കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ -ലോകമനഃസാക്ഷി ഉണരണം: കെസിബിസി. നൈജീരിയയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളി നോടനുബന്ധിച്ച് ദൈവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
നിരപരാധികളായ അനേകര്‍ ക്രൈസ്തവവിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം വേദനാജകമാണ്. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും, മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണം.
നൈജീരിയയുടെ തെക്ക് – പടിഞ്ഞാറൻ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്കിടെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി, റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്ക ദേവാലയത്തിലാണ് വെടിവെയ്പ്പ് നടന്നത്. അന്‍പതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ എഫ്എംസി (ഫെഡറൽ മെഡിക്കൽ സെന്റർ) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.
ദേവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ഇന്ന് ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയുമായിരിന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ദേവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങൾക്ക് നേരെ “നീചവും പൈശാചികവുമായ ആക്രമണം” ആണ് സംഭവിച്ചതെന്ന് ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ദൈവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായുള്ള ദൃക്സാക്ഷി വിവരണങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൈവാലയത്തിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. അൻപതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ ‘ഫെഡറൽ മെഡിക്കൽ സെന്ററി’ലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റിയിട്ടുണ്ട്.
ദൈവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച ഫ്രാൻസിസ് പാപ്പ, ഇരകളാക്കപ്പെട്ടവരെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. നിരപരാധികൾക്ക് നേരെ നടന്നത് ‘നീചവും പൈശാചികവുമായ ആക്രമണ’മാണെന്ന് വ്യക്തമാക്കിയ ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു, ജനങ്ങളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു.
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന വ്യാപകമായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്.
നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെമാത്രം ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളുടെ അതിക്രമങ്ങളിലുമാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനം നടത്തുന്ന സന്നദ്ധ സംഘടനയാണ് ‘ഇന്റർ സൊസൈറ്റി.’
നൈജീരിയയിൽ തുടർച്ചയായി ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയാണ്. രാജ്യത്ത് ശരിയത്ത് നിയമം കൊണ്ടുവരുന്നതിനു വേണ്ടി, ‘ബൊക്കോ ഹറാം’ അടക്കമുള്ള തീവ്രവാദി സംഘടനകൾ പൈശാചികമായ രീതിയിൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ ഇസ്രേയാൽ പ്രതിരോധത്തിന്റെ നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു വേണ്ടി കണ്ണീർ ഒഴിക്കുന്ന മാധ്യമങ്ങൾ, ക്രൈസ്തവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ കണ്ടില്ലെന്ന് നടക്കുകയാണ് ചെയുന്നത്.
ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഫണ്ടുകൾ കയ്യ്പറ്റുന്നവർ തീവ്രവാദശക്തികളെ ന്യായീകരിച്ചു വരുന്നത് ഈ കേരളത്തിൽ നമ്മൾ കാണുന്നതാണ്. ദേശവിരുദ്ധ വാർത്തകൾ കൊടുത്തതിന്റെ പേരിൽ മീഡിയ വൺ ചാനലിന്റെ പ്രവർത്തനം നിർത്തിവപ്പിച്ചപ്പോൾ , കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിനേതാക്കളും അതിനെതിരെ രംഗത്ത് വന്നത്, ഈ ദേശ വിരുദ്ധ ശക്തികളുടെ സ്വാധീനം എത്രത്തോളം ഉണ്ടന്ന് മനസിലാക്കി തരുന്നതാണ്.