കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഏഴു വര്‍ഷം. 2015 ഫെബ്രുവരി 12 ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു.
ഇതില്‍ മാർട്ടിൻ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു.
ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. അതേസമയം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ ഈജിപ്തിലെ മിന്യാ രൂപതയില്‍ ഫെബ്രുവരി1നു ആരംഭിച്ച 15 ദിവസം നീണ്ട അനുസ്മരണ പരിപാടിയ്ക്കു ഇന്നു സമാപനമാകും.
രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നീക്ക് പോക്കലുകൾക്കും വേണ്ടി വിശ്വാസത്തെ മുറുകെ പിടിക്കാതെ ഇഹ ലോക സാമ്പത്തിക ലക്ഷ്യങ്ങൾ മുൻപിൽ കാണുന്നവർ ഇവരെ പോലെയുള്ള സാധാരണ വിശ്വാസികളെ മാതൃക ആക്കേണ്ടതാണ്. ഈ 21 രക്തസാക്ഷികൾക്കും ചെറിയ ഒരു വിട്ടു വീഴ്ച ചെയ്തു ഒത്തു തീർപ് നടത്തിയിരുന്നെങ്കിൽ അവരുടെ ജീവിതം തിരികെ ലഭിക്കുമായിരുന്നു. പക്ഷേ മരണത്തെ ജയിച്ച കർത്താവിൽ വിശ്വസിച്ച അവരുടെ വിശ്വാസങ്ങളെ തകർക്കുവാൻ തിന്മയുടെ ശക്തികൾക് സാധിക്കുമായിരുന്നില്ല.
ഇന്നേക്ക് ഏഴ് വർഷം മുമ്പ്, 2015 ലെ ഈ ദിവസം ലിബിയയിലെ കടൽത്തീരത്ത് 21 കോപ്റ്റിക് ക്രിസ്ത്യാനികൾ മുസ്ലിം ജിഹാദി തീവ്രവാദികളാൽ രക്തസാക്ഷികളായി. ഇരകളായവർ ഈജിപ്തിൽ നിന്നുള്ള 20 കോപ്റ്റിക് ക്രിസ്ത്യാനികളും ഒരാൾ കോപ്റ്റിക് ക്രൈസ്തവരുടെ വിശ്വാസം കണ്ട് ക്രിസ്തുവിനായി മരിക്കാൻ സ്വയം തയ്യാറായി. ക്രിസ്തുവിൽ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്കുണ്ടായിരുന്നത് പോലെയുള്ള വിശ്വാസം നമ്മുക്കും ഉണ്ടാകാൻ നിരന്തരം പ്രാർത്ഥിക്കാൻ മറക്കരുത്; മരണമുഖത്തുപോലും അവർ നശിപ്പിനാവാത്ത പ്രത്യാശ പ്രകടമാക്കി, മരണം വരിച്ചു.
അവർ ക്രൈസ്തവ ലോകത്തു രക്തസാക്ഷികളും വീരന്മാരുമായി വാഴ്ത്തപ്പെട്ടു.
ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഇസ്ലാം സ്വീകരിച്ച് അവർക്ക് ജീവൻ രക്ഷിക്കാമായിരുന്നു, എന്നാൽ തങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിഞ്ഞുകൊണ്ട് അവർ ക്രിസ്തുവിന്റെ വഴി തിരഞ്ഞെടുത്തു. ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി അനേകം ക്രൈസ്തവരെയാണ് മുസ്സീം ജിഹാദികൾ ലോകം മുഴുവൻ കൊല്ലുന്നത്. ആ സത്യം പറയുമ്പോൾ “ഇസ്സ്ലാമോഫോബിയാ” എന്ന തുരുമ്പു പിടിച്ച ജിഹാദികളുടെ ഈരവാദമാണ്. സത്യത്തിൽ ഇവർ വോകം മുഴുവൻ മുസ്സീം മതഭീകരവാദം നടത്തുകയും കാഫിറുകളെ കൊല്ലുകയും ചെയ്യുന്നു. സത്യത്തിൽ ഇവർക്ക് “ക്രിസ്ത്യൻഫോബിയാ”യാണ്.
നമ്മൾ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഇപ്പോഴും നേരിടുന്ന വടക്കേ ആഫ്രിക്കയിലെയും ലോകത്തിൽ എല്ലാ ഇടങ്ങളിലെയുമുള്ള ക്രിസ്ത്യാനികൾക്കായി നാം പ്രാർത്ഥിക്കാൻ തയ്യാറാണം. നമ്മെ നശിപ്പിക്കാൻ വരുന്ന മുസ്സീം ജിഹാദികളുടെ കെണിയിൽ പെടാതിരിക്കാനും ശ്രദ്ധിക്കുക.
ആ വിശ്വാസികളുടെ വിശ്വാസത്തിന്റെ ചെറിയ ഒരു അംശം എങ്കിലും കേരള ക്രൈസ്തവ സഭാ മക്കൾക്കു നല്കണമേ എന്ന് നമുക്ക് അതിയായി പ്രാർത്ഥിക്കാം.
എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് -ഫിലിപ്പി 1 : 21