ഇക്കാലമത്രയും ഞാൻ കടുത്ത നിരീശ്വരവാദിയും ഫെമിനിസ്റ്റുമായിരുന്നു. എന്നാൽ ഇന്ന് ഞാൻ ക്രിസ്തുവിന്റെ പാതയിലാണ് -മരിയ ഡെൽ ഹിമാലയ.
ബിൽബാവോ എന്ന സ്ഥലത്തെ ഒരു അബോഷൻ ക്ലിനിക്കിൽ നേഴ്സ് ആയിരുന്നു അമായ എന്ന് വിളിക്കപ്പെട്ടിരുന്ന മരിയ ഡെൽ ഹിമാലയ.
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുക, പേരും പ്രശസ്തിയും നേടുക, സമ്പത്ത് ഉണ്ടാക്കുക ഇവ മാത്രമായിരുന്നു അമായയുടെ ലക്ഷ്യങ്ങൾ. ഇവ നേടിയെടുക്കുന്നതിനുവേണ്ടി സ്വർഗ്ഗത്തിന് എതിരായ പാപം – ഗർഭച്ചിദ്രം, അതിനുവേണ്ടി വരുന്നവരെ തയ്യാറാക്കുകയും ടേബിളിൽ കിടന്നിരുന്ന ഓരോ രോഗിയെയും പണ സമ്പാദനത്തിനുള്ള ഉപാധിയായി മാത്രം കാണുവാനും തുടങ്ങി നേഴ്സ് ആയ അമായ. അങ്ങനെയാണ് അമായ നരക പ്രവർത്തിയിൽ ഏർപ്പെടാൻ തുടങ്ങിയത്.
ഗർഭച്ചിദ്രം നടത്തുന്ന തിയേറ്ററുകൾ നരകമാണ്; അവിടെ ഭയമുണ്ട്, കറുത്ത കണ്ണീരുണ്ട്, രക്തമുണ്ട്, മനുഷ്യാവശിഷ്ടങ്ങളുണ്ട്, ദുർഗന്ധമുണ്ട്, വിറയലുണ്ട്, വേദനയുണ്ട്, ആകുലതയുണ്ട്, കഷ്ടതയുണ്ട്, ഏകാന്തതയുണ്ട്, മരണമുണ്ട് ഗർഭച്ചിദ്രം എന്നത് സ്വാതന്ത്ര്യം, അവകാശം അല്ലെങ്കിൽ പുരോഗതി എന്ന മുദ്രാവാക്യത്തിന് കീഴിൽ വിൽക്കുന്ന ഒരു ബിസിനസ്സാണ്. ഇതു വലിയ ഒരു നുണയാണ്.
കടന്നുവരുന്ന ഡോക്ടർ ഗർഭച്ചിദ്രം ആരംഭിക്കുന്നു. കുഞ്ഞിന്റെ വളർച്ചയെ ആശ്രയിച്ച് ഡോക്ടർ ചില ഉപകരണങ്ങളോ മറ്റുള്ളവയോ ഉപയോഗിക്കുന്നു.
ഛേദിക്കപ്പെട്ട അവയവങ്ങളെ പിന്നീട് നീക്കം ചെയ്യാൻ കഴിയണമെങ്കിൽ, അത് ഗർഭാശയത്തിനുള്ളിൽ കഷണങ്ങളായി മുറിക്കേണ്ടതുണ്ട്. എന്നാൽ ഈ ഓപ്പറേഷൻ സമയത്ത്, കുഞ്ഞു ജീവിക്കുന്നു, അത് വളരെയേറെ കഷ്ടപ്പെടുന്നു, ഒരുപാട് വേദന അനുഭവിക്കുന്നു, ഒടുവിലത് മരിക്കുന്നു. കാലുകൾക്ക് താഴെ തയ്യാറാക്കിവെച്ചിരിക്കുന്ന ബക്കറ്റിലേക്ക് അവശിഷ്ടങ്ങൾ വീഴുന്നു.
എന്നാൽ ഒരു ദിവസം ഗർഭച്ചിദ്രം കഴിഞ്ഞ് ബക്കറ്റ് കാലിയാക്കുമ്പോൾ സ്ട്രെച്ചറിൽ തങ്ങിനിൽക്കുന്ന ഒരു ഭ്രൂണത്തിന്റ കാൽ അവൾ കാണാനിടയായി. അതോടെ അവൾ തകർന്നു. അവളുടെ ഉറക്കം നഷ്ടപ്പെട്ടു, പേടിസ്വപ്നങ്ങൾ വേട്ടയാടാൻ തുടങ്ങി, സമാധാനം ഇല്ലാതായി, ജീവിതം അർത്ഥശൂന്യമാണെന്ന് തോന്നിത്തുടങ്ങി. ആശ്വാസത്തിനു വേണ്ടി ബുദ്ധമതത്തിൽ അഭയം പ്രാപിച്ചു എങ്കിലും ശൂന്യതയായിരുന്നു ഫലം. സ്വന്തം ഭർത്താവ് പോലും ഉപേക്ഷിക്കുന്ന ഘട്ടം വന്നപ്പോൾ അവൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. നിരവധി ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടു.
കാഠ്മണ്ഡുവിലെ നഗര മധ്യത്തിലൂടെ നടക്കുമ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് സിസ്റ്റേഴ്സിനെ കണ്ടുമുട്ടിയത് അമായയുടെ ജീവിതത്തിലെ വഴിത്തിരിവായി. അമായയെ അവർ ദിവ്യബലിക്ക് കൂട്ടിക്കൊണ്ടുപോയി. ആ ദിവ്യബലിയിൽ വെച്ച് അമായ തന്റെ രക്ഷകനെ കണ്ടുമുട്ടി. മരിച്ചവരെ ഉയിർപ്പിച്ച, തന്റെ കരുണയാൽ നമ്മുടെ പാപങ്ങൾ മായിക്കുന്ന കർത്താവായ യേശു ക്രിസ്തുവിനെ. അമായ അന്ന് അവിടെ വച്ച് തന്റെ പേര് മരിയ എന്ന് സ്വീകരിച്ചു.
ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നൽകും ; ഒരു പുതു ചൈതന്യം നിങ്ങൾ ഞാൻ നിക്ഷേപിക്കും ; നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാ ഹൃദയം എടുത്തുമാറ്റി മാംസള ഹൃദയം നൽകും. ( എസക്കിയേൽ 36 : 26 )
ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു ഡെല്‍ ഹിമാലയ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുദിനത്തോടനുബന്ധിച്ച് സ്പെയിനിലെ ഏറ്റവും വലിയ ഭ്രൂണഹത്യ കേന്ദ്രമായ ഡേറ്റര്‍ ക്ലിനിക്കിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള പ്രോലൈഫ് ഷെല്‍ട്ടറില്‍ നടന്ന ‘എക്സ്പോവിദ’ പ്രോലൈഫ് പ്രദര്‍ശനത്തില്‍വെച്ചായിരുന്നു ഹിമാലയയുടെ സാക്ഷ്യം.
ഹിമാലയ ഇന്ന് തന്റെ സുവിശേഷ പ്രഘോഷണത്തിലാണ്. അനേകരെ തന്റെ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്തുവിലേക്ക് അടുപ്പിച്ചുകൊണ്ടും, ഗര്‍ഭഛിദ്രം സംബന്ധിയായ ചിത്രങ്ങളിലൂടെയും, വീഡിയോകളിലൂടേയും, ശില്ശാലകളിലൂടെയുമൊക്കെ ആളുകളെ ബോധവൽക്കരിക്കുകയാണ് ഇന്ന് മേരി ഹിമാലയ.
ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
( യോഹന്നാൻ 10 : 10 )
By, റോബിൻ സക്കറിയാസ്