പഴയ റോമൻ സാമ്രാജ്യം പോലൊരു റഷ്യ പുട്ടിന്റെ സ്വപ്നമാണ്. എന്നാൽ അയൽ രാജ്യങ്ങളുമായൊരു ഉടമ്പടിയിൽ പുടിൻ ഒരുപേക്ഷ തൃപ്തനായേക്കും. യുക്രയിൽ പടിഞ്ഞാറൻ യൂറോപ്പിനോടും നാറ്റോയോടും അടുക്കുന്നത് പുടിൻ സഹിക്കില്ല. പുട്ടിനു അത് ഒരു കൈ നഷ്ടപ്പെടുന്നതുപോലെയാണ്. എന്നാൽ ജർമനിയുടെ പ്രതിപക്ഷനേതാവ് ഫ്രഡറിഷ് മെർസ് പുടിനെ യുദ്ധകുറ്റവാളിയെന്നു വിളിച്ചു. ജർമ്മൻ പട്ടാളത്തിന് 100 മില്ലിയാർഡൻ യൂറോ ജർമ്മൻ പാർലമെന്റ് അനുവധിച്ചു. ജർമൻ ചാൻസലർ ഷോൾസ് നയതന്ത്രശ്രമങ്ങൾ അടഞ്ഞതിൽ പുടിനെ കുറ്റപ്പെടുത്തി. നാറ്റോ ഒന്നടങ്കം യുക്രൈനൊപ്പം. എന്നിരുന്നാലും നാറ്റോയുടെ അമരക്കാരൻ usa ഇപ്പഴും കഥാകൃത്തും സംവിധായകനും.
കീവ് കീഴടക്കുക പുട്ടിന്റെ ലക്ഷ്യം ആകണമെന്നില്ല. ആണവായുധം പുടിൻ ഉപയോഗിക്കണമെന്നില്ല. എന്നിരുന്നാലും ഞങ്ങളുടെ കയ്യിലും ആണവായുധമുണ്ടെന്നു ഫ്രാൻസിന്റെ പ്രസിഡന്റ് മാക്രോൺ പേടിപ്പിച്ചു. എന്തായാലും യുദ്ധം അവസാനിപ്പിച്ചേ മതിയാകൂ. അതിന് ഒരുമിച്ച് പല വഴികൾ തേടണം. യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ കൂടുന്നു. ഉപരോധം ശക്തിപ്പെടുന്നു. നാറ്റോയുടെ ആയുധങ്ങളും പണവും യുക്രയിനിലെക്കൊഴുകുന്നു. റഷ്യയാണെങ്കിൽ ഭയക്കുന്നില്ലെങ്കിലും വിറക്കുന്നുവെന്നു പാശ്ചാത്യലോകവും ഇന്ത്യയും പ്രചരിപ്പിയ്ക്കുന്നു. 18 വയസിനും 60 വയസിനും ഇടയ്ക്കു പ്രായത്തിലുള്ള യുക്രയിനിലെ പുരുഷന്മാർ യുക്രയിനിൽ ഇന്ന് നിർബന്ധമായും യുദ്ധത്തിന് പോയിരിക്കണം. ഒട്ടേറെ സ്ത്രീകളും തോക്കുമായി യുദ്ധത്തിന് തയാറായിരിക്കുന്നു. യുദ്ധത്തിന് ഒരവസാനം ഉടനുണ്ടാകണം. സാധ്യമായ വഴികൾ എല്ലാം തേടണം.
1.പൊതുജനസ്വരം ഉയരുക!
യുക്രൈൻ യുദ്ധത്തിനും പുട്ടിനും എതിരെ ഒരു ലക്ഷം പേർ ഇന്ന് ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിൽ പ്രകടനം നടത്തി. ഓസ്ട്രേലിയയിലെ മെൽബണിലും റഷ്യയിലെ സാൻ പീറ്റേഴ്സ് ബുർഗിലും ചിലിയിലും മെക്സിക്കോയിലും വാഷിംഗ്ടണിലും ടെക്സസിലും ജനം തെരുവിലിറങ്ങി. പതിനായിരത്തോളം പ്രതിഷേധക്കാരെ റഷ്യയിൽ പുട്ടിനു അറസ്റ്റ് ചെയെണ്ടിവന്നു. പുട്ടിന്റെ മാനമാറ്റത്തിന് ഈ പൊതുജന പ്രതിധേധം സഹായിക്കും. ജനങ്ങൾ ഇനിയും സ്വരം ഉയർത്തണം.
2.ഉപരോധം നിലനിർത്തുക!
രാഷ്ട്രീയമായും സാമ്പത്തികമായും വ്യവസായികമായും പുട്ടിനേയും റഷ്യയെയും ഒറ്റപ്പെടുത്താൻ യൂറോപ്പ് നടപടികളാരംഭിച്ചു. ഒറ്റപ്പെടുത്തൽ യൂറോപ്പിനെ സർവോപരി ഐക്യപ്പെടുത്തുകയും റഷ്യയെ സമ്മർദ്ധത്തിലാക്കുകയും ചെയ്യും.
3.സംവാദം തുടരുക!
ഇറ്റലിയുടെയും ഫ്രാൻസിന്റെയും ജര്മനിയുടെയും ഇന്ഗ്ലണ്ടിന്റെയും ഭരണാധികാരികൾ സ്ഥിരം സമ്പർക്കത്തിലും ചർച്ചയിലുമാണ്. പുട്ടിനും സെലിൻസ്കിയും തമ്മിൽ സംസാരിക്കാനും പരിഹാരം തേടാനും വഴികൾ തെളിയുന്നു. അവർ സന്ധിക്കു തയാറാകണം. രണ്ടു രാജ്യങ്ങളുടേയും പ്രതിനിധികൾ ബല്ലാറോസിന്റെ അതിർത്തിയിൽ വൈകാതെ സംഭാഷണത്തിന് എത്തും. ഫലം നമുക്ക് കാത്തിരുന്നു കാണാം.
4.യുക്രയിൻ സ്വതന്ത്ര നിലപാട് എടുക്കുക!
യുക്രൈൻ നാറ്റോയിൽ ചേരാതിരിക്കണം. നാറ്റോയിൽ ചേരില്ല എന്ന് യുക്രൈൻ ഉറപ്പു കൊടുക്കണം. ഇപ്പോൾ തന്നെ നാറ്റോ ശക്തമാണ്. റഷ്യയും ചൈനയും ഒന്നിക്കാത്തിടത്തോളം റഷ്യക്ക് യുക്രൈന്റെ സപ്പോർട്ട് ആവശ്യമാണ്.
5.ആണവായുധം ഒഴിവാക്കുക!
ഒരു ആണവയുദ്ധം ആരും ആഗ്രഹിക്കുന്നില്ല. പ്രശസ്ത ദാർശനികമായ ബെട്രാം റാസ്സ്ൽ “പവർ” എന്ന ഗ്രന്ഥത്തിൽ പറയുംപോലെ ആദ്യം അണുവായുദ്ധം ഉപയോഗിക്കുന്നവർക്ക് നേട്ടമുള്ളതുകൊണ്ടു ആദ്യം അണ്വായുധം പ്രയോഗിക്കാൻ പ്രവണത ഉണ്ടാകും. അതുകൊണ്ടു ആദ്യം ഉപയോഗിക്കില്ലെന്ന ആവർത്തിച്ച പ്രഖ്യാപനവും പ്രതിജ്ഞയും ഇരു ഭാഗത്തുനിന്നും ആവശ്യമാണ്.
6.പരസ്പരം അംഗീകരിക്കുക!
പുടിൻ ജനാധിപത്യം ഭയക്കുന്നു. നാറ്റോ പുട്ടിന്റെ ഏകാധിപത്യം ഭയക്കുന്നു. ഇതൊക്കെ പ്രചരണങ്ങൾ മാത്രം. രണ്ടും ശരിയല്ല. പരസ്പരം ആദരിക്കണം; അംഗീകരിക്കണം.
7.അഭയാർത്ഥിപ്രവാഹവും സാമ്പത്തിക സംഭാവനയും!
അഭയാരിതികളുടെ എണ്ണം നാൽപതു ലക്ഷം വരെ ഉയരാമെന്ന നിഗമനത്തിലാണ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ തയാറെടുക്കുന്നത്. മിക്ക ചാരിറ്റബിൾ സംഘടനകളും സംഭാവന പിരിച്ചു തുടങ്ങി. യുക്രയിനുവേണ്ടിയുള്ള സംഭാവന ജർമനിയിൽ ഒഴുകുകയാണ്. അചിന്ത്യമായവിധം ജർമനിയിലെ ജനം എല്ലാം മറന്നു സംഭാവന ചെയ്യുന്നു. അഭയാര്ഥികളെ സഹായിക്കാൻ യുക്രയിന്റെ അതിർത്തി രാജ്യങ്ങളിലും ജർമനിയിലും എണ്ണമറ്റവിധം ജനങ്ങളാണ് തയ്യാറായിരിക്കുന്നത്. അഭയാർത്ഥികളെ സ്വന്തം വീടുകളിൽ അവർ സ്വീകരിക്കുന്നു. വസ്ത്രവും ഭക്ഷണവും അവർക്കു കൊടുക്കുന്നു. അഭയാർത്ഥികൾ എത്തുന്ന വഴികളിൽ അവർ ഭക്ഷണവുമായി കാത്തുനിൽക്കുന്നു. യൂറോപ്യൻ ധാർമ്മിക സംസ്ക്കാരം, സാഹോദര്യം, സഹവർത്തിത്തം, ഇവിടെ വ്യക്തമായി വ്യകതമായി പ്രകടമാകുന്നു!
8.കൂട്ടക്കൊല ഒഴിവാക്കാനുള്ള നടപടികൾ!
രണ്ടാം ലോകമഹായുദ്ധത്തിലെ നാസി ക്യാമ്പുകളായിരുന്ന ഡാക്കാവോയിലേക്കും അവ്ഷ്വിറ്റിലേക്കും യാത്ര തുടങ്ങിയെന്നും പുടിൻ ഹിറ്റ്ലർ ആണെന്നും പാശ്ചാത്യ നാടുകളിൽ സംസാരം തുടങ്ങി. യുക്രൈനിന്റെ ഭരണനേതൃത്വത്തെ നവനാസികളെന്ന് പുടിൻ വിളിക്കുമ്പോൾ പുടിനെ ഹിറ്റ്ലർ എന്ന് എതിരാളികൾ വിളിക്കുന്നു. ഒരു ഭീകരത ഉണ്ടാകാതിരിക്കാൻ പ്രകോപനം ഇല്ലാതാക്കുകയും ക്രുത്യമായ നടപടികൾ എടുക്കുകയും വേണം. ക്ര്യത്യവും വ്യക്തവുമായ നടപടികളല്ല പ്രകോപനവും വീരവാദവും തണ്ടുമാണ് എല്ലായിടത്തും പ്രകടം. രാഷ്ട്രീയപ്രവർത്തകർ നയതന്ത്രത്തിലും ബുദ്ധിപരമായ നിലപാടിലും ഇനിയും വളരേണ്ടിയിരിക്കുന്നു.
9.പ്രാർത്ഥന!
ലോകമെമ്പാടും വിശ്വാസികൾ യുദ്ധം അവസാനിക്കാൻ പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും തുടങ്ങി. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. “നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും” എന്ന ക്രിസ്തുവിന്റെ വാക്കുകൾ വെറുതെയാകില്ല. ക്രൈസ്തവർ 2022-ലെ നോമ്പുകാലം യുദ്ധകാലമായി തുടങ്ങി. ഉയിർപ്പുകാലമെങ്കിലും സമാധാനകാലമാകാൻ പ്രാർത്ഥിക്കാം.
By, ജോസഫ് പാണ്ടിയപ്പള്ളിൽ