ഞായറാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്കെ സിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
കൊച്ചി: കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്കിയിരുന്നതുപോലെ തുടര്‍ന്നും നല്കുന്നതില് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി
ക്രൈസ്തവരുടെ ആരാധന ദിവസമായ ഞായറാഴ്ച ദിവസം മാത്രം കോവിഡ് രോഗ പ്രതിരോധത്തിന് എന്ന പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണ്?
ഞായറാഴ്ച മാത്രം പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയത എന്താണ്?
രാഷ്ട്രീയ – പൊതു പരിപാടികളിൽ അനിയന്ത്രിതമായ ജനക്കൂട്ടത്തിൽ പടരാത്ത വൈറസുകൾ, സാമൂഹിക അകലത്തിൽ ദേവാലയങ്ങളിൽ പടരുന്നതിലെ സാംഗത്യം എന്ത്?
സിനിമ തിയേറ്ററുകൾക്കും, ബാർ ബീവറേജ് ഔട്ലറ്റുകൾക്കും ഇല്ലാത്ത നിയന്ത്രണങ്ങൾ,പൗരന്റെ അടിസ്ഥാന അവകാശമായ ആരാധന സ്വാതന്ത്ര്യത്തിൽ ഏർപ്പെടുത്തിക്കൊണ്ട് ജനാധിപത്യ – മതേതര സർക്കാർ നൽകുന്ന സന്ദേശമെന്ത്?
ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കെ സി വൈ എം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും 32 രൂപതകളുടെയും നേതൃത്വത്തിൽ പ്രതിഷേധപരിപാടികളും കളക്ടർമാർക്ക് നിവേദനവും സമർപ്പിക്കുന്നു.
കെ സി വൈ എം
സംസ്ഥാന സമിതി