ഇസ്ലാമിക തീവ്രവാദികളുടെ മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയിൽ ലോകം.
കെയ്റോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയ്ക്കു മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ കഴുത്തറുത്തു കൊലയ്ക്കു ഇരയായ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. 2015 ഫെബ്രുവരി 12-ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം.
ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇത് ആഗോള തലത്തില്‍ ചര്‍ച്ചയായി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി.
യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍, ഇവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയതു ഇവരുടെ വിശ്വാസ തീക്ഷ്ണത മനസിലാക്കിയതിനാലായിരിന്നു.
ഇതില്‍ മാർട്ടിൻ മോസ്ബാക്ക് , രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി.
വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. 21 രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് 2021-ല്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍ ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു. ഇവരുടെ ജീവിതം കേന്ദ്രമാക്കി സിനിമ ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
രക്തസാക്ഷികളുട സഭയാണ് കോപ്റ്റിക് സഭ. വിശ്വാസത്തിന്റെ ആദ്യനൂറ്റാണ്ടു മുതല്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയമാവുകയും നൂറുകണക്കിന് രക്തസാക്ഷികളാല്‍ ധന്യമാക്കപ്പെടുകയും ചെയ്ത സഭയാണിത്. രണ്ടാം നൂറ്റാണ്ടുമുതല്‍ കോപ്റ്റിക് സഭയില്‍ രക്തസാക്ഷികള്‍ വിടര്‍ന്നു. മുസ്ലീം ഭരണം വന്നതോടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും ഇല്ലാതാക്കപ്പെടുന്നതിലേക്ക് എത്തുകയും ചെയ്തു. രക്തസാക്ഷികളുടെ ആ പാരമ്പര്യം അടുത്ത കാലംവരെ തുടര്‍ന്നു.
2013 ഓഗസ്റ്റില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പീഡനം മൂലം 1600 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അപ്പര്‍ ഈജിപ്തിലെ ദൈവാലയങ്ങളും ആശ്രമങ്ങളും അടക്കേണ്ടി വന്നു. ഞായറാഴ്ച കൂര്‍ബാന റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായി. 2015-ല്‍ ഐ.എസുകാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി വധിച്ചു. ലിബിയയില്‍ 21 ഈജിപ്തുകാരെ വിശ്വാസത്തിന്റെ പേരില്‍ കഴുത്തറുത്ത് കൊന്നത് ലോകമാകെ ഞെട്ടലോടെ കണ്ട കാഴ്ചയാണ്.
2018 ല്‍ മിനിയായില് ബസിനുനേരെയും ബൊട്രോസെയായിലെ പള്ളിക്കുനേരെയും ആക്രമണം നടന്നു. പിന്നീട് മെനാസ് പള്ളിയില്‍ ആക്രമണം ഉണ്ടായി. ഇവയെല്ലാം ഇക്കാലത്ത് നടന്നവയാണ്. എന്നാല്‍, നമ്മുടെ കണ്മുമ്പില്ത്തന്നെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പീഡനങ്ങള്‍ ഇല്ല. പ്രസിഡന്റ് ക്രിസ്മസിനു ദൈവാലയത്തില്‍ വന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു.
വിശ്വാസത്തെ ഇല്ലാതാക്കാന്‍ ആയുധങ്ങള്‍ക്കോ മറ്റു വിശ്വാസപ്രമാണങ്ങള്‍ക്കോ കഴിയില്ലെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്നതുപോലെ. ഒരു വര്‍ഷത്തിലെ 365 ദിവസങ്ങളില്‍ ഇരുന്നൂറിലധികം ദിവസങ്ങളിലും ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്ന സഭാസമൂഹമാണ് കത്തോലിക്കാ സഭയിലെ പാത്രിയാര്‍ക്കല്‍ സഭയായ ഈജിപ്തിലെ കോപ്റ്റിക് സഭ.
REMEMBERING MARTYRS: In February of 2015, twenty-one men were killed by ISIS on a beach in Libya. ISIS terrorists clearly understand the power of moving pictures. The group has repeatedly released high-definition records of its evil, from the burning of a Jordanian pilot to the beheading of Western hostages. Images from the 2015 executions of twenty-one “people of the cross” on a beach in Libya are seared into the memory of millions. The victims, twenty Coptic Christians from Egypt and one Christian from Ghana, were hailed as martyrs and heroes. The video captured some of them saying, in the final seconds of their earthly life, “Jesus, help me.” They could have saved their lives by accepting Islam, but, knowing what awaited them, they chose the way of Christ. Christians around the world continue to draw inspiration from their courageous faith.