അറേബിയൻ വിഭവങ്ങൾ കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല, പക്ഷെ എന്നാലും അന്ന് മുതൽ കേൾക്കുന്നതാണ് അറേബിയൻ ഭക്ഷണം കഴിച്ചുള്ള മരണം!
പ്രത്യേകിച്ച് ഷവർമ കഴിച്ച് മരിക്കുന്ന വാർത്ത വലിയ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു!
ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ കൊളസ്ട്രോൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഭക്ഷക്രമം. ഇഡ്ഡിലിയോ, സാമ്പാറോ, ചപ്പാത്തിയോ ഒക്കെ കഴിച്ച് ആരെങ്കിലും മരിച്ചതായോ കൊളസ്ട്രോൾ കൂടിയതായോ കേട്ടിട്ടുണ്ടോ?
ഓരോ സ്ഥലത്തും അതാത് ശശരീരപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണമാണ് കഴിക്കേണ്ടത്.
നമ്മുടെ കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും നിരക്കാത്ത അപകടകരമായ അറേബിയൻ, ചെെനീസ് ഭക്ഷണങ്ങൾ തീർത്തും ഉപേക്ഷിക്കുകയാണ് വേണ്ടത്.
ഈ കാര്യത്തിൽ ഏറ്റവും വലിയ ഉത്തരവാദികൾ ഫുഡ്വ്ലോഗ്ഗേഴ്സ് എന്ന ക്ഷുദ്രജീവികളാണ്!. അനാരോഗ്യകരമായ ഭക്ഷണക്രമം പ്രചരിപ്പിച്ച് സമൂഹത്തിൽ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നതിൽ ഇവർക്കുള്ള പങ്ക് ചെറുതല്ല. കാശ് വാങ്ങിയുള്ള ഹോട്ടലുകാരുടെ പ്രമോഷൻ പരുപാടികളാണ് ഇതിൽ 90%വും നമ്മൾ കാണുന്നത്.
ഒരു ഉദാഹരണമെടുത്താൽ, കൊച്ചിയിലെ ഒരു ഓണംകേറാ മൂലയിലുള്ള നാക്കിൽ വെയ്ക്കാൻ കൊള്ളാത്ത ബിരിയാണിക്ക് പ്രത്യേക പേരൊക്കെയിട്ട് ഇവർ പ്രമോഷൻ നൽകി. ബസിനസ് കൊഴുത്തു. ഒരു പ്രാവശ്യം പോയവർ പിന്നെ ആ വഴിക്ക് വരില്ല! കാശ് കുന്നുകൂടിയപ്പോൾ കേരളത്തിൽ പല സ്ഥലങ്ങളിലും ഹോട്ടലുകൾ തുറന്നു. തിരുവന്തപുരത്ത് ഹോട്ടൽ തുടങ്ങി ഫുഡ്വ്ലോഗ്ഗർമാരെ വെച്ച് പഴയ ഉടായിപ്പ് പയറ്റിയപ്പോഴാണ് പണി പാളിയത്! ആളുകൾ പരസ്യമായി സമൂഹമാധ്യമങ്ങളിൽ ചീത്തവിളിക്കാൻ തുടങ്ങിയതോടെ പ്രമുഖ ബിരിയാണി ബ്രാൻഡ് തലയുംകുത്തി വീണു!.
അതുകൊണ്ട് ഇത്തരം ഭക്ഷണസാധനങ്ങൾ അപേക്ഷിച്ച് പരമാവധി വീടുകളിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുക. മാംസാഹാരം പരമാവധി കുറയ്ക്കുക. പുറത്തു പോകേണ്ടി വരുമ്പോൾ നല്ല വൃത്തിയുള്ള ഹോട്ടലുകളിൽ കയറി പരമ്പരാഗതമായി കേരളത്തിൽ ഉണ്ടാക്കുന്ന, ഭക്ഷണസാധനങ്ങൾ കഴിക്കുക.
അൽഫാമും, ഷവർമ്മയും മന്തിയും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച വിഭവങ്ങൾ ആണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടാൻ സാധ്യത ഉണ്ട്. ഇത് ഷെയർ ചെയ്താൽ നന്നായിരുന്നു. കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവർക്ക് ബോധം ഉണ്ടായാൽ മതിയല്ലോ. സാൽമൊണല്ല ഒരു അപകടകാരിയായ വില്ലൻ ആണ്. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്.
ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.
ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും.
സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും. പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്.
ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും.
ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം കൂണുപോലെ പൊട്ടിമുളക്കുകയാണ് നിരവധി ഷവർമ കടകൾ . പണ്ടൊക്കെ വിദേശ രാജ്യങ്ങളിൽ മാത്രം കാണപെട്ടിരിരുന്ന ഈ ഭക്ഷ്യ വസ്തു, ഇന്ന് ഏത് ഗ്രാമപ്രദേശങ്ങളിൽ പോലും സുലഭമാണ്. ആധുനിക ഭക്ഷ്യ സംസ്കാരത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ എത്തിപെട്ട ഷവർമ നമ്മുടെ മലയാളികൾ ഏറെ ആസ്വാദനത്തോടെ കഴിക്കുകയും ചെയ്യുന്നുണ്ട്. ഏറെയും ചെറുപ്പക്കാരും, വിദ്യാർത്ഥികളുമാണ് ഉപയോക്താക്കൾ.
യതാർത്ഥ്യത്തിൽ നിരവധിയായി ഉയർന്ന് വരുന്ന ഇത്തരം ഷവർമ കടകൾക്ക് കേരള സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന ഭക്ഷ്യ സുരക്ഷ മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള ലൈസെൻസുകൾ ലഭിച്ചതിനു ശേഷമാണോ ഇത്തരം കടകൾ പ്രവർത്തിക്കുന്നത് എന്ന് നിയമ സംവിധാനങ്ങൾ പരിശോധിക്കേണ്ടതാണ്. ഭക്ഷണം ഉണ്ടാക്കുന്ന കടകളുടെ ആവശ്യത്തിനുള്ള വലുപ്പം, വൃത്തിയായ പരിസരം, ശുദ്ധമായ ഭക്ഷ്യപദാർത്ഥങ്ങൾ, ശുദ്ധമായ ജലവിനിയോഗം, വൃത്തിയുള്ള പാചകം എന്നിങ്ങനെ അനവധി നിരവധി മാനദണ്ഡങ്ങൾ പാലിക്കപെടേണ്ടതാണ്.
പ്രാദേശിക ഭരണകൂടങ്ങളാണ് ഇത്തരം സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കേണ്ടത് എന്നുള്ളതിനാൽ, അത്തരം സാഹചര്യങ്ങളിൽ പ്രാദേശിക ഭരണകൂട ആരോഗ്യ സുരക്ഷാ വിഭാഗ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഇത്തരം സ്ഥാപനങ്ങൾ മാനദണ്ഡപ്രകാരമാണോ പ്രവർത്തനം ആരംഭിക്കുന്നത് എന്ന് വ്യക്തമായി പരിശോധിച്ചിരിക്കേണ്ടതാണ്. തുടർന്നും ഉദ്യോഗ്സ്ഥർ ഓഫീസിൽ തന്നെ അടയിരിക്കാതെ, അല്ലെങ്കിൽ എന്തെങ്കിലും പരാതി കിട്ടിയാൽ മാത്രമേ ഇത്തരം സ്ഥാപനത്തിൽ പരിശോധനക്ക് പോകുകയുള്ളു എന്ന നിലപാട് മാറ്റി, ഇടക്കിടെ ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥർ ഇത്തരം കടകളിൽ പോയി എല്ലാതര പരിശോധനകളും കൃത്യമായി തന്നെ നടത്തേണ്ടതുമാണ്.
അത്തരം കൃതമായ പരിശോധന പരിപാടികൾ നടക്കാത്തിടത്താണ് കടക്കാർ കൂടുതൽ ലാഭം കൊയ്യുന്നതിന് വേണ്ടി ജനങ്ങളെ കൊലക്ക് കൊടുക്കുന്നത്. എന്തെങ്കിലും ദുരന്തം വന്നിട്ട് നമ്മൾ ദു:ഖിച്ചിട്ടോ, വേദനച്ചിട്ടോ എന്ത് കാര്യം? കൃത്യമായി കാര്യങ്ങൾ നടത്തി തന്നെ പോയാൽ മാത്രമേ ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കപെടാതിരിക്കാൻ സാധിക്കുകയുള്ളു. ഇത്തരം സംഭവങ്ങൾക്ക് ശേഷം നിയമ നടപടിയുടെ ഭാഗമായി അടക്കപെട്ട കടകൾ വീണ്ടും തുറന്ന് കിട്ടുന്നതിന് വേണ്ടി കടയുടെ മുതലാളി കൈ നിറയെ കാശുമായി പോലിസിനേയും മറ്റു ഉദ്യോഗസ്ഥരേയും സമീപിക്കുമ്പോൾ അത്തരം ഉദ്യോഗസ്ഥർ മനസ്സിൽ സ്വന്തം മക്കളുടെ മുഖം മാത്രം ഓർത്താൽ മതിയാകും.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളെ കരിവാരി തേക്കാൻ വേണ്ടി മാത്രം പരിശോധന നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇത്തരം വിഷം വിളമ്പുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഉചിതമായ നടപടികൾ കൃത്യസമയത്ത് തന്നെ സ്വീകരിച്ച് ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
News Courtesy: Facebook