1911 ഓഗസ്റ്റ് മൂന്നിന് ഇറ്റലിയിലെ മോണ്ടിച്ചിയാരി എന്ന സ്ഥലത്തു ജനിച്ച പിയറിനഗില്ലി എന്ന നേഴ്സിനു പരിശുദ്ധ അമ്മ നൽകിയ ദർശനങ്ങളാണു റോസ മിസ്റ്റിക്ക മാതാവിന്റെ ചരിത്രത്തിന് പിന്നിലുള്ളത്. 1937 മുതൽ 1976 വരെ 13 ദർശനങ്ങൾ ആണ് പരിശുദ്ധ അമ്മ ഗില്ലിയ്ക്കു നൽകിയത്. നേഴ്സിനു പ്രത്യക്ഷപ്പെട്ട മാതാവിന്റെ രുപം റോസാമിസ്റ്റിക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്.
1947 -ൽ ഗില്ലി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒരു മുറിയിൽ വെച്ചാണ് പരിശുദ്ധ അമ്മ ഗില്ലിയ്ക്കു ആദ്യ ദർശനം നൽകിയത്.വയലറ്റ് നിറത്തിലുള്ള ഉടുപ്പ് അണിഞ്ഞു സുന്ദരിയായി പ്രത്യക്ഷപ്പെട്ട അമ്മ, പക്ഷേ ദുഃഖിതയായി കാണപ്പെട്ടു. മാതാവിന്റെ മാറിടത്തിൽ മൂന്ന് വാളുകൾ ഉണ്ടായിരുന്നു. ആദ്യത്തെ വാൾ വൈദികസന്യാസവിളികൾ നഷ്ട പ്പെടുന്നതിനെയും രണ്ടാമത്തേത് മാരകപാപത്തിൽ ജീവിക്കുന്ന സമർപ്പിതരേയും മൂന്നാമത്തെത് വൈദികരും സന്യാസികളും യൂദാസിനെപ്പോലെ ഒറ്റുകാരായിത്തീരുന്നതിനെയും സൂചിപ്പിക്കുന്നു എന്ന് പരിശുദ്ധ അമ്മ പറഞ്ഞു.
പിയേറിന ഗില്ലി പരിശുദ്ധ അമ്മയോട്- അമ്മേ ഞാൻ എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാര പ്രവർത്തികൾ ഇവ അനുഷ്ഠിച്ചു ജീവിക്കണം എന്ന് അമ്മ പറഞ്ഞു. പിയേറിന പരിശുദ്ധ അമ്മ ആവശ്യപ്പെട്ടപോലെ പ്രാർത്ഥനയും പ്രായശ്ചിത്തവും പരിഹാര പ്രവർത്തികളും അടങ്ങിയ ജീവിതം നായിക്കുവാൻ തുടങ്ങി.
1947 ജൂലൈ 13-ന് വീണ്ടും പിയേറിനായ്ക്കു പരിശുദ്ധ അമ്മയുടെ ദർശനമുണ്ടായി.
വെള്ള വസ്ത്രങ്ങൾ അണിഞ്ഞു മാറിടത്തിൽ മൂന്ന് റോസാപ്പൂക്കളുമായാണ് അമ്മ അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള, ചുവപ്പ്, സ്വർണ്ണം എന്നീ നിറങ്ങളിൽ കാണപ്പെട്ട റോസാപ്പൂക്കൾ പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാര പ്രവർത്തികൾ എന്നിവയെ ഇവയെ സൂചിപ്പിക്കുന്നു.
കൂദാശകളുടെ യോഗ്യമായ സ്വീകരണത്തെക്കുറിച്ചും പരിഹാര ജീവിതത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ആണ് മാതാവ് പിയറീനായ്ക്കു നൽകിയത്.
ജൂലൈ 13-ന് റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. 1966 ഏപ്രിൽ 17ന് മോണ്ടിചിയാരിയുടെ ഒരു ഭാഗമായ ഫോണ്ടെനല്ലായിലും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവും ഇടപെടലുകളും ഉണ്ടായി.
ലോകത്തിൽ വർധിച്ചു വരുന്ന പാപങ്ങൾക്ക് പരിഹാരമായി വിശ്വാസികൾ കൂടുതൽ പ്രാർത്ഥനയും, പ്രായശ്ചിത്തവും, പരിത്യാഗപ്രവർത്ഥികളുമടങ്ങുന്ന ജീവിതം നായിക്കണമെന്നുള്ളതാണ് റോസമിസ്റ്റിക്ക മാതാവിന്റെ സന്ദേശത്തിന്റെ കാതൽ.
സഭയുടെ ഈ പ്രതിസന്ധിയിൽ നമ്മൾ റോസാമിസ്റ്റിക്കാ മാതാവ് എന്തിനാണ് പ്രത്യക്ഷപ്പെട്ടതെന്നു മനസിലാക്കി കൂടുതലായിമാതാവിനോട് പ്രാർത്ഥിക്കണം റോസാമിസ്റ്റിക്ക നിങ്ങൾ അറിയണം റോസാമിസ്റ്റിക്ക എന്ന അത്ഭുതത്തെക്കുറിച്ച്. പരിശുദ്ധ അമ്മ ഏറ്റവും അധികം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന തിരുസ്വരൂപം ഏതാണെന്നോ?
സാത്താന്റെ മുൻപിൽ കൊടിക്കൂറകളേന്തുന്ന സൈന്യനിരപോലെ ഭയങ്കരിയാണ് ഇവൾ.
പിശാചിനെതിരെ സ്വർഗീയ സൈന്യത്തെ നയിക്കുന്ന സ്വർഗീയ രാഞ്ജിയാണ് ഇവൾ. അശുദ്ധിക്കെതിരെ വിശുദ്ധിയുടെ കുടവിരിച്ചു തന്റെ മക്കളെ മാറോട് ചേർക്കുന്നവളാണ് ഇവൾ.
പാപത്തെ ജയിക്കാൻ പരിശുദ്ധി വിരിച്ചു വിജയം വരിച്ചവളാണ് ഇവൾ.
അതുകൊണ്ട്, അഭിമാനത്തോടെ ഞാൻ പറയും ഞാൻ ഈ അമ്മയുടെ കുഞ്ഞാണ് എന്ന്.
1947-1976-വരെയുള്ള വർഷങ്ങളിൽ വടക്കേ ഇറ്റലിയിലെ പ്രകാശപുർണമായ മല എന്നർഥം വരുന്ന മോണ്ടികിയാരി എന്ന സ്ഥലത്ത് പിയറിന എന്ന നേഴ്സിന് പരുശുദ്ധ കന്യക നൽകിയ ദർശനം. “റോസ് മിസ്റ്റിക്ക” എന്നാൽ എന്ത് ? എന്നതിലേയ്ക്ക് സൂചനയും നൽകി. അമ്മ പറഞ്ഞു. ഞാൻ യേശുവിന്റെ മൗതീക ശരീരത്തിന്റെ അമ്മയാണ്. അതായത് സഭയുടെ അമ്മയാണ്. 1947 മെയ് 13 -നാണ് അമ്മ അവൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വയലറ്റ് ഉടുപ്പും വെളുത്ത ശിരോവസ്ത്രവുമണിഞ്ഞ് സുന്ദരിയായ ഒരു സ്ത്രീയായിട്ടാണ് അമ്മ പ്രത്യക്ഷപ്പെട്ടത്.
അമ്മ ഏറെ ദു:ഖിതയായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു.
അവളുടെ ഹൃദയത്തിൽ മൂന്നു വലിയ വാളുകൾ തുളച്ചുകയറിയിരുന്നു.
അമ്മ പറഞ്ഞു. പ്രാർത്ഥന, ഉപവാസം, പരിത്യാഗപ്രവർത്തികൾ ഇത്രയും പറഞ്ഞശേഷം അമ്മ അപ്രത്യക്ഷയായി. 1947 ജൂൺ 17 -ന് അമ്മ 2-ാം വട്ടവും പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിൽ ഹൃദയത്തിൽ മൂന്നു വാളുകൾക്കു പകരം മൂന്ന് റോസാപൂക്കളുണ്ടായിരുന്നു.
വെള്ള, ചുവപ്പ്, സുവർണ്ണം. ഞാൻ യേശുവിന്റെ അമ്മയാണ്, എന്ന് മാതാവ് സ്വയം വെളിപ്പെടുത്തി.
ലോകമെമ്പാടുമുള്ള വൈദികർക്കും സന്യാസിനി-സന്യാസികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും. അതിനുവേണ്ടി മരിയ ഭക്തിയുടെ പുതിയരൂപം ആരംഭിക്കണമെന്നും അറിയിക്കാനാണ് ദൈവം എന്നെ അയച്ചത്.
എല്ലാ മാസവും 13-ാം തിയ്യതി എന്റെ ദിനമായി കൊണ്ടാടുക. ജൂലൈ 13 റോസാ മിസ്റ്റിക്ക് ദിനമായി ആചരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ ഹൃദയത്തിലെ മൂന്നു റോസാപൂക്കളുടെയും മൂന്ന് വാളുകളുടെയും അർത്ഥവും അമ്മതന്നെ പറഞ്ഞുകൊടുത്തു. ഒന്നാമത്തെ വാൾ. ദൈവവിളികൾ നഷ്ടപ്പെടുത്തുന്ന വൈദികരെ സൂചിപ്പിക്കുന്നു., രണ്ടാമത്തെ വാൾ, മാരക പാപത്തിൽ ജീവിക്കുന്ന സന്യാസികളെയും. മൂന്നാമത്തെ വാൾ,
യൂദാസിനെപ്പോലെ യേശുവിനെ ഒറ്റിക്കൊടുക്കുന്ന വൈദികരെയും സൂചിപ്പിക്കുന്നു.
വെളുത്ത റോസാപ്പൂവ്,
പ്രാർത്ഥനയെയും.
ചുവന്ന റോസാപ്പൂവ്,
പാപപരിഹാരത്തെയും.
സുവർണ്ണ റോസാപ്പൂവ്
ഉപവാസത്തെയും സൂചിപ്പിക്കുന്നു.
കൂദാശകളുടെ യോഗ്യമായ സ്വീകരണത്തെക്കുറിച്ചും പരിഹാരാജീവിതത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ആണ് മാതാവ് പിയറീനായ്ക്കു നൽകിയത്. 1966 ഏപ്രിൽ 17 -ന് മോന്തിച്ചിയറിയുടെ ഒരു ഭാഗമായ ഫോണ്ടെനല്ലായിലും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവും ഇടപെടലുകളും ഉണ്ടായി. ലോകത്തിൽ വർധിച്ചു വരുന്ന പാപങ്ങൾക്ക് പരിഹാരമായി വിശ്വാസികൾ കൂടുതൽ പ്രാർത്ഥനയും, പ്രായശ്ചിത്തവും, പരിത്യാഗ പ്രവർത്തികളുമടങ്ങുന്ന ജീവിതം നായിക്കണമെന്നുള്ളതാണ് റോസമിസ്റ്റിക്ക മാതാവിന്റെ സന്ദേശത്തിന്റെ കാതൽ.
പ്രിയ സഹോദരങ്ങളെ, ലോകത്ത് ഏറ്റവും രക്തക്കണ്ണുനീർ ഒഴുകുന്ന അത്ഭുത സംഭവങ്ങൾ കൂടുതലും റോസാ മിസ്റ്റിക്ക മാതാവിന്റെ സ്വരൂപത്തിൽ നിന്നോ ചിത്രത്തിൽ നിന്നോ ആണ് കാണുന്നത്. നമുക്ക് ഈ കൂട്ടായ്മയിൽ ഉള്ളവർ പരിശുദ്ധ അമ്മയുടെ ആഗ്രഹം അനുസരിച്ചു ഒരു വിശുദ്ധ ജീവിതം നയിക്കാനുള്ള തീരുമാനത്തിൽ 13 ദിന പ്രാർത്ഥനയിൽ പങ്ക് ചേരാം.
എല്ലാ ദിവസവും ഒരേ പ്രാർത്ഥന തന്നെയാണ് ചൊല്ലേണ്ടത്. അതുകൊണ്ട് ദിവസവും ഇത് ഇടണ്ട കാര്യം ഇല്ലല്ലോ.
റോസാമിസ്റ്റിക്കമാതാവിനോടുള്ള പ്രാർത്ഥന!
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധസ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായശ്ചിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ, അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ. പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാമിസ്റ്റിക്ക എന്ന പേര് സ്വീകരിച്ച അങ്ങയെ ഞങ്ങൾ വണങ്ങുന്നു.
സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്ന് സൂചിപ്പിക്കുന്ന വെള്ളറോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്ന് സൂചിപ്പിക്കുന്ന ചുവന്നറോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്ന് സൂചിപ്പിക്കുന്ന സ്വർണ്ണനിറത്തിലുള്ള റോസാപുഷ്പവും നെഞ്ചിൽ സംവഹിക്കുന്ന മാതാവേ, പ്രാർത്ഥന, അനുതാപം, പരിഹാരം, കൂദാശകളുടെ യോഗ്യതപൂർണ്ണമായ സ്വീകരണം എന്നിവവഴി ആത്മാവിൽ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനിൽനിന്നും ഞങ്ങൾക്ക് വാങ്ങിത്തരണമേ. ജപമാലചൊല്ലി പ്രാർത്ഥിക്കുവാനും അതുവഴി തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കേണമേ.
പാപികളുടെ നിത്യനാശത്തിൽ കണ്ണുനീർ ചിന്തുന്ന മാതാവേ, തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്ന മക്കൾക്ക് തങ്ങളുടെ തെറ്റുകളോർത്തു അനുതപിക്കുവാനും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നൽകേണമേ. ജീവിതഭാരത്താൽ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്നേഹത്തിന്റെ കരം നീട്ടി ശക്തിപെടുത്തേണമേ. ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂർവ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കേണമേ. എല്ലാറ്റിനും ഉപരിയായി ഇപ്പോൾ ഞങ്ങൾ യാചിക്കുന്ന പ്രത്യേക അനുഗ്രഹം,
( ………………………………………………… ) അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിൽ ഉണർത്തിച്ച് ഞങ്ങൾക്ക് സാധിച്ചുതരികയും ചെയ്യേണമേ. ആമ്മേൻ.