അപ്പൻ എന്ന തണൽ മരം കടപുഴകി വീണപ്പോൾ ആണ് വെയിയിലിനു ഇത്രയും അധികം ചൂട് ഉണ്ടെന്ന് ഞാൻ ആദ്യം അറിഞ്ഞത്….പിണങ്ങുന്നതിനേക്കാൾ കൂടുതൽ എന്നെ ചേർത്തുപിടിച്ച ഒരു ഏട്ടനെ ലഭിച്ചപ്പോഴാണ് കരുതൽ എന്താണെന്ന് ഞാൻ മനസ്സിലാക്കിയത്… ഞാനെന്ന പാതിയെ പൂർണമാക്കിയത് സ്നേഹത്തിന്റെ പൂർണത എന്തെന്ന് പഠിപ്പിച്ച എന്റെ നല്ലപാതി ആയിരുന്നു…
അങ്ങനെ, കരുതൽ നൽകാൻ മാത്രമുള്ള ജന്മങ്ങളായി ഒതുങ്ങി പോകുന്നുണ്ട് ഇവർ… ജീവിതത്തിൽ കണ്ടുമുട്ടിയ പുരുഷൻ, ഒരുപക്ഷേ അച്ഛൻ ആവാം, ആങ്ങളയാവാം, നല്ല ചങ്ങാതി ആവാം, ഭർത്താവാകാം… ചേർത്തു പിടിക്കാൻ മറക്കരുത്….. അല്പം, കാഠിന്യം കൂടുതലാണെങ്കിലും, സ്നേഹത്തിന്റെ ഉറവ അവിടെ ഒന്നും ഒരിക്കലും വറ്റിയിട്ടില്ല…..
പലരുടെയും സ്വപ്നങ്ങളാണ് അവരുടെയും സ്വപ്നങ്ങൾ… പലരുടെയും ജീവിതങ്ങളാണ് അവരുടെ ജീവൻ….. …….. അമ്മയെന്ന പുഴയെ മാത്രം ധ്യാനിക്കാതെ നിന്റെ ജീവിതത്തിന്റെ അലയടികൾ പേറുന്ന അച്ഛനെന്ന കടലിനെയും തിരിച്ചറിയുക……. പലപ്പോഴും ഇതുപോലെ തന്നെയാണ്, അപ്പൻ ക്യാരക്ടർ നന്നായി ചെയ്താ വിശുദ്ധ ഔസേപ്പിതാവ്, നസ്രത്തിലെ വലിയ തച്ചൻ…
തന്റെ സ്വപ്നങ്ങൾ മാറ്റിവെച്ചു ദൈവത്തിന്റെ സ്വപ്നത്തിന് കൂട്ടുനിന്ന വൻ.. സങ്കട ഭീതികളും വേദനകളും നിറഞ്ഞ രൂക്ഷിതമായ തിരുകുടുംബത്തിന്റെ പലായനങ്ങളിൽ സംരക്ഷണത്തിന് ചിറകുവിരിച്ച കാവൽമാലാഖ മാത്രമാണ് ഔസേപ്പ്… പലപ്പോഴും നിശബ്ദനായ നിന്ന് മൗനത്തിൻ പ്രാധാന്യം വിളിച്ചോതിയ തികഞ്ഞ മുനി… ഒരായുസ്സ് മുഴുവനും കുടുംബത്തിനു വേണ്ടി മാറ്റിവെച്ച നിലം തികഞ്ഞ അധ്വാനി…. Saint Joseph, the man of Dreams….
പഠിപ്പിക്കുന്നുണ്ട് ഔസേപ്പിന്റെ ജീവിതം ഒരു കാര്യം, സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച്, ദൈവത്തിന്റെ സ്വപ്നത്തിനായി ജീവിക്കുമ്പോൾ ജീവിതം തന്നെ വിശുദ്ധ സ്വപ്നമായി തീരുമെന്ന്…. ഇനിയുള്ള എന്റെ നിദ്രയ്കും ഞാൻ കാണുന്ന സ്വപ്നത്തിനും ദൈവത്തിന്റെ കൂട്ട് ഉണ്ടാകട്ടെ.
By, Fr. Charles Chiramel