ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ ആൽബം…”ജീവാംശം”ജനശ്രദ്ധ നേടുന്നു.
ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശം നമ്മെ എല്ലാവരെയും ആകർഷിക്കുന്നതാണ്… ന്യൂസിലാൻഡിൽ താമസിക്കുന്ന പതിനൊന്നു വയസ്സുകാരി നൈഗമോൾ തന്റെ പാട്ടു കൊണ്ടും അഭിനയം കൊണ്ടും നമ്മുടെ കണ്ണുകളിൽ ഒരു നനവ് പടർത്തും തീർച്ച.
ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ് എന്നുള്ള പരമയാഥാർഥ്യം ഒന്നുകൂടി സംഗീതദൃശ്യാവിഷ്ക്കരത്തിലൂടെ ജന്മനസുകളിലേക്ക് പകർന്നുനൽകിയ “തൊമ്മി ക്രീയഷൻസിന്റെ” എല്ലാ അണിയറ പ്രവർത്തകർക്കും ഹ്ര്ദയംനിറഞ്ഞ അഭിനന്ദങ്ങൾ. ശ്രുതിമധുരകരമായ ആലാപനത്തിലൂടെ എന്നും അവിസ്മരണീയതകൾ തീർക്കുന്ന Nyga മോൾക് പ്രത്യകം അഭിനന്ദനങ്ങൾ. സംഗീത ആലാപനധരണിയിൽ കൂടുതൽ ഉയരങ്ങൾ തേടാൻ മോളെ ജഗദീശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. അനിൽ പറവൂരിന്റെന് വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷിജോ കുര്യൻ ആണ്. അർജുൻ ഭാസ്ക്കർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
മുഴുവനും കാണേണം ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ പാട്ട് കേൾക്കാൻ: