I Have Found The One Whom My Soul Loves (Song Of Solomon 03 : 4) പ്രപഞ്ചം ഉണ്ടായ കാലം മുതൽ പ്രണയം ഉണ്ട്. ഒരു അർത്ഥത്തിൽ ആദവും ഹവായും ആണ് ആദ്യകമിതാക്കൾ. ആദ്യത്തെ പ്രണയം തുളുമ്പുന്ന വാക്കുകൾ പറഞ്ഞതും ആദമാണ്. അതെ, തന്റെ പ്രിയ സഖിയെ ആദ്യം കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ….! അപ്പോള്‍ അവന് പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. (ഉല്പത്തി 2 : 23)
ദൈവം തന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യൻ, അവന്റെ ഇണയെ ആദ്യം കണ്ടപ്പോൾ പറഞ്ഞ പ്രണയമൊഴികൾ. എനിക്ക് തോന്നുന്നു, എല്ലാകാലത്തെയും വെച്ച് ഏറ്റവും ഹൃദ്യമായ പ്രണയസുന്ദര വരികൾ ആണ് ആദം പറഞ്ഞത്. The Universe’s Best Romantic Lines Forever! അതിൽ തന്നെ പ്രണയത്തിന്റെ തീവ്രത എത്രയധികം അടങ്ങിയിരിക്കുന്നു. ഇനിയുമുണ്ട് പ്രണയത്തെ അനശ്വരമാക്കുന്നു ഇതിഹാസ കാവ്യങ്ങളും രചനകളും.പ്രണയം എന്ന വികാരത്തെ മനുഷ്യന് ഒരിക്കലും മറച്ചുവെക്കാൻ പറ്റുന്ന ഒന്നല്ല.!
ബൈബിളിൽ ഉത്തമഗീതത്തിൽ,പ്രണയം എന്ന വികാരത്തെ അതി മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്റെ ആത്മനാഥന്‍ എന്റേതാണ്;ഞാന്‍ അവന്റേതും.
( ഉത്തമഗീതം 02 : 16) പ്രണയത്തിൽ സംഭവിക്കുന്നത് രണ്ടു ഹൃദയങ്ങളുടെയും, മനസ്സുകളുടെയും, ആത്മാവിന്റെയും ഒന്നാകലാണ്. ഇവിടെ പരസ്പരം പ്രണയത്തിൽ ആകുന്നവർ തമ്മിൽ ഒരു ആത്മബന്ധം (Soulmates) ഉണ്ടാകുന്നു.
Soulmates എന്ന പദം പോലും ഈ ബന്ധത്തിന്റെ ഇഴയടുപ്പം എത്രമാത്രം ഉണ്ടെന്ന് നമ്മെ ബോധ്യപെടുത്തുന്നു. ചിലപ്പോൾ അത് പൂർവ്വജന്മ ബന്ധത്തിന്റെ തുടർച്ച പോലും ആവാം!!!പല പല ജന്മങ്ങളിലും ഒന്നായി മാറുന്ന ചില അപൂർവ്വ പ്രണയങ്ങൾ!!! എത്ര മാത്രം അനുഗ്രഹിക്കപെട്ട ജന്മങ്ങൾ ആണ് അവർ ഇരുവരും!! ഇനി പ്രണയത്തിൽ ഉണ്ടാകുന്ന ചില മാജിക് ഉണ്ട്. അത് ഒരു വ്യക്തിയെ മാറ്റിമറിക്കുന്നു. നല്ല പ്രണയങ്ങൾ ഒരുവനെ നല്ല മനുഷ്യൻ ആക്കി മാറ്റുന്നു. അവിടെ ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത് വഴി ആ വ്യക്തി ഒരു പുതിയ മനുഷ്യനായി മാറുന്നു.
പ്രണയത്തിൽ ഉണ്ടാകുന്ന സ്നേഹം( Love), Bonding ,അടുപ്പം (Intimacy ),ഐക്യം (Harmony) ഇവയെല്ലാമാണ് ഒരു വ്യക്തിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നത്. പരസ്പരം ഉണ്ടാകുന്ന പ്രതിബദ്ധത (Commitment ), ആശ്രയം (Trust ), വിശ്വാസം (Faith ),ത്യാഗം (Sacrifice )ഇവയെല്ലാമാണ് പ്രണയബന്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നത്.
പ്രണയത്തിന് ഒരു സാമൂഹിക വശം കൂടി ഉണ്ട്. പ്രണയത്തിൽ പരസ്പരം കൊടുക്കേണ്ട Respect (ആദരവ്) ഉണ്ട്. ഒരാളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും (Accept ), ബഹുമാനിക്കാനും കഴിയണം.പ്രണയം എന്നാൽ സ്നേഹിക്കുന്ന വ്യക്തിയുടെ വ്യക്തിത്വത്തെയും, ആഗ്രഹങ്ങളെയും, സ്വപ്നങ്ങളെയും അംഗീകരിക്കുന്നത് കൂടി യാണ്. അല്ലാതെ അധിപത്യം സ്ഥാപിക്കുന്നത് പ്രണയം അല്ല.!!!!
പ്രണയത്തിൽ പരാജയം ഉണ്ടാകാൻ സാധ്യത ഉള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് ആ ബോധ്യത്തോടെ വേണം ബന്ധങ്ങൾ തിരഞ്ഞെടുക്കാനും. ഒരു നേരം പോക്കിന് ആവരുത് ഒരു പ്രണയവും.! അത് പ്രണയത്തിന്റെ പരിശുദ്ധി (Purity ) ഇല്ലാതാകുന്നു. അതുപോലെ കരുതൽ കാണിക്കേണ്ട ഒരു വിഷയം ആണ്, ഒരു Breakup ഉണ്ടാകുമ്പോൾ നമ്മൾ എടുക്കുന്ന നിലപാട് (Our attitude in Breakup). അത്രയും കാലം സ്നേഹിച്ച ആളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ ഒരു നിലപാട് നാം സ്വീകരിക്കരുത്. അതൊരു ശരിയായ രീതി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, ഒന്നുമില്ലെങ്കിലും അത്രെയും കാലം സ്നേഹിച്ച ഒരാളെ എങ്ങനെയാണ് നമുക്ക് ഒരു നിമിഷം കൊണ്ട് വ്യക്തിഹത്യ നടത്താൻ സാധിക്കുന്നത്. അത് ഒരിക്കലും യഥാർത്ഥ സ്നേഹം ആകില്ല. കാരണം, സ്നേഹം അനുചിതമായിപെരുമാറുന്നില്ല .
(1 കോറിന്തോസ് 13 : 5)
ചില പ്രണയ പരാജയങ്ങളും നല്ലതിനാണ്. തിരഞ്ഞെടുത്തതിൽ ആധിപത്യം സ്ഥാപിക്കും മുന്നേ, പൊരുത്തപ്പെടാൻ പറ്റാത്ത കണ്ണികൾ മുറിച്ചു മാറ്റുന്നതാണ് നല്ലത്. പിന്നീട് കാലം അതിന്റെ നന്മ നമ്മെ ബോധ്യപെടുത്തും.” ചില നഷ്ടങ്ങൾ എല്ലാം യഥാർത്ഥ ഇഷ്ടങ്ങളായിരിക്കണമെന്നില്ല”, എന്ന് പണ്ട് എപ്പോഴോ വായിച്ചത് ഇപ്പോൾ ഓർമ്മ വരുന്നു. അതുകൊണ്ട് തന്നെ ചില മാറ്റങ്ങളും നല്ലതിന് ആവും . ചിലത് യഥാർത്ഥ ഇഷ്ടങ്ങളിലേക്കുള്ള വഴിയും ആവാം.!!!
അങ്ങനെയെങ്കിൽ, പ്രണയം എന്ന വികാരം കൽപ്പാന്തകാലത്തോളം നിലനിൽക്കുന്ന ഒന്നാണ്. അതിനു ഒരു അവസാനം ഉണ്ടാകില്ല. വിശുദ്ധ ഗ്രന്ഥം തന്നെ അതു സാക്ഷ്യപ്പെടുത്തുന്നു.
” സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. ” (1 കോറിന്തോസ് 13 : 8) അതുകൊണ്ട് ഏത് പ്രതിസന്ധിയെയും നേരിടാൻ യഥാർത്ഥ സ്നേഹം (പ്രണയം) എന്ന വികാരത്തിന് സാധിക്കുന്നു. കാരണം, സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു . (1 കോറിന്തോസ് 13 : 7) പ്രണയം, സ്നേഹത്തിൽ അധിഷ്ഠിതമാണ്.!!! Real and True Love Finds a Way and lasts Forever!
by, Veena Joseph Chavelil