കോതമംഗലം രൂപതയിലെ പ്രമൂഖ വൈദീകനും , കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലും ഏറ്റവും അറിയപ്പെട്ടിരുന്ന സംഗീത ഗ്രൂപ്പ് ആയിരുന്ന ഏയ്ഞ്ചൽ വോയ്സിന്റെ സ്ഥാപക ഡയറക്റ്ററും, ഗാന രചയീതാവും, അനുഗ്രഹീത ഗായകനും കൂടി ആയിരുന്ന ഫാ കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 -ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം . ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയിൽ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിർമല ഹോസ്പിറ്റലിൽ എത്തിക്കും. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗൺ പള്ളിയിൽ തിങ്കളാഴ്ച 11-ന് പൊതുദർശനം. തുടർന്ന് രണ്ടിന് സംസ്കാരം.
മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളിൽ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.
1978 -ലാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് മാറാടിയിൽ റവ. ഫാ കുര്യാക്കോസ് കച്ചിറമറ്റം എയ്ഞ്ചല്‍ വോയ്സ് ഗാനമേള ട്രൂപ്പ് ആരംഭിച്ചത്. പ്രമുഖ ഗാനമേള ട്രൂപ്പായി വളര്‍ന്ന എയ്ഞ്ചല്‍ വോയ്സ് വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ ആയിരക്കണക്കിന് വേദികളില്‍ ഗാനമേള അവതരിപ്പിച്ചു. എം ജി ശ്രീകുമാര്‍, മിന്മിനി, റിമി ടോമി, ചില്‍പ്രകാശ്, കാഞ്ഞങ്ങാട് രാമചന്ദ്രന്, രേണുക, മനീഷ, യമുന, ചാക്കോ , എന്നിവര്‍ എയ്ഞ്ചൽ വോയ്സിൻ്റെ ആദ്യകാല കാല ഗായകരാണ്.
റവ. ഫാ കുര്യാക്കോസ് കച്ചിറമറ്റം അച്ഛന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടും രൂപതാ കുടുംബത്തോടും അനുശോചനങ്ങളും പ്രാത്ഥനകളും അറിയിക്കുന്നു!