താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ യേശുവിന്റെ മറുപടി അവളെ അത്ഭുതസ്ഥയാക്കി. മറിയം ശരിയായ ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു.’
കുലീനരും, സമ്പന്നരുമായിരുന്നു മര്‍ത്തായുടെ മാതാപിതാക്കള്‍, തങ്ങളുടെ ഗുരുവായിരുന്ന യേശുവിന് ആതിഥ്യമരുളുകയും, പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹം കാണിച്ചിരിന്നു. യേശു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം മര്‍ത്തായേയും, അവളുടെ സഹോദരി മറിയം, സഹോദരന് ലാസര്‍, വേലക്കാരിയായിരുന്ന മാര്‍സെല്ല എന്നിവരെയും മര്‍ത്തായുടെ കുടുംബത്തേയും നിരവധി ക്രിസ്ത്യാനികളേയും ജൂതന്മാര് പിടികൂടി.
നാവികരോ, തുഴയോ ഇല്ലാത്ത ഒരു കപ്പലില്‍ അവരെ ഇരുത്തി പുറംകടലിലേക്ക് ഒഴുക്കി വിട്ടു, ആ കപ്പല്‍ തകര്‍ന്ന് അവരെല്ലാവരും മുങ്ങി മരിക്കാന്‍ വേണ്ടിയായിരുന്നു ജൂതന്മാര് അപ്രകാരം ചെയ്തത്. എന്നാല്‍ കരുണാമയനായ ദൈവം ആ കപ്പലിനെ നയിച്ചു. അങ്ങിനെ അവരെല്ലാവരും സുരക്ഷിതരായി മാര്‍സെയില്ലെസില്‍ എത്തി.
അവരെല്ലാവരും ഒരുമിച്ച് ഈ അത്ഭുതത്തെക്കുറിച്ചു തങ്ങളുടെ പ്രബോധനങ്ങളില്‍ പറഞ്ഞു കൊണ്ട് മാര്‍സെയില്ലെയിലേയും, ഐക്സിസിലേയും, പരിസര പ്രദേശങ്ങളിലേയും നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു. പിന്നീട് ലാസര്‍ മാര്‍സെയില്ലേയിലെ മെത്രാനായി അഭിഷിക്തനായി, മാക്സിമിന് ഐക്സിലെ മെത്രാനും. പ്രാര്‍ത്ഥിക്കുവാനും, യേശുവിന്റെ തൃപ്പാദങ്ങള്‍ക്കരികില്‍ ഇരിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന മഗ്ദലന മറിയം, ഒരു മലയിലെ ഗുഹയില്‍ പോയി ഏകാന്തവാസമാരംഭിച്ചു. മനുഷ്യരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ ഏതാണ്ട് മുപ്പത് വര്‍ഷങ്ങളോളം അവള് അവിടെ കഴിഞ്ഞു. തങ്ങളുടെ സ്തുതി ഗീതങ്ങള്‍ കേള്‍പ്പിക്കുവാനായി എല്ലാ ദിവസവും അവളെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോവുമായിരുന്നു.
എന്നാല്‍ മര്‍ത്തായാകട്ടേ, തന്റെ ജീവിത വിശുദ്ധിയും കാരുണ്യവും വഴി മാര്‍സെയില്ലെയിലേ ജനങ്ങളുടെ സ്നേഹത്തിനും, ബഹുമാനത്തിനും പാത്രമായി ജീവിച്ചു. അവള് നല്ലവരായിരുന്ന ചില സ്ത്രീകളേയും കൂട്ടികൊണ്ട് ജനങ്ങളില്‍ നിന്നും അകന്ന് ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി താമസമാരംഭിച്ചു. അവളുടെ കാരുണ്യവും അലിവും അനേകര്‍ക്ക് സമ്മാനിച്ച് കൊണ്ട് നീണ്ട കാലത്തോളം അവള് അവിടെ ജീവിച്ചു. വിശുദ്ധ മരിക്കുന്നതിനു വളരെ മുന്‍പ് തന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് മാസം നാലിനാണ് വിശുദ്ധ മരണമടഞ്ഞത്.
വിശുദ്ധ മാർത്തയും മഹാസർപ്പവും
ക്രിസ്തുവിനെ പരിചരിക്കുവാൻ ഏറെ വ്യഗ്രത കാണിച്ച വ്യക്തിയായിട്ടാണ് സുവിശേഷത്തിൽ വിശുദ്ധ മാർത്തായെ കാണാൻ കഴിയുക. ഈശോ ഉയിർപ്പിച്ച ലാസറിന്റെയും അവന്റെ സഹോദരി മറിയത്തിന്റെയും സഹോദരി കൂടിയാണ് ഈ വിശുദ്ധ. ക്രിസ്തു നാമത്തിൽ തന്റെ ജീവിത കാലത്ത് അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ള വിശുദ്ധയായിട്ടാണ് മാർത്തയെ കണക്കാക്കുന്നത്. അതിൽ പ്രധാനമായ ഒരു സംഭവമായി വിശ്വസിക്കപെടുന്ന ഒന്നാണ് മഹാസർപ്പത്തെ കീഴടക്കുന്ന അത്ഭുതം.
അക്കാലത്ത്, ഏരീസിനും അവിഗ്നോണിനും ഇടയിലുള്ള റോണിൽ , വനത്തിലായി പകുതി മൃഗവും പകുതി മത്സ്യവും, കാളയെക്കാൾ വലുതും, കുതിരയെക്കാൾ നീളമുള്ളതും, കൊമ്പുകളോളം മൂർച്ചയുള്ള പല്ലുകളും, ഉള്ള ഒരു മഹാസർപ്പം ഉണ്ടായിരുന്നു. ഈ ഭീകര മൃഗം നദിയിൽ പതിയിരുന്ന്, അതിലൂടെ കടന്നു പോകുന്ന കപ്പൽ യാത്രികരെ കൊല്ലുകയും അവരുടെ കപ്പൽ മുക്കുകയും ചെയ്തു … ആളുകൾ മാർത്തയോട് സഹായം ചോദിച്ചു, അവൾ മഹാസർപ്പത്തിന്റെ പിന്നാലെ പോയി.
ഒരു മനുഷ്യനെ വിഴുങ്ങി കൊണ്ടിരുന്ന അതിനെ അവൾ കാട്ടിൽ കണ്ടെത്തി. ഉടനെ വിശുദ്ധ ജലം തളിച്ചു. ശേഷം അതിന്റെ മുന്നിൽ ഒരു കുരിശ് ഉയർത്തി. ആ മഹാ സർപ്പം പെട്ടെന്നു കീഴടങ്ങി, ആടിനെപ്പോലെ നിശ്ചലനായി, മാർത്ത അതിനെ അരക്കെട്ടുകൊണ്ട് ബന്ധിച്ചു വനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. അങ്ങനെ ആളുകൾ അതിനെ കല്ലും കുന്തവും ഉപയോഗിച്ച് കൊന്നു. ഇപ്രകാരം ആ ജനതയെ അവൾ രക്ഷപെടുത്തി. ഇന്നും അനേകം അത്ഭുതങ്ങൾ ഈ പുണ്യവതിയുടെ നാമത്തിൽ നടന്നു കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ട മർത്താ, നിന്റെ മനസിന്റെ വേവലാതികളും ആവലാതികളും ഇത്രമേൽ അടുത്തറിയാൻ നിന്റെ തൊട്ടരികിൽ ഒരാളുണ്ടായിട്ടും നിനക്ക് എന്തൊരു tension ആയിരുന്നു… മനസിനെ തൊട്ടറിയാൻ നല്ലൊരു ചങ്കു ചങ്ങായി കൂടെ ഉണ്ടായിട്ടും full ടൈം tension അടിച്ചു അവസാനം നസ്രായന്റെ അരികിൽ ചെന്ന് complaint box അങ്ങ് തുറന്നിട്ടു ല്ലേ… കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു… ഒന്നു മാത്രമേ ആവശ്യമുള്ളൂ മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു അതു അവളിൽ നിന്നും എടുക്കപ്പെടുകയില്ല…
നസ്രായന്റെ ഈ reply കേട്ടു wonder അടിച്ചു നിൽക്കുന്ന നിന്റെ picture ആലോചിക്കുമ്പോൾ എനിക്ക് എന്നേ തന്നെയാ ഓർമ വരുന്നേ… നിന്നെ പോലെ തന്നെയാ എനിക്കും എന്റെ ചങ്ക് നസ്രായൻ. Life ഇങ്ങനെ fast ആയിട്ടു ഓടിക്കൊണ്ടിരിക്കുമ്പോൾ എതിരെ വരുന്ന ഒരു load problems… ഇതിന്റെയെല്ലാം പിറകെ ഒരു solution അന്വേഷിച്ചു നടക്കും… but ഞാൻ ഒറ്റയ്ക്ക് എത്ര സ്പീഡിൽ ഓടിയിട്ടും ഒന്നും നടക്കുന്നില്ല… finaly പരാജയം സമ്മതിച്ചു ആ നസ്രായൻ ചങ്കിന്റെ കുരിശിൻ ചുവട്ടിൽ എത്തും… complaint box തുറന്നിടും…
Yes, മർത്ത നിന്നെ പോലെ തന്നെ അവന്റെ reply കേട്ടു ഞാനും പലപ്പഴും wonder ആയിടുണ്ട്… എന്റെ life തന്നെ change ആയിട്ടുണ്ട്…. എങ്കിലും മർത്താ life ലെ താങ്ങാൻ പറ്റാത്ത ഭാരങ്ങൾ വരുമ്പോൾ നിന്നെ പോലെ നസ്രായന്റെ അരികിൽ ഓടിച്ചെല്ലാൻ അവന്റെ മുൻപിൽ എല്ലാം ഏറ്റുപറയാനുള്ള കൃപയെനിക് ലഭിക്കാൻ നീ പ്രാർത്ഥിക്കണമേ…. നസ്രായനിൽ അനുദിനം ആശ്രയിക്കാൻ നീ എനിക്ക് പ്രചോദനമാകണമേ… നസ്രായന്റെ സമാധാനം എന്റെ ഹൃദയത്തെ എല്ലായ്പോഴും ഭരിക്കാൻ നീ നിത്യം പ്രാർത്ഥിക്കണമേ… ആമ്മേൻ!