ഗ്ലാഡ്സൺ മാത്യുസ്
പ്രൊട്ടസ്റ്റൻ്റ് വൈദിക ശുശ്രൂഷ ജീവിതത്തിൽ നിന്ന് പരിശുദ്ധ കത്തോലിക്കാ സഭയിലേക്ക് (സത്യ വിശ്വാസത്തിലേക്ക്) മടങ്ങി…
മാത്യൂസച്ചനും കുടുംബവും മാതൃ സഭയിലേക്ക്.
കാൽ നൂറ്റാണ്ടു കാലത്തെ പ്രൊട്ടസ്റ്റന്റ് പ്രവാസ൦ അവസാനിപ്പിച്ച് ഞങ്ങൾ പരി.കത്തോലിക്കാ സഭയിലേക്ക് മടങ്ങി.
1977-ൽ പാലായിലെ ഒരു റോമൻ കത്തോലിക്കാ കുടു൦ബത്തിൽ ആണ് എൻ്റെ പിതാവിൻ്റെ ജനനം. 1980-ൽ മാതാപിതാക്കൾ ക്കൊപ്പം മലബാറിലേക്ക് കുടിയേറി പോയി. ബാല്യകാല വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിൽ ആയിരുന്നു.
1990 -ൽ ബാല്യകാലത്ത് റോമൻ കത്തോലിക്കാ സഭയിൽ നിന്ന് പെന്തകോസ്ത് വിശ്വാസത്തിലേക്ക് വന്നു.
-കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആയൂർ ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരിയിൽ പഠിച്ച ശേഷം ഓപ്പറേഷൻ മൊബൈലൈസേഷനിൽ ചേർന്ന് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ദീർഘകാലം സുവിശേഷീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
അതിന് ശേഷം കേരളത്തിൽ മടങ്ങിയെത്തി. ബിലീവേഴ്സ് ചർച്ചിൽ സഭാ ശുശ്രൂഷകനായി മലബാറിൽ പ്രവർത്തിച്ചു. *
-പിന്നീട് ബിലീവേഴ്സ് ചർച്ചിൽ വൈദീകനായി
ഓഫീസിൽ ലീഗൽ അഡ്മിനിസ്ട്രേഷനിലു൦,
മൈനർ സെമിനാരിയിൽ അധ്യാപകനായും പ്രവർത്തിച്ചു വന്നു.
2008-ൽ കണ്ണൂർ ജില്ലയിൽ സഭയുടെ ശുശ്രൂഷകനായി ചുമതല വഹിച്ചിരുന്ന കാലത്ത് പള്ളികുന്നിൽ വെച്ച് നടന്ന ഒരു എക്യുമെനിക്കൽ കോൺഫറൻസിൽ ഇന്നത്തെ തലശേരി രൂപതയുടെ ബിഷപ്പ് ജോസഫ് പാ൦മ്പ്ളാനി പിതാവുമായി Mathews Mathew എൻ്റെ പപ്പാ ( അന്ന് 2008 ) സ൦സാരിക്കാൻ കഴിഞ്ഞതു൦ പിതാവിൽ നിന്നും ലഭിച്ച വചന വിജ്ഞാന വെളിച്ച൦ വലിയ വഴിത്തിരിവായി.
എൻ്റെ പപ്പയുടെ അവിടെ നിന്നും തുടങ്ങിയ അന്വേഷണാത്മക പഠനങ്ങൾ സഭാ ചരിത്രത്തിലു൦ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിലു൦ നടത്തിയ അന്വേഷണാത്മക പഠനങ്ങൾ മകനായ എനിക്കും വെളിച്ചം നൽകി. നീണ്ട പ്രാർത്ഥനകൾക്കും പഠനങ്ങളും മാതൃ സഭയിലേക്ക് മടങ്ങി വരുവാൻ കാരണമായി. കാൽ നൂറ്റാണ്ടുകൾ നീണ്ട പ്രൊട്ടസ്റ്റന്റ് പ്രവാസ൦ അവസാനിപ്പിച്ച് 2023 ജനുവരി രണ്ടാ൦ തിയതി ഞങ്ങൾ പരിശുദ്ധ കത്തോലിക്കാ സഭയിലെക്ക് മടങ്ങി.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എഴുമറ്റൂർ സെൻറ് ജോസഫ് ചർച്ച് ഇടവകയിലേക്കാണ് ഞങ്ങൾ മടങ്ങി എത്തിയത് ഇടവക വികാരി ഫാദർ സോജൻ, ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ്, സിസ്റ്റർ ജിസ്സ് മരിയ, സിസ്റ്റർ നിവ്യ എന്നിവർ ചേർന്ന് ഞങ്ങൾക്ക് മാമ്മോദീസാ നൽകി സ്നേഹത്തോടെയും സന്തോഷത്തോടെയും സത്യത്തിൻ്റെ തൂണും അടിസ്ഥാനവുമായ പരിശുദ്ധ സഭയിലേക്ക് സ്വീകരിച്ചു.
സഭാത്മക ജീവിതത്തിനും ദൈവശാസ്ത്ര മൂല്യങ്ങൾ ക്കും പ്രാധാന്യം നൽകുന്ന മാത്യൂസച്ചൻ നല്ല ദൈവശാസ്ത്ര ചിന്തകനു൦ ദൈവവചന പ്രഘോഷകനുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കത്തോലിക്കാ സഭയുടെ കീഴിലുള്ള ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & സയൻസിൽ നിന്നും ബൈബിൾ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തി വരുന്നു.
ഒരുപാട് നന്ദിയു൦ സ്നേഹവും അറിയിക്കുന്നു കൂടെ നിന്നവരോട് , സ്നേഹം നൽകി ചേർത്ത് നിർത്തിയ എല്ലാവരോടും, ആരോടും പരിഭവമോ , പരാതിയോ പിണക്കമോ ഇല്ല, തികച്ചും ദൈവശാസ്ത്ര ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനം ആണ് ഞങ്ങളുടെമടങ്ങി വരവ്.
ഒരുപാട് വർഷങ്ങൾ അന്വേഷണങ്ങൾ നീണ്ടു പോയി എങ്കിലും ശക്തമായ തീരുമാനം എടുത്ത് മടങ്ങാൻ പിൻതുണ നൽകിയ Shibu Peediakal Pastor & Glorious Gospel ടീം അംഗങ്ങൾ, എല്ലാ വൈദികരോടും, സിസ്റ്റേഴ്സ്, സുഹൃത്തുക്കൾ, സഭാ മക്കൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.സൗഹൃദങ്ങളു൦ സ്നേഹം ബന്ധങ്ങളും എല്ലാവരോടും എന്നു൦ കാത്ത് സൂക്ഷിക്കു൦.
ദൈവ൦ നമ്മെ അനുഗ്രഹിക്കട്ടെ!