അവസാനത്തെ അര മണിക്കൂറിൽ എന്തു സംഭവിച്ചു എന്നതിനേക്കാൾ എത്രയോ വലുതാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ അവസാനത്തെ 50 വർഷത്തിൽ എന്തു സംഭവിച്ചു എന്നുള്ളത്. ഈ അമ്പതുവർഷവും ഒരു നല്ല സെമിനാരിക്കാരനായി ഒരു നല്ല വൈദികനായി സഭയിൽ ശുശ്രൂഷ ചെയ്ത ആളാണ്, ബഹു. സണ്ണി അറയ്ക്കൽ അച്ചൻ. എനിക്ക് രണ്ടുപ്രാവശ്യം സഭയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ അവസരം ഉണ്ടായിട്ടുണ്ട്.
ഒന്ന് അമ്പലപ്പുഴയിൽ സെന്റ് തോമസ് ചർച്ചിന്റെ ശുശ്രൂഷാ കൈമാറ്റം അത് 2005 -ൽ ആയിരുന്നു. 2011 -ൽ ആലപ്പുഴ വലിയ കലവൂർ ഇടവകയിലെ ശുശ്രൂഷാ കൈമാറ്റവും. ഈ രണ്ടു സ്ഥലത്തും അച്ചന് പകരം എത്തിയത് ഞാൻ ആയിരുന്നു. ഈ സമയം എന്നെ വിസ്മയിപ്പിച്ച ഏറ്റവും വലിയ കാര്യം അച്ചന്റെ വൃത്തിയും മെനയുമുള്ള റെക്കോർഡിംഗ്സ് ആണ്. രൂപത ഇടവകയിലെ എല്ലാ റെക്കോർഡുകളും വൃത്തിയുള്ള ഫയലിൽ ക്രമവും ചിട്ടയുമായി അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ആ ഉത്തരവാദിത്വം മറ്റ് പല ഇടങ്ങളിലും ഉള്ളതിനേക്കാൾ ശ്ലാഘനീയമായിരുന്നു.
ഞാൻ ഇത് നമ്മുടെ കൂടെ ഇല്ലാത്ത സമയത്ത് പറയാൻ വേണ്ടി പറയുന്നതല്ല. അദ്ദേഹം ഉണ്ടായിരുന്ന സമയത്തും ഞാൻ എന്റെ അസി.അച്ചന്മാരോടൊക്കെ അദ്ദേഹത്തെക്കുറിച്ച് പറയുമായിരുന്നു. അത് എന്റെ മനസ്സിനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. ഇനി കണക്കുപുസ്തകത്തിലായാലും കല്യാണ രജിസ്റ്ററിൽ ആയാലും മരണ രജിസ്റ്ററിൽ ആയാലും ഒരിടത്തും നമുക്ക് ഒരു വെട്ടോ തിരുത്തോ ഓവർ റൈറ്റിംഗോ ഒന്നും കാണാൻ പറ്റത്തില്ല. എല്ലാം കൃത്യമായിരിക്കും. ഇനി എല്ലാക്കാര്യങ്ങളിലും ഗ്യാസിന്റെ കണക്ഷൻ എപ്പോഴാണ് റിന്യൂ ചെയ്യേണ്ടത് അത് എഴുതിയ ടാഗ്, എപ്പോഴാണ് പറ്റുചീട്ട് കരം അടക്കേണ്ടത് അത് അടയ്ക്കാനുള്ള ഡെയ്റ്റ് ഇങ്ങനെ പള്ളി എടുത്തിട്ടുള്ള ഓരോ സംഭവത്തിന്റെയും ഗ്യാരണ്ടീഡ് ഡെയ്റ്റുകൾ ഫ്രിഡ്ജിനായാലും ഹീറ്ററിനായാലും എത്രകാലം ഗ്യാരണ്ടി ഉണ്ട്.
ഏത് ഡെയ്റ്റിലാണ് അതിന്റെ ഗ്യാരണ്ടി തീരുന്നത്. എവിടെ കൊടുത്താൽ അത് റിപ്പയർ ചെയ്തുകിട്ടും. ഇങ്ങനെ ഒരു അച്ചന്മാരിൽ നിന്നും കൈമാറ്റം ചെയ്തു കിട്ടാത്ത അത്രയേറെ സംഭവങ്ങളാണ് അദ്ദേഹം എനിക്ക് കലവൂര് വെച്ചും അമ്പലപ്പുഴവെച്ചും കൈമാറിത്തന്നത്. അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ട്രാൻസ്ഫർ ആകുമ്പോൾ ഇങ്ങനെയുള്ള അച്ചൻമാരുടെയടുക്കൽ നിന്ന് ട്രാൻസ്ഫർ മേടിക്കണം എന്നാണ്. അല്ലാതെ എനിക്ക് പിന്നീട് ഒരു കാര്യത്തിനും വിളിച്ച് ചോദിക്കേണ്ടി വന്നിട്ടില്ല. അമ്പലപ്പുഴയാകട്ടെ വലിയകലവൂരാകട്ടെ ഒരു ക്ലാരിഫിക്കേഷന് വേണ്ടി എനിക്ക് ഒരിക്കലും സണ്ണി അച്ചനെ വിളിച്ച് ചോദിക്കേണ്ടി വന്നിട്ടില്ല. കാര്യം ക്ലാരിഫിക്കേഷന് വേണ്ടി അച്ചന് വേറെ ഫയലുണ്ട്.
അതിൽ ഇന്ന ഇന്ന കാര്യങ്ങൾ നമ്മൾ വിളിച്ച് ചോദിക്കാതെ തന്നെ അറിയാം. ബാങ്കിന്റെ ട്രാൻസാക്ഷൻസ് എല്ലാം വളരെ കൃത്യമായിട്ട് ഒപ്പിട്ടുവെച്ചിരിക്കുന്നതും അദ്ദേഹം അത് അറ്റസ്റ്റ് ചെയ്തതിന്റെ ഒരു എക്സ്ട്രാ കോപ്പി കൂടി അതിനകത്ത് വെച്ചിരിക്കും. എന്തു സീരിയസ് ആയിട്ടാണ് വിഷയങ്ങളെ അച്ചൻ കൈകാര്യം ചെയ്തിരുന്നത്. എനിക്ക് അച്ചന്റെ വിയോഗത്തിൽ വേദനയെക്കാളുപരി വിസ്മയമാണ്. ഇത് എന്താണ് സംഭവിച്ചതെന്ന് ചുരുക്കിപ്പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാര്യം കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ഞാനും അച്ചനും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചവരാണ്. അച്ചന്റെ പള്ളിയിൽ എനിക്ക് ഒരു കല്യാണത്തിന്റെ ശുശ്രൂഷ ഉണ്ടായിരുന്നു. അവിടെ എന്റെ ഡയറക്ഷൻസ് എല്ലാം അവിടെ എഴുതിവെച്ചിട്ടുണ്ടായിരുന്നു.
ഞാൻ അത് വായിച്ചുനോക്കി എനിക്കുള്ള ഡയറക്ഷൻ സെല്ലാം ഫോളോ ചെയ്യുകയേ ചെയ്യേണ്ടിയിരുന്നുള്ളൂ. അച്ചനെ വിളിക്കേണ്ട കാര്യമില്ല. എന്നിട്ടും ഞാൻ അച്ചന്റെ അനുവാദം കിട്ടാൻ വേണ്ടി ഞാൻ വിളിച്ചു. അനുവാദം എല്ലാം അതിൽ എഴുതിവെ ച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞ് അച്ചൻ ഫോൺ കട്ട് ചെയ്തു. വിഷയമെല്ലാം വാരിക്കെട്ടി സംസാരിക്കത്തില്ല. അപ് ടു ദ മാറ്റർ നന്നായിട്ട് വ്യക്തതയോടെ സംസാരിക്കും. അച്ചന്റെ 3 പള്ളികളിലും എനിക്കറിയാം. ഒന്ന് അമ്പലപ്പുഴ അച്ചൻ അവിടെ ഇരുന്ന സമയത്ത് ഞാൻ ചെന്നു.
പിന്നീട് ചെന്നത് വലിയകലവൂർ ആണ്. അതിനുശേഷം പിന്നീട് അച്ചൻ കാളാത്ത് ഇപ്പോൾ ഇരിക്കുന്ന പള്ളിയിൽ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ശുശ്രൂഷയ്ക്ക് ചെന്നകാര്യമാണ് ഈ പറയുന്നത്. എപ്പോഴും കുളിച്ച് മിടുക്കനായി ഒരു വൈറ്റ് ഡ്രസിൽ ആണ് അച്ചനെ എപ്പോഴും കാണു ന്നത്. വൃത്തിയും മെനയുമായിരിക്കും എപ്പോഴും. അതുപോലെതന്നെ പള്ളിക്കുചുറ്റും ഒരു ചെറിയ കരടോ ഒരു കട ലാസ് കഷണമോ ഒന്നും കാണത്തില്ല. ഞാനിത് പറയുമ്പോൾ അദ്ദേഹത്തിനെ അറിയാവുന്ന എല്ലാവർക്കും അറിയാം ജോസഫച്ചൻ പറയുന്നത് മുഴുവൻ കറക്ട് ആണല്ലോ എന്ന്.
പിന്നെ എക്സ്ട്രാ ആയിട്ടുള്ള ആവശ്യമില്ലാത്ത സ്നേഹ പ്രകടനങ്ങളോ പിന്നെ തിരിച്ച് നമ്മൾ അങ്ങോട്ട് ആവശ്യമില്ലാത്ത ഓവർ ബട്ടറിംഗോ അങ്ങനെയൊന്നും അതൊന്നും കൊടുക്കുകയോ വാങ്ങിക്കുകയോ ഒന്നുമില്ല. എല്ലാം അപ് ടു ദി പോയിന്റ് ആണ്. പിന്നെ അദ്ദേഹത്തിന്റെ കൂടെ പഠിച്ച് കുറച്ച് അച്ചൻ മാരുമായിട്ട് കുറച്ച് ഓപ്പൺ ആയിട്ട് ചിലപ്പോൾ സംസാരിക്കുമായിരിക്കും. നമുക്ക് ഒരു ഇന്നകാര്യത്തിന് അച്ചനെ കൈചൂണ്ടാൻ പറ്റത്തില്ല. കാര്യം ഇന്നത് തെറ്റാണെന്ന് പറയാൻ പറ്റത്തില്ല. ഇത് എനിക്ക് ഇപ്പോഴും ഒരു വിസ്മയം തന്നെയാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒരു വേദന കലർന്ന ഒരു വിഷമം ആണ് ഉള്ളത്. കാര്യം ദേവാലയും അൾത്താരയും അൾത്താരയുടെ പരിസരങ്ങളും അൾത്താരയുടെ ക്രമീകര ണങ്ങളും പിന്നെ ഇലക്ട്രിസിറ്റിയുടെ ക്രമീകരണങ്ങൾ, അദ്ദേഹം ബേസിക് ആയിട്ട് ഇലക്ട്രീഷ്യൻ ആയിരുന്നു. പക്ഷെ അതുകൊണ്ടുതന്നെ സൗണ്ട് എൻജിനീയറിംഗ്, സൗണ്ടിന്റെ ഉപകരണങ്ങൾ എല്ലാം ആംപ്ലിഫയർ, മിക്സർ അതിന്റെ പൊസിഷൻസ് അതിന്റെ ഓപ്പറേഷൻസ് എല്ലാം വളരെ ചിട്ടയായിട്ടാണ് ചെയ്യുന്നത്. അദ്ദേഹം ഒരു അസുഖമായി കിടന്ന സമയത്ത് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. ഞാനും സഹപ്രവർത്തകരും. അപ്പോഴും വീട്ടിലിരിക്കുകയല്ല.
ഒരു ഔട്ട്ഹൗസിലാണ് ഇരിക്കുന്നത്. ആ പ്രദേശം മുഴുവൻ വളരെ മെനയും വൃത്തിയും ആയിരുന്നു. അപ്പോഴും എനിക്ക് അതാണ് തോന്നിയത്. എപ്പോഴും പരിസരം ഭംഗിപ്പെടുത്തിയിടുന്നതിന്റെ പ്രധാനകാര്യം നമ്മൾ ഓർക്കുകയാണെങ്കിൽ നമ്മൾ ഓർക്കുന്ന ആദ്യത്തെ പേര് ഫാ. സണ്ണി അറയ്ക്കൽ എന്നാണ്. കർത്താവ് അദ്ദേഹത്തിന് ഭംഗിയും വിശുദ്ധിയുമുള്ള നിത്യമായ ഒരു സ്ഥലം ഒരുക്കിക്കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സന്തപ്ത വൈദിക സഹോദരങ്ങളോടും കുടുംബാംഗങ്ങളോടുമൊപ്പം
By, ഫാ.ജോസഫ് വലിയവീട്ടിൽ.