കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പതിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2023 ജനുവരി 6-ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 58 വൈദികമേലദ്ധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.
ജനുവരി 6 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ മൂന്നു ദിവസം സിനഡിനൊരുക്കമായി പിതാക്കന്മാർ പ്രാർത്ഥനയിൽ ചിലവഴിക്കും. ജനുവരി 9 തിങ്കളാഴ്ച രാവിലെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദഘാടനം ചെയ്യും. 14-ാം തിയതി ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കും.
ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ.
ജനുവരി 04, 2023