ഇപ്പോൾ സകല വാട്ട്സ്അപ്പ് ഗ്രൂപ്പുകളിലും ഷെയറപ്പെടുന്ന ഒരു ചെറിയ വീഡിയോയിൽ “ആക്ടിവിസ്റ്റായി ” അറിയപ്പെടുന്ന പ്രമുഖവൈദികൻ ഒരു ഓൺലൈൻ മാധ്യമത്തിൽ പറഞ്ഞ് രസിക്കുന്ന “തത്വങ്ങളുടെ ” സാരംശമാണ് മുകളിൽ പറഞ്ഞുവച്ചത്….. ഓൺലൈൻ മാധ്യമങ്ങൾക്ക് കത്തോലിക്കാ സഭയോട് അതിയായ സ്നേഹമുള്ള ഈ കാലത്ത് ഒരു വൈദികൻ തന്നെ അവരുടെ ഒപ്പം ചേർന്ന് നാടൻ ഭാഷയിൽ പറഞ്ഞാൽ “സഭയിക്കിട്ട് രണ്ടെണ്ണം താങ്ങുമ്പോൾ ” അത് കാണുന്ന പൊതു സമൂഹം ഇതാണോ വൈദിക ജീവിതം….
ദേ നോക്കിയെ അച്ചൻമാരെ കെട്ടിക്കണമെന്ന് ഒരു അച്ചൻ തന്നെ പറയാതെ പറയുന്നു എന്നൊക്കെ ചിന്തിച്ചാൽ പുറത്തു നിന്നു വരുന്നവയെക്കാൾ ഉള്ളിൽ നിന്നു തന്നെ തകർക്കുന്ന ഇത്തരം പരിപാടികൾക്കു മുൻപിൽ ഒരായിരം കൂപ്പുകൈ കൊണ്ട് തൊഴണം……. കത്തോലിക്കാ സഭയിലെ പൗരോഹിത്യമോ സമർപ്പിത ജീവിതമോ ഒരു നിർബന്ധിതമായി ചേരേണ്ട ഒന്നല്ല എന്ന് മനസ്സിലാക്കാൻ അവയിലൂടെ കടന്നുപോയിട്ട് ആ ജീവിതചര്യ നിർത്തി സാധാരണ ജീവിതം നയിക്കുന്നവരുണ്ട് എന്ന വസ്തുത അറിഞ്ഞാൽ മാത്രം മതി ….
അതായത് ഒരാൾ പൗരോഹിത്യത്തിലേയ്ക്കോ സമർപ്പിത ജീവിതത്തിലേയ്ക്കോ കടന്നു വന്ന് അതിലൂടെ മുന്നോട്ട് പോകുമ്പോൾ ഇതെനിക്ക് യോജിക്കുന്നില്ല അല്ലെങ്കിൽ ഇതിലെ വ്യവസ്ഥകൾ എനിക്ക് അസഹനീയമാണ് എന്ന് അറിയുമ്പോൾ തന്നെ ആ ജീവിതയാത്ര അവസാനിപ്പിക്കാനുള്ള അവകാശം അയാൾക്കുണ്ട്. അല്ലാതെ മരിക്കും വരെ അതിൽ തന്നെ അനിഷ്ടങ്ങളുമായി നിലകൊളളണം എന്ന് ആരും പറഞ്ഞു വച്ചിട്ടുമില്ല……എന്നാൽ ചില മനുഷ്യരുണ്ട്……അവർക്കു വേണ്ടി സകല സിസ്റ്റവും തിരുത്തപ്പെടണം…. എന്നാൽ അനിഷ്ടങ്ങളും താൽപര്യമില്ലായ്മയും കൊണ്ട് ആ ജീവിതചര്യ അവസാനിപ്പിക്കുകയുമില്ല……
പൊതു സമൂഹത്തിനു മുന്നിൽ ആ ലേബലിൽ ഒരു ബ്രാൻഡായി തന്നെ കടിച്ച് തൂങ്ങി കിടന്ന് സകലതും തനിയ്ക്കായി മാറ്റിയെഴുതപ്പെടണം എന്ന് ബഹളം വച്ച് സമർപ്പിത ജീവിതത്തിനു സഭ നൽകിയിരിക്കുന്ന നിയമ സംഹിതകളെയും ജീവിതചര്യകളെയും തിരുത്തി എഴുതി വിപ്ലവം സൃഷ്ടിക്കാൻ വെമ്പൽ കൊള്ളുന്നവർ…… ഉള്ളിൽ തന്നെ നിലകൊണ്ട് തങ്ങളുടെ നിലപാടുകൾക്കായി തിരുത്തപ്പെടണം എന്നതരത്തിൽ കാണിച്ചു കൂട്ടുന്ന പ്രക്രിയകൾ അതേ ലേബലിൽ തന്നെയാകുമ്പോൾ പൊതു സമൂഹത്തിന് മുൻപിൽ സമർപ്പിത ജീവിതചര്യ എന്തൊക്കെയോ പ്രശ്നങ്ങൾ നിറഞ്ഞ ഒന്നായി വിധിക്കപ്പെടുന്നു…..
എന്തെങ്കിലും തിരുത്തുവാൻ ഉണ്ടെങ്കിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ പറഞ്ഞ് രസിച്ചല്ല മറിച്ച് ഹയരാർക്കി തലങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന പലവിധ ചർച്ചകൾ സിനഡുകളായും മറ്റും നടക്കുന്ന കത്തോലിക്കാ സഭയുടെ ആ തലങ്ങളിൽ ഉയർത്താതെ ആക്ഷേപരസിക്കലായി ഇത്തരം ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത് തിരുത്തൽവാദമല്ല മറിച്ച് ഉള്ളിൽ നിന്ന് അടിക്കുക തന്നെയാണ്…….ഇനി കമ്പിയിലും സിമന്റിലും കെട്ടിടങ്ങളിലും ആത്മ നിർവൃതിയടയുന്നവരെന്ന ആക്ഷേപശരം തൊടുവിച്ചപ്പോൾ തന്നെ ചരിത്രം ഒന്ന് ഓർക്കുന്നത് നന്നായിരുന്നു…..
ക്രിസ്തുവിന് വേണ്ടി ദേശങ്ങളും കടലും കടന്ന് കേരളത്തിന്റെ മണ്ണിലേയ്ക്ക് വന്ന മിഷ്ണറിമാർ ക്രിസ്തുവിനെ പ്രഘോഷിക്കുക മാത്രമല്ല മറിച്ച് കേരളത്തിന്റെ സാമൂഹിക രംഗത്ത് ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പാരമ്പര്യത്തെ അവഹേളിച്ചു എന്ന് തന്നെ പറയാം……ജാതിവ്യവസ്ഥയുടെ അറിവ് നിഷേധങ്ങളുടെ കാലത്തും വസൂരിയുടെ മുൻപിലും സകലർക്കും വിദ്യയും ആരോഗ്യവും പകർന്നു നൽകിയ അതേ പാരമ്പര്യത്തിന്റെ മുകളിൽ നിന്ന് കൊണ്ട് തന്നെയാണ് കേരളം ഇന്ന് ഈ മേഖലകളിൽ മികവിൽ നിലകൊള്ളുന്നതും…….
അങ്ങനെ വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹിക രംഗങ്ങളിൽ തങ്ങളുടെ സമർപ്പിത ജീവിതം കൊണ്ട് മികച്ച സേവനം ജനഹൃദയങ്ങളിൽ ഇടം നേടിയവരുണ്ട്…… അവരുടെ അർപ്പണബോധത്തിൽ ചോരയിലും നീരിലും തന്നെയാണ് ആ സ്ഥാപനങ്ങൾ വളർച്ചയുടെ പാതയിൽ യശസ്സ് പേറി നിലകൊള്ളുന്നത്….. തങ്ങളെ സഭയേൽപിച്ച ചുമതല കഴിഞ്ഞാൽ അവിടെ നിന്നും നിശബ്ദമായി പുതിയ കർമ്മ മേഖലയിലേയ്ക്ക് പടിയിറങ്ങി പോകുന്നവർ…… ഭിന്നശേഷിക്കാരെയും അഗതികളെയും അശരണരെയും ചേർത്തുപിടിക്കുന്നയിടങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് കത്തോലിക്കാ സഭയുടെ കീഴിലാണ്.
അതിന് കരുത്തായി നിലകൊള്ളുന്നത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന സമർപ്പിത ജീവിതങ്ങളും….. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വ്യവസ്ഥിതിയിൽ വിദ്യാഭ്യാസ ആരോഗ്യ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളെയും അതിന് പിന്നിൽ അഹോരാത്രം നിലകൊള്ളുന്ന സമർപ്പിത ജീവിതങ്ങളെയും കുറിച്ച് കമ്പിയും സിമന്റും എന്ന് അവഹേളനം സഭയുടെ അകത്തളങ്ങളിൽ നിന്നു തന്നെ തീർക്കുമ്പോൾ വിളിയും സമർപ്പിത ജീവിതത്തിന്റെ വ്രതങ്ങളും എന്താണെന്ന സഭയുടെ ബോധ്യങ്ങൾ എന്താണെന്ന് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു……
സമർപ്പിത ജീവിതത്തിന്റെ വിലയിടിച്ചു കാണിക്കാനും കത്തോലിക്കാ സഭയുടെ പിന്നാലെ തന്നെ കണ്ണും തുറന്ന് കച്ചകെട്ടി നടക്കുന്ന ലിബറൽ Funded ഓൺലൈൻ മാധ്യമങ്ങളുടെ ഒപ്പമിരുന്ന് രസിച്ച് അവഹേളിച്ച് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ കാണിച്ച ഈ പരിപാടിയ്ക്ക് പിന്നിൽ കുത്തുക എന്നാണ് ഒറ്റ വാക്യത്തിൽ ഉചിതമായ വിശേഷണം…….നിങ്ങളുടെ തോന്നലുകൾക്ക് അനുസരിച്ച് സഭ നടക്കണമെന്നങ്കിൽ ഒറ്റവഴിയെഴുള്ളു……
പുതിയ ഒരു സഭ തീർത്ത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുക…..പക്ഷേ അങ്ങനെയും പോകില്ല…..കത്തോലിക്കാ സമർപ്പിത ജീവിതത്തിന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടാൽ പിന്നെ ആര് വില കൽപിക്കും…… ആമേൻ.
By. Clinton Damian