സ്നേഹം നിറഞ്ഞ ആന്റണി നൈനാപറമ്പിൽ അച്ചൻ….”സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിച്ചു…..ദൈവ പിതാവിനെ സ്പർശിച്ചു”….പൗരോഹിത്യത്തെ ഏറെ സ്നേഹിച്ചുപുരോഹിതൻ എന്നും വിലയുള്ളവനാണ് എന്ന് പറഞ്ഞു….നല്ല ഇടയൻ…..ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു….നൈനാച്ചൻ നല്ല ഇടയൻ ആയിരുന്നു….
ഏൽപ്പിച്ച പള്ളികളെല്ലാം നന്നായി നോക്കി….നല്ല ഇടയൻ ആടുകളുടെ മണം അറിയണം…ഇടവകയിലെ ദൈവജനത്തിന്റെ വേദന യിലും പ്രയാസത്തിലും…കൂടെ നിന്നു….അവരെ ഏറെ സഹായിച്ചു…ഇങ്ങനെ പറയുമായിരുന്നു :നമുക്ക് എല്ലാം ഉണ്ടല്ലോ…..അവർക്ക് ഒന്നും ഇല്ലല്ലോ….കൈയിൽ ഒന്നും ഇല്ലെങ്കിലും എവിടുന്നെങ്കിലും പൈസ ഒപ്പിച്ചു കൊടുക്കും…ആരും അറിയാതെ….സഭ സ്നേഹി….എന്റെ സഭ…..ആരാധനക്രമം കൃത്യമായി അർപ്പിക്കുന്നു….അത് മറ്റുള്ളവരെ പഠിപ്പിച്ചു….പള്ളിയും പരിസരവും എന്നും വൃത്തിയാക്കി ഇടുമായിരുന്നു…..
തിരുവസ്ത്രങ്ങൾ ഏറ്റവും നല്ലത് ഉപയോഗിക്കണം….അതിൽ നിഷ്ഠ ഉള്ള കുഞ്ഞുമോനച്ചൻഎല്ലാവരെയും ബഹുമാനിച്ചുള്ള സംസാരം….ജേഷ്ഠവൈദീകരെ “ചേട്ടായി “.. എന്നുംപ്രായം കുറഞ്ഞ അച്ചൻമാരെ “മോനേ “.. എന്നും വിളിച്ചു പൗരോഹിത്യത്തെ ബഹുമാനിക്കുന്നു….2018 -ൽ രോഗം കൂടുതൽ ആയപ്പോൾ എന്നെ വിളിച്ചു…എനിക്ക് കുമ്പസാരിക്കണം…രോഗീലേപനം വേണം എന്ന് പറഞ്ഞു….അന്ന് നൈനാച്ചനുവേണ്ടി പ്രാർത്ഥിക്കാൻ കഴിഞ്ഞു….
നൈനാച്ചാ അവസാനമായി ളായിക്കാട് പള്ളിയിൽ ഇരുന്നപ്പോൾ ഓരോ ആവശ്യത്തിന് വിളിക്കുമ്പോൾപള്ളിയെക്കുറിച്ച് പറയുമ്പോൾ എന്തൊരു ആവേശം ആയിരുന്നു…. കൊറോണ കാലത്തു സ്വന്തം രോഗം പോലും ഓർക്കാതെ ഇടവക മക്കൾക്കുവേണ്ടി എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു…അലസത കൂടാതെ ഓടി നടന്നു….അതേ അവസാനംവരെ …. നന്മ ചെയ്തു ഓടിനടന്നു….ഡോക്ടർ അബിയെ മറക്കാൻ പറ്റില്ല….രോഗം കൂടിയപ്പോൾ മാർട്ടിൻ അച്ചനോട് ഞാൻ പറഞ്ഞു നമുക്ക് ഡോക്ടർ അബിയെ കാണിക്കാം എന്ന്…..
അബി നന്നായി നോക്കി….വേർപാടിന്റെ വാർത്ത അബിയെ അറിയിച്ചപ്പോൾ ഒത്തിരി വിഷമം ഉണ്ട് എന്ന് പറയുകയും…ഇത്രയും നാൾ അച്ചനെ ചികിൽസിക്കാൻ പറ്റിയല്ലോ… ദൈവത്തിനു നന്ദിയുണ്ട്… എന്ന് പറഞ്ഞു അവസാനിപ്പിച്ചു….എല്ലാവർക്കും പ്രിയപ്പെട്ടവൻ…കുഞ്ഞുമോനച്ചൻപറഞ്ഞാലും… പറഞ്ഞാലും തീരില്ല….അതാ നൈനാച്ചൻ……സഹവൈദീകർക്കെല്ലാം വേദന ഉണ്ട്…. കുഞ്ഞുമോനേ…നന്ദി…..നന്ദി….
പ്രിയപ്പെട്ട ആൻ്റണി നൈനാപറമ്പിലച്ചന്ആ, ദരാഞ്ജലികൾജനനം: 20.01.1966 പൗരോഹിത്യസ്വീകരണം: 27.12.1992മരണം: 06.03.2022മാതൃഇടവക: സെൻറ് പോൾസ്, വേഴപ്രാ.
നൈനാപറമ്പിൽ ബഹു. ആന്റണിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകളുടെ സമയക്രമീകരണംമാർച്ച് 7 തിങ്കളാഴ്ച3 pm ന് ചെത്തിപ്പുഴ മോർച്ചറിയിൽ നിന്ന് ളായിക്കാട് സെ. ജോസഫ്സ് പള്ളിയിലേക്ക്4.00 മണിക്ക് വേഴപ്രായിലുള്ള ഭവനത്തിലേക്ക്മാർച്ച് 8 ചൊവ്വ8.30 am ന് വേഴപ്രായിൽ നിന്ന് പൊടിപ്പാറ പാരിഷ് ഹാളിലേക്ക്2.00 pm കർമ്മക്രമം ഒന്നാം ഭാഗം ആരംഭിക്കുന്നു.2.45 pm കർമ്മ ക്രമം രണ്ടാം ഭാഗം പൊടിപ്പാറ പള്ളിയിൽ3.00 pm വി.കുർബ്ബാന തുടർന്ന് സമാപന ശുശ്രൂഷകൾ.
By. Sonyachan Mundunadackal