ക്രൊയേഷ്യൻ പാരമ്പര്യമനുസരിച്ച്, ഒരു ദമ്പതികൾ വിവാഹിതരാകുമ്പോൾ, അവർ എല്ലാം തികഞ്ഞ വ്യക്തിയെ കണ്ടെത്തിയതായി അല്ല പുരോഹിതൻ അവരോട് പറയുന്നത്. പകരം, അദ്ദേഹം അവരോട് പറയുന്നു: “നിങ്ങൾ നിങ്ങളുടെ കുരിശ് കണ്ടെത്തി, അത് സ്നേഹിക്കാനുള്ള ഒരു കുരിശാണ്, നിങ്ങളോടൊപ്പം കൊണ്ടുപോകാനുള്ളത്, തള്ളിക്കളയാനല്ല, നിധിപോലെ സൂക്ഷിക്കാനാണ് പങ്കാളിയോടൊപ്പം ഭവനത്തിലേക്കു പോകുമ്പോൾ പ്രതിജ്ഞയെടുക്കേണ്ടത് .
ഹെർസഗോവിനയിൽ, കുരിശ് ഏറ്റവും വലിയ സ്നേഹത്തെ പ്രതിനിധീകരിക്കുന്നു, കുരിശ് വീടിന്റെ നിധിയാണ്. വിവാഹദിനത്തിൽ വധൂവരന്മാർ പള്ളിയിൽ പ്രവേശിക്കുമ്പോൾ, അവർ ഒരു ക്രൂശിതരൂപം വഹിക്കുന്നു. പുരോഹിതൻ കുരിശുരൂപത്തെ ആശീർവദിക്കുന്നു. അവരുടെ വിവാഹവാഗ്ദാനങ്ങൾ കൈമാറ്റം ചെയ്യാനുള്ള സമയം വരുമ്പോൾ, വധു അവളുടെ വലതു കൈ കുരിശിൽ വയ്ക്കുകയും വരൻ അവളുടെ കൈയിൽ കൈ വയ്ക്കുകയും ചെയ്യുന്നു, അങ്ങനെ ഇരു കൈകളും കുരിശിൽ യോജിപ്പിച്ചിരിക്കുന്നു.
സന്തോഷത്തിലും സങ്കടത്തിലും രോഗത്തിലും ആരോഗ്യത്തിലും പരസ്പരം വിശ്വസ്തരായിരിക്കാൻ, മരണം വരെ, സഭയുടെ ആചാരമനുസരിച്ച്, അവർ തങ്ങളുടെ വാഗ്ദാനം കൈമാറുമ്പോൾ, പുരോഹിതൻ അവരുടെ കൈകൾ ഊറാറകൊണ്ട് പൊതിയുന്നു. പിന്നെ, പരസ്പരം ചുംബിക്കുന്നതിനുപകരം, വധുവും വരനും കുരിശിൽ ചുംബിക്കുന്നു. അവരിൽ ഒരാളെ മറ്റെയാൾ ഉപേക്ഷിച്ചാൽ അവൻ അല്ലെങ്കിൽ അവൾ ക്രിസ്തുവിനെ കുരിശിൽ ഉപേക്ഷിക്കുന്നു എന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കുന്നവർ അതിൽ നിന്ന് മനസ്സിലാക്കുന്നു.
ചടങ്ങുകൾക്ക് ശേഷം, നവദമ്പതികൾ ക്രൂശിതരൂപം അവരുടെ വീട്ടിലേക്ക് കൊണ്ടുവന്ന് ബഹുമാനാപൂർവ്വം സ്ഥാപിക്കുന്നു. അത് എക്കാലവും റഫറൻസ് പോയിന്റും കുടുംബ പ്രാർത്ഥനയുടെ സ്ഥലവുമായിരിക്കും. പ്രയാസകരമായ സമയങ്ങളിൽ, കുടുംബം വക്കീലിന്റെയോ മനോരോഗ വിദഗ്ധന്റെയോ അടുത്തേക്ക് പോകാറില്ല, യേശുക്രിസ്തുവിന്റെ സഹായം തേടി കുരിശുരൂപത്തിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു.

അവർ മുട്ടുകുത്തി നിന്ന് കരയുകയും ഹൃദയം തുറക്കുകയും കർത്താവിനോടും പരസ്പരം ക്ഷമ ചോദിക്കുകയും ചെയ്യുന്നു. രക്ഷിക്കാൻ മാത്രം അധികാരമുള്ള ഒരാളിൽ നിന്ന് പാപമോചനം ലഭിച്ചതിനാൽ അവർ ഹൃദയത്തിൽ സമാധാനത്തോടെ ഉറങ്ങാൻ പോകുന്നു.
ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ മക്കളെ എല്ലാ ദിവസവും ക്രൂശിതരൂപത്തിൽ ചുംബിക്കാൻ പഠിപ്പിക്കും, വിജാതീയരെപ്പോലെ ഉറങ്ങാൻ പോകരുത്, ആദ്യം യേശുവിന് നന്ദി പറയാതെ. യേശു തങ്ങളെ കൈകളിൽ പിടിച്ചിരിക്കുകയാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവർക്കറിയാം. അതു മക്കൾക്കും പറഞ്ഞു കൊടുക്കുന്നു. വിവാഹജീവിതത്തിൽ പലപ്പോഴും പരസ്പരം കുരിശുകൾ ധാരാളമായി വഹിക്കേണ്ടിവരുന്നു. ആ സമയത്ത് കുറ്റം പറഞ്ഞ് ജീവിതം നരകതുല്യമാക്കുകയോ വിവാഹമോചനം നേടുകയോ ചെയ്യുമ്പോൾ കുരിശിലെ കൃസ്തുവിനെയാണ് ഉപേക്ഷിക്കുന്നത്. ഇത് മനസ്സിലാകുന്നവർക്ക് വിവാഹ ജീവിതം ഒരു അമൂല്യ നിധി തന്നെയാണ്.
BY, ടോബി കെനോബ്