കോട്ടയം: “എത്ര സമ്മുന്നതമിന്നു പുരോഹിത നീ ഭരമേറ്റ വിശിഷ്ട സ്ഥാനം… ” ഡീക്കൻ ആൻഡ്രൂസും, ഡീക്കൻ വർഗീസും ഇരട്ട സഹോദരങ്ങൾ ആണ്. ഇരുവരും ഒരേദിനം ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നതിൻ്റെ അഭിമാന നിമിഷത്തിലാണ് കാഞ്ഞിരപ്പള്ളി രൂപത. തങ്ങളുടെ രണ്ട് മക്കളെ സഭാ ശുശ്രൂഷകൾക്കായി സമർപ്പിക്കാൻ ദൈവം തിരുഹിതമായതിൻ്റെ ആനന്ദത്തിലാണ് വണ്ടംപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ്- സെലീന ദമ്പതികൾ.
വണ്ടൻപതാൽ സെന്റ് പോൾ ദൈവാലയത്തിൽ 2021 ഡിസംബർ 29 രാവിലെ 09.15 -നാണ് തിരുക്കർമങ്ങൾ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൻ്റെ കൈവയ്പ്പ് ശുശ്രൂഷ വഴി ഇരുവരും പട്ടം സ്വീകരിക്കും.

വണ്ടൻപതാൽ ഇടവകയിൽ നിന്നും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നതിനായി ആദ്യമായി ഇടവക വൈദികരാകുന്നതും ഇരുവരുമാണ്. ഇവരുടെ മൂത്ത സഹോദരി അനു പാലായിലാണ്. ഇളയവരായ ആൽബിൻ അമൽ ജ്യോതിയിൽ എം.സി.എ. വിദ്യാർഥിയും അതുല്യാ പാലാ അൽഫോൻസാ കോളജിലെ സുവോളജി വിദ്യാർഥിയുമാണ്. ഒറ്റനോട്ടത്തിൽ ഇരുവരേയും കണ്ടാൽ മനസിലാക്കാൻ ഇത്തിരി പാടാണ്. രൂപവും ഭാവവും സംസാരവും നടപ്പും എല്ലാം ഒരേ പോലെ. പഠനത്തിൽ മിടുക്കരായിരുന്ന ഇരുവരുടേയും ആഗ്രഹം പോലെ മാർക്കും ഒരേ പോലെയാണ് ചില അധ്യാപകരും നൽകിയിരിന്നത്