ്ധയിൽ പതിഞ്ഞ ഒരു ഫ്ളെക്സ് ബോർഡാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

വൃക്ക തകരാറിലായതിനാൽ ജീവനുവേണ്ടി പോരാടുന്ന ആൻസിയുടെ ദയനീയമുഖവും സഹായ അഭ്യർത്ഥനയുമായിരുന്നു ഫ്ളെക്സ് ബോർഡിൽ. തന്റെ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ കിഡ്നി നൽകാനുള്ള ആഗ്രഹം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടിയതോടെ ആ തീരുമാനം പ്രവൃത്തിപഥത്തിലേക്ക് നീങ്ങി.