പരിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാർത്ഥന…
പരിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ…….
മശിഹായുടെ സ്നേഹിതനും വിശ്വസ്തനും ആയ പരിശുദ്ധ ഗീവർഗീസ് സഹദായെ അവിടുത്തെ മധ്യസ്ഥതയില്‍ അഭയപെടുന്ന ഞങ്ങള്‍ക്ക് ദൈവ സന്നിധിയില്‍ നിന്ന് അനുഗ്രഹങ്ങളെ പകര്‍ന്നു തരെണമേ. (അവരവരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുക ) രോഗത്തിലും ദുഖത്തിലും പ്രയാസതിലും ക്ലേശിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി ലോകത്തിന്റെ രക്ഷക്കായി ക്രൂശില്‍ മരിച്ചുയര്‍ത്ത കര്‍ത്താവിനോട് അപേക്ഷിക്കണമേ….
പീഡാനുഭവങ്ങളിലും സഹനങ്ങളിലും ഹൃദയാനന്തം അനുഭവിച്ച പരിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ദൈര്യവും പ്രത്യാശയും ഞങ്ങളുടെ ഹൃദയ വേദനയുടെ നാളുകളില്‍ ഞങ്ങൾക്ക് നല്കണമേ.. ദൈവ ഭവനത്തിന്റെ വിശ്വസ്ത കലവറകാരനായ പരിശുദ്ധ ഗീവർഗീസ് സഹദായെ പാപികളായ ഞങ്ങള്‍ക്ക് കരുണയും പാപമോചനവും ദുരിതങ്ങളില്‍ ആശ്വാസവും പരിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയാല്‍ ലഭികണമേ..
അഗ്നി പാലത്തില്‍ കൂടി ഉയരത്തിലേക്ക് കരെറിയവനും നീതിയുടെ ശോഭയേറിയ വിളക്കും, സ്വജീവിതത്തെ ദൈവ സന്നിധിയില്‍ യാഗമായി അര്‍പ്പിച്ച ശ്രേഷ്ഠനുമായ പരിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ…….
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവർഗീസേ,
അങ്ങേ മക്കളായ ഞങ്ങൾ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയിൽ
അഭയം തേടുന്നു… സ്നേഹപിതാവായ ദൈവം അങ്ങേക്കു നൽകിയിരിക്കുന്ന സ്വർഗീയ വരങ്ങളോർത്തു ഞങ്ങൾ സന്തോഷിക്കുന്നു…
ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു…
അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയിൽ
ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു…
ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി
അങ്ങയെ സ്വീകരിക്കുന്നു…
വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളർത്തേണമേ… പരസ്നേഹ ചൈതന്യത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ….
സേവനത്തിന്റെ പാതയിലൂടെ ഞങ്ങളെ
നയിക്കേണമേ… അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളിൽ ജനിപ്പിക്കണമേ….
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവർഗീസേ, ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ… അനുദിന ജീവിതത്തിലെ ക്ലേശങ്ങൾ
സന്തോഷത്തോടെ സഹിക്കുവാൻ
ഞങ്ങളെ പ്രാപ്തരാക്കണമേ…
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ… ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയിൽ ആശ്രയിച്ചുകൊണ്ട് പിതാവായ ദൈവത്തിന് ഞങ്ങൾ സമർപ്പിക്കുന്നു…ആമ്മേൻ!
എപ്പോഴാണ് സെന്റ് ജോർജ്ജ് ദിനം?
ഇംഗ്ലണ്ട് ഉൾപ്പെടെ – വിവിധ ക്രിസ്ത്യൻ പള്ളികളും സെന്റ് ജോർജ് രക്ഷാധികാരിയായ നിരവധി രാജ്യങ്ങളും നഗരങ്ങളും സെന്റ് ജോർജ്ജിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്നു.
ഇതിഹാസ സൈനികൻ – ഒരു മഹാസർപ്പത്തുമായുള്ള യുദ്ധത്തിന്റെ കഥയിലൂടെ ഏറ്റവും പ്രശസ്തനായ – സ്പെയിനിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ആരാധിക്കപ്പെടുന്നു.
എല്ലാ വർഷവും ഏപ്രിൽ 23 നാണ് ഈ ദിനം ആഘോഷിക്കുന്നത് – AD 303-ൽ അദ്ദേഹം മരിച്ചതായി പരമ്പരാഗതമായി അംഗീകരിക്കപ്പെട്ട തീയതിയാണിത്. തന്റെ സൈനിക പദവി രാജിവച്ചതിനും തന്റെ പുറജാതീയ നേതാവായ ഡയോക്ലീഷ്യൻ ചക്രവർത്തിക്കെതിരെ പ്രതിഷേധിച്ചതിനും സെന്റ് ജോർജ്ജ് ശിരഛേദം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ചിഹ്നം, വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു ചുവന്ന കുരിശ് റിച്ചാർഡ് ദ ലയൺഹാർട്ട് സ്വീകരിക്കുകയും പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
ജോർജിയ രാജ്യവും ഏപ്രിൽ 23 ന് സെന്റ് ജോർജിന്റെ തിരുനാൾ ആഘോഷിക്കുന്നു.
സെന്റ് ജോർജ്ജ് ആരായിരുന്നു, ഡ്രാഗണിന്റെ ഇതിഹാസം എവിടെ നിന്നാണ് വന്നത്?
ഐതിഹ്യമനുസരിച്ച്, നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കീഴിൽ ജോർജ്ജ് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു, ഇസ്രായേലിലെ ലോഡിൽ അദ്ദേഹത്തിനായി സമർപ്പിക്കപ്പെട്ട ഒരു പ്രധാന ദേവാലയമുണ്ട്. സെന്റ് ജോർജ് ഒരു മഹാസർപ്പത്തെ കൊല്ലുന്നതിനെ ചിത്രീകരിക്കുന്ന ആദ്യകാല ഐതിഹ്യം പതിനൊന്നാം നൂറ്റാണ്ടിലേതാണ്.
എത്യോപ്യ, ജോർജിയ, പോർച്ചുഗൽ, ഫ്രീബർഗ്, മോസ്കോ, ബെയ്റൂട്ട് തുടങ്ങിയ നഗരങ്ങളുടെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം.