സീറോ മലബാർ പള്ളിക്കൂദാശ രണ്ടാം തിങ്കള്‍ നവംബർ 08 മത്തായി 19: 16-22
“ഇനിയും എന്താണ് എനിക്കു കുറവ്?” (മത്താ. 19:20)
ആരും പൂർണ്ണരല്ല. എല്ലാവർക്കും പല കുറവുകൾ ഉണ്ട്. എന്നാൽ ലൗകികമായ കുറവുകളെ നികത്തുവാൻ മാത്രമാണ് നാം എപ്പോഴും തയ്യാറാകുന്നത്. ലൗകികമായ കുറവുകൾക്കപ്പുറം നമ്മുടെ ആത്മീയമായ കുറവുകളെ പരിഹരിച്ചാൽ മാത്രമേ നിത്യജീവൻ അവകാശമാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. എളിമയോടെ ദൈവസന്നിധിയിൽ അണയുമ്പോൾ പരിപൂർണ്ണനായ തമ്പുരാൻ നമ്മുടെ കുറവുകളെ അനുഗ്രഹങ്ങളാക്കി മാറ്റും. നമ്മുടെ കുറവുകൾ മനസ്സിലാക്കി അവ പരിഹരിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
(2021 Nov. 08)
സ്നേഹത്തോടെ, ഫാ. തോമസ് മുട്ടേൽ.