രക്തക്കണ്ണുനീർ ജപമാല ചൊല്ലുന്നവരിൽ നിന്നും പ്രചരിപ്പിക്കുന്നവരിൽ നിന്നും പിശാച് തോറ്റു ഓടി മറയുന്നു. ഇക്കാരണത്താൽ നിങ്ങളുടെ അറിവിലുളള എല്ലാവർക്കും പ്രത്യേകിച്ച് ദൈവശുശ്രൂഷകർക്കും പലവിധ ക്ലേശങ്ങളാൽ ഞെരുങ്ങുന്നവർക്കും അയച്ചുനല്‍കുക.
പ്രഭാതത്തിൽത്തന്നെ ചൊല്ലുമ്പോൾ ആദിവസം മുഴുവൻ പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണം ലഭ്യമാകുന്നു.
1929 നവംബർ എട്ടാം തീയതി ബ്രസീലിലെ സിസ്റ്റർ അമാലിയ കംപീന (Sr. Amalia of Scorged Jesus) എന്ന സന്യാസിനി ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ പ്രാർത്ഥനയിൽ ആയിരുന്നു. തന്റെ ഭാര്യയുടെ മാരകരോഗാവസ്ഥയും മക്കളുടെ ദയനീയ സ്ഥിതിയും മനം നൊന്തു വിവരിച്ച ഒരു പാവം മനുഷ്യന്റെ വേദനകളും ആകുടുംബത്തിന്റെ കഷ്ടപ്പാടുകളും ആയിരുന്നു സിസ്റ്റർ അ മാലിയയുടെ പ്രാർത്ഥന വിഷയം.”സ്വന്തം ജീവൻ കൊടുത്തും ആ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ ഞാൻ തയ്യാറാണ്. ഈശോയെ ഞാൻ എന്തുചെയ്യണം “ഇതായിരുന്നു സി.അമാലിയയുടെ ചോദ്യം .ഈശോ പ്രത്യക്ഷപ്പെട്ടു പറഞ്ഞു .”മകളെ, നീ എന്തു തന്നെയും എൻറെ അമ്മയുടെ കണ്ണുനീരിനെ പ്രതി എന്നോട് ചോദിച്ചാൽ ഞാൻ അത് ചെയ്തു തരും.”.
1930 മാർച്ച് എട്ടിന് അമലോല്‍ഭവ കന്യക, സിസ്റ്റർ അമാലിയായ്ക്കു പ്രത്യക്ഷപ്പെട്ടു. ഒരു പുതിയ ജപമാലയും ആയാണ് അമ്മ വന്നത് .ആ രക്തക്കണ്ണീർ ജപമാല നല്കിയിട്ടു പരിശുദ്ധ അമ്മ പറഞ്ഞു. “ഈ ജപമാലയിലൂടെ സാത്താനും നാരകീയ ശക്തികളും . തകർക്കപ്പെടും, ഈ യുദ്ധത്തിനായി നീ നിന്നെത്തന്നെ ഒരുക്കുക”. പരിശുദ്ധഅമ്മ ഭരമേൽപ്പിച്ച ഈ രക്തകണ്ണീർയുദ്ധം പ്രചരിച്ച് ഇന്ന് തിരുസഭയുടെ തന്നെ ഒരു ആയുധം ആയി മാറിയിരിക്കുന്നു.
പ്രാരംഭപ്രാർത്ഥന…
ക്രൂശിതനായ എന്റെ ഈശോയെ, അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്പ്പിക്കുന്ുന. നല്ലവനായ കര്‍ത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. ആമ്മേന്‍.
ഓ, ഈശോയേ, ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ ഏറ്റം ഗാഢമായി സ്നേഹിച്ച് അങ്ങയോടൊത്ത് വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണീര്കണങ്ങളെ അങ്ങ് കരുണയോടെ വീക്ഷിക്കണമേ. (1 പ്രാവശ്യം)
സ്നേഹംനിറഞ്ഞ ഈശോയേ അങ്ങയുടെപരിശുദ്ധ അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് ഞങ്ങളോട് കരുണയായിരിക്കുകയും ഞങ്ങളുടെ യാചനകള്‍ കേൾക്കുകയും ചെയ്യണമേ (7 പ്രാവശ്യം )
ഓ, ഈശോയേ, ഈ ലോകത്തില്‍ ……( 1 പ്രാവശ്യം)
സനേഹംനിറഞ്ഞ…
ഞങ്ങളോട് കരുണ…
(7 പ്രാവിശ്യം )
(ഇങ്ങനെ 7 പ്രാവശ്യം ആവര്‍ത്തിച്ചതിന് ശേഷം)
ഓ, മറിയമേ, വ്യാകുലവും കരുണയും സേ്നഹവും നിറഞ്ഞ അമ്മേ, ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്ത്ഥനയോടുചേര്ത്ത്നിന്റെ പ്രിയപുത്രനുകാഴ്ചവയ്ക്കണമെ. അങ്ങുന്നുഞങ്ങള്ക്കായി ചിന്തിയരക്തക്കണ്ണുനീരുകളെക്കുറിച്ച് ഈ… (കാര്യം………………………………………………………………….) നിന്റെപ്രിയപുത്രനില് നിന്നുലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ.
ഓ, മറിയമേ, നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോകത്തെകാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.
സുക്യതജപം…
കർത്താവേ അനുഗ്രഹിക്കണേ, പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ കർത്താവിൻ്റെ തിരുമുറിവുകളും അമ്മയുടെ വിമലഹൃദയത്തിൻ്റെ മുറിപ്പാടുകളും ഞങ്ങളുടെ ഹൃദയങ്ങളിൽ പതിപ്പിച്ചുറപ്പിക്കണമേ. ആമ്മേന്‍.