കേരളത്തിൽ നല്ല രീതിയിൽ പൊതുബോധം സ്യഷ്ടിക്കേണ്ട മാധ്യമങ്ങൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് പെയ്ഡ് ന്യുസുകളാണെന്ന് ക്രൈസ്തവരും, ഹൈന്ദവരും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. നിങ്ങൾ മാധ്യമങ്ങൾ ചില പ്രത്യേക മതത്തിൽപ്പെട്ടവരുടെ ഭീമമായ ഫണ്ടും, പരസ്യങ്ങളും, കൈപ്പറ്റി വസ്തുതാവിരുദ്ധമായ വാർത്തകളും, ചാനൽ ചർച്ചകളും കൊണ്ട് അരങ്ങ് വാഴുന്നുവെന്ന് സംശയിക്കുന്നു. പൊതു ജനം ഒരു പരിധി വരെ നിങ്ങളുടെ പക്ഷവാദ വാർത്തകളുടെ നീരാളി പിടിത്തത്തിൻ്റെ അടിമകളായി സ്ക്രീനിന് മുൻമ്പിൽ തങ്ങളുടെ മസ്തിഷ്കം പണയം വച്ചിരിക്കുന്നു. മറ്റൊന്ന് അതാത് കാലത്തെ സർക്കാൻ അനുവദിച്ച് നൽകുന്ന ഭീമമായ പരസ്യ തുക കൈപ്പറ്റുവാൻ അവരെ പ്രീണിപ്പിച്ച് കൊണ്ട് നിങ്ങൾ വാർത്തകൾ സ്യഷ്ടിക്കുന്നുവെന്ന് അനുമാനിക്കുന്നു.
സത്യസന്ധമായി വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങളെ ഭാവിയിൽ ജനം തിരിച്ചറിഞ്ഞ് അവരെ സപ്പോർട്ട് ചെയ്യുന്ന മാധ്യമ സംസ്കാരം ഒരു മുല്ലപ്പൂ വിപ്ലവം പോലെ വരും തലമുറയ്ക്ക് ആവശ്യമുണ്ടന്ന കാര്യം നിങ്ങൾ മറന്നു കൂടാ. ഇനി ജനം നിങ്ങളുടെ മാധ്യമ ഓഫീസിന് നേരെ മാർച്ച് നടത്തും. ചില ഉദാഹരണങ്ങൾ പറയട്ടെ. ക്രിസ്തുമസ് തലേ ദിവസം ദൈവപുത്രനായ യേശു ക്രിസ്തു പിഴച്ച് പെറ്റവൻ എന്ന് പരസ്യമായി പറഞ്ഞവനെപ്പറ്റി നിങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ ചെയ്തില്ല. അതേസമയം ഹലാൽ, ലൗ ജിഹാദ് വിഷയത്തിൽ തങ്ങളുടെ സമുദായത്തിലെ അജഗണങ്ങളെ പഠിപ്പിച്ച വൈദികനെ ദേശവിരുദ്ധനാണെന്ന വിവാദത്തിന് മധ്യമങ്ങൾ തിരി കൊളുത്തി ആഘോഷിച്ചു.
അതുപോലെ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രങ്കോ കുറ്റകാരനണെന്ന മാധ്യമ വിചാരണ ന്യുസ് അന്തി ചർച്ചകളിൽ തകർത്താടി. മത തീവ്രവാദവും ദേശവിരുദ്ധ പ്രവർത്തനത്തിലും ഏർപ്പെട്ടുവെന്ന് പറയപ്പെടുന്ന കൊടും കുറ്റവാളികളെപ്പോലുള്ളവരെ കോടതി വെറുതെ വിട്ടപ്പോൾ വാർത്തയുമില്ല, ചാനൽ വിചാരണയുമില്ല. നാർക്കോട്ടിക് ജീഹാദിനെ പറ്റി പാലാ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ ഇന്ന് സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങി, കോടികണക്കിന്, വിലവരുന്ന മദ്യ-മയക്ക് മരുന്നു ലോബികളുടെ കേസുകൾ കൊണ്ട് കേരളാ പോലീസ് നെട്ടോട്ടമോടുന്നു. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണ്താനും, ആ സമുദായത്തിൽ നിന്ന് രാജ്യത്തെയും, സ്വന്തം സമുദായത്തെയും, കാർന്ന് തിന്നുന്ന മത തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഒറ്റപ്പെട്ട ചെറുത്തു നിൽപ്പുകൾ ഉയരുന്നെങ്കിലും അത് അമർച്ച ചെയ്യപ്പെടുന്നതായിട്ടാണ് കണ്ട് വരുന്നത്.
ബഹു ഭൂരിപക്ഷം വരുന്ന നല്ല വരായ മുസ്ലിം സഹോദരങ്ങളെപ്പോലും, അകൽച്ചയോടെ , ഇതര മത വിഭാഗത്തിൽപ്പെട്ടവർ നോക്കി കാണുന്ന ഒരു സാഹചര്യം സ്യഷ്ടിച്ച്, അവർക്കനുഭവപ്പെടുന്ന തികഞ്ഞ അരിഷ്ടിതാവസ്ഥയിൽ നിന്ന് രക്ഷ ജിഹാദി സംരക്ഷണത്തിൻ്റെ കരാളഹസ്തത്തിലേയ്ക്ക് വീണുപോകുന്ന കാഴ്ച്ച വിദൂരമല്ല. അത്രമാത്രം കുൽസിത പ്രവർത്തനങ്ങൾക്ക് കേരളം ഇന്ന് സാക്ഷ്യമാണ്. ഇന്ന് ഇക്കാര്യത്തിൽ പൊതു ജനം ജാഗ്രതയിലാണെന്ന കാര്യം നിങ്ങൾ മറക്കരുത്.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നാലാംതൂണെന്ന് വിശേഷിപ്പിക്കുന്ന മധ്യമങ്ങൾ എത്രമാത്രം സത്യസന്തമായ വാർത്തകളാണ് പടച്ച് വിടുന്നതെന്ന് സ്വയം ചിന്തിക്കുക. അല്ലെങ്കിൽ സത്യത്തിന് വേണ്ടി സംഘടിക്കുന്ന ഞങ്ങളെപ്പോലുള്ള സംഘടനകൾ നിങ്ങളുടെ പൊയ്മുഖം തുറന്ന് കാട്ടുവാൻ കാംമ്പയിനുകളും, സമര പ്രതിക്ഷേദ പരിപാടികളുമായി രംഗത്ത് വരുമെന്ന് ഓർമ്മപ്പിക്കുന്നു. കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന സമാധാന പ്രേമികൾ നിങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നവരാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്.
By, TEAM CROSS