News Reader's Blog Social Media

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം….

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ.കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം Read More…

Daily Prayers Reader's Blog Social Media

എൻ്റെ ഭർത്താവ് ചാർളിയുടെ കൊലപാതകിയോട് ഞാൻ ക്ഷമിക്കുന്നു…

കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവെന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് ക്രിസ്തു കുരിശില്‍ നിന്നു ക്ഷമിച്ചതുപോലെ താനും മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ അനുസ്മരണ ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന ആളുകളെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. ചാര്‍ലി ജീവിച്ചിരുന്നുവെങ്കില്‍ ക്രിസ്തു കാണിച്ചതിന് സമാനമായി തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുകയെന്നും അവര്‍ പറഞ്ഞു. “കുരിശിൽ Read More…

News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…

Faith Reader's Blog Social Media

ക്രിസ്തുവിനെ പ്രണയിച്ച യുവ സുന്ദരി: വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ…

Jisna 1971 ഒക്ടോബർ 29-ന് ഇറ്റലിയിലെ സസല്ലോ എന്ന കൊച്ചു ഗ്രാമത്തിലാണ് വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ ജനിച്ചത്. ക്യാരയുടെ പിതാവ് റുജേരോ ബദാനോയും മാതാവ് മരിയ തെരേസയും ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ക്യാര ജനിക്കുന്നത്. അതിനാൽ ക്യാരയുടെ ജനനം അവർക്ക് വല്ലാത്ത ആഹ്ലാദമായിരുന്നു. ഒരുപാട് പ്രാർത്ഥനകൾക്കു ശേഷം കിട്ടിയ കുട്ടി ആയതിനാൽ റുജേരോ തന്റെ ഭാര്യയോട് പറഞ്ഞു; “ഈ കുഞ്ഞ് നമ്മുടെതല്ല ദൈവത്തിന്റെതാണ്”. റുജേരോ മരിയ ദമ്പതികളുടെ വിവാഹത്തിന്റെ പത്താം വർഷമാണ് ഈ Read More…

Reader's Blog Social Media

കാർലോയും ചാർലിയും: വിപരീത ദിശയിലെ ആത്മീയ സ്വാധീനകർ…

ഡോ. മാർട്ടിൻ N ആൻ്റണി ഒരേ നാമധാരികളായ രണ്ടുപേർ. ജർമ്മൻ പദമായ കാൾ എന്ന പദത്തിൽനിന്നും രൂപംകൊണ്ട രണ്ടു പേരുകൾ. കാർലോ അക്യൂത്തിസും ചാർലി കിർക്കും. ഒരാൾ ഇറ്റലിക്കാരനും മറ്റൊരാൾ അമേരിക്കകാരനും. സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞുനിന്നവരാണവർ. കാർലോയെ കത്തോലിക്കാ സഭ ഏഴാം തീയതി വിശുദ്ധനായി പ്രഖ്യാപിച്ചു. ചാർലി പത്താം തീയതി യൂട്ടായിൽ വച്ചു കൊല്ലപ്പെടുന്നു. രണ്ടുപേരും സ്വാധീനകർ (influencers) എന്നറിയപ്പെട്ടവരാണ്. രണ്ടുപേരും നടത്തിയത് ദൈവഭാഷണമായിരുന്നു. ഇന്നിതാ, കാർലൊയെ കുറിച്ചുള്ള ചിന്തകൾ സ്വർഗ്ഗീയതലത്തിലേക്ക് ഉയരുമ്പോൾ, Read More…

Reader's Blog Social Media

വി. ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു…

വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. അടുത്ത മാസം (ഒക്ടോബർ) Read More…

Reader's Blog Social Media

സമ്പത്തും സൗഹൃദവും… ലൂക്കാ 16:1/13

മാർട്ടിൻ N ആൻ്റണി ചില രചനകളുണ്ട് ആദ്യവായനയിൽ സങ്കീർണം എന്ന പ്രതീതി നൽകിക്കൊണ്ട് നമ്മെ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്നവ. അങ്ങനെയുള്ള ഒരു രചനയാണ് ലൂക്കായുടെ സുവിശേഷത്തിലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ. തുറന്ന മനസ്സോടെ വായിക്കുക. യേശുവിന്റെ പഠനങ്ങളുടെ സംഗ്രഹം ഇതിൽ നിന്നും കിട്ടും. നമുക്ക് ഉപമയുടെ ഉപസംഹാര സന്ദേശത്തിൽ നിന്നും തുടങ്ങാം: “കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെ യജമാനന്‍ പ്രശംസിച്ചു” (v.8). മോഷണക്കേസിലാണ് കാര്യസ്ഥനെ യജമാനൻ പിടിച്ചത്. അവനറിയാം താമസിയാതെ യജമാനൻ അവനെ പിരിച്ചുവിടുമെന്ന കാര്യം. അതുകൊണ്ട് Read More…

News Reader's Blog Social Media

വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, Read More…

Faith Reader's Blog Social Media

ക്രൈസ്തവർ സുവിശേഷം മടക്കിവയ്ക്കണമോ?

ഫാ. ജോഷി മയ്യാറ്റിൽ ഛത്തിസ്ഘട്ട് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം എന്നും എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹിക സേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്ന അവാസ്തവപരമായ ചോദ്യം ഉന്നയിച്ചത് കേരളത്തിൻ്റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം Read More…

Reader's Blog Social Media

ഡോക്ടർ തേജ: യുവ വിശുദ്ധയുടെ വിസ്മയിപ്പിക്കുന്ന ജീവിതം…

ജിസ്‌ന: യുവജനങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ് 25 വയസ്സുവരെ മാത്രം ജീവിച്ച ഡോക്ടർ തേജയുടെ ജീവിതം. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ ഇളന്തിക്കര എന്ന കൊച്ചു ഗ്രാമത്തിൽ മാളിയേക്കൽ ജോസിന്റെയും ട്രീസയുടെയും മകളായി 1987 മാർച്ച് മൂന്നാം തീയതിയാണ് തേജ ജനിച്ചത്. ഏപ്രിൽ അഞ്ചാം തീയതി ജ്ഞാന സ്നാനത്തിലൂടെ റോസി എന്ന പേര് സ്വീകരിച്ചു ക്രൈസ്തവ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി ഇടവകാംഗമായി. പിതാവിന്റെ സഹോദരി അച്ചാമ്മ തലതൊട്ട് അമ്മയും ഭർത്താവ് സാനി കളപ്പുരയ്ക്കൽ Read More…