കൊച്ചി: പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടി നിയമ നടപടിക്ക്. ലവ് ജിഹാദും, ലഹരി ജിഹാദും സംബന്ധിച്ച് പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വെളിപ്പെടുത്തല്‍ സാധൂകരിച്ചുക്കൊണ്ട് ഇരുപതുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി തന്നെ പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ അസ്ലമിനും കുടുംബത്തിനും എതിരേയാണ് യുവതിയുടെ പരാതിയെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിനായി ഭര്‍ത്താവും കുടുംബവും സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഇക്കഴിഞ്ഞ ജനുവരി 10-ന് അസ്സമിന്റെ ജാമ്യാപേക്ഷ നിരസിച്ചു. പെണ്‍കുട്ടിക്ക് ഇരുപതു വയസ്സു മാത്രമാണ് പ്രായം. യുവതിയെ നിര്‍ബന്ധപൂര്‍വ്വം പൊന്നാനിയില്‍ കൊണ്ടുപോയി പുറത്താരുമായി ബന്ധപ്പെടുവാന്‍ അനുവദിക്കാതെ 40 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിന് ശേഷവും തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയിന്മേല് അന്വേഷണം നടന്നുവരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് പോലീസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. പരസ്പരം ഇഷ്ടത്തിലായഈ ഇരുവരും സ്വന്തം മതവിശ്വാസത്തില്‍ ജീവിക്കാമെന്ന ഉറപ്പിന്മേല് 2019 നവംബര്‍ 11-നാണ് പോത്താനിക്കാട് സബ് രജിസ്ട്രാര്‍ മുന്‍പാകെ വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ യുവതിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടതായി വന്നുവെന്നു വാദിഭാഗം രേഖകളില്‍ പറയുന്നു. യുവതി ഭര്‍ത്താവിന്റെ ലൈംഗീകാതിക്രമത്തിനു ഇരയായതായി സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു.
ഭര്‍ത്താവ് തങ്ങളുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ ഭര്‍ത്താവ് കൂട്ടുകാരുമായി പങ്കുവെച്ചതും, യുവതിയുടെ മതവിശ്വാസത്തെ മാനിക്കാതെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കുവാനുള്ള ഭര്‍ത്താവിന്റെ ശ്രമവും ഒരു സ്ത്രീക്കും താങ്ങാനാവാത്ത മാനസിക പീഡനമാണെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്ക സഭ ഉയര്‍ത്തുന്ന ലവ് ജിഹാദ് ആരോപണം ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്നതാണ് ഈ സംഭവം.
ലവ് ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ച് ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി സീറോ മലബാര്‍ സഭ. മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതുപോലെ, സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
ഇസ്ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നു. ഈ വിഷയത്തിലുള്ള സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ച് മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ പൊതുകാര്യകമ്മീഷന്‍ വിലയിരുത്തി.
അത്തരം നീക്കങ്ങളോട് സഭ ശക്തമായി വിയോജിക്കുന്നു. ചാനലുകളിലും ഇതര വാര്‍ത്താമാധ്യമങ്ങളിലും ഈ വിഷയം സജീവമാക്കി നിര്‍ത്തുന്നതു വഴി കേരളത്തില്‍ നിലനില്‍ക്കുന്ന മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും വരരുത് എന്നതാണ് സീറോമലബാര്‍ സഭയുടെ ആഗ്രഹം. ഇക്കാര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും കമ്മീഷന് ഓര്‍മ്മിപ്പിച്ചു.