കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2022 ആഗസ്റ്റ് 16ാം തിയതി ആരംഭിക്കുന്നു.
ഹൊസ്സൂർ രൂപതാദ്ധ്യക്ഷ്യൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ പിതാക്കന്മാർ പ്രാർത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. തുടർന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാർ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഉൗന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ ഉണ്ടാകും.
ഫാ. ആന്റണി വടക്കേക്കര വി. സി.
സെക്രട്ടറി, മീഡിയ കമ്മീഷൻ
15 ആഗസ്റ്റ് 2022.
