കാൽവരിയിൽ എനിക്കുവേണ്ടി ദാരുണമായ മരണം വരിച്ച് അവസാനതുള്ളിരക്തം വരെ ചിന്തിയ യേശുവേ, തിരുരക്തമാകുന്ന വിലനൽകി എന്നെ വാങ്ങിയ കർത്താവേ, അവിടുത്ത അംമൂല്യമായ തിരുരക്തത്താൽ എന്നെ എല്ലാ പാപങ്ങളിൽ നിന്നും രക്ഷിക്കേണമേ…
ആ തിരുരക്തത്തിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അഭിഷേകം ചെയ്യേണമേ…
വിശുദ്ധീകരിക്കേണമേ…
സുഖപ്പെടുത്തേണമേ…
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ തിരുവിലാവിൽനിന്നു വാർന്നൊഴുകിയ തിരുരക്തമേ, അങ്ങേ രക്ഷയുടെ സമുദ്രത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ പാപികളെയും കഴുകി വിശുദ്ധീകരിക്കേണമേ…
അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം തിരുസഭയ്ക്കും രാജ്യത്തിനും ഞങ്ങളുടെ ഭവനങ്ങൾക്കും പ്രിയപ്പെട്ടവർക്കും നിരന്തരം നൽകേണമേ… പാപങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും നാശനഷ്ടങ്ങളിൽനിന്നും പൈശാചികശക്തികളിൽനിന്നും ആകസ്മികമരണത്തിൽനിന്നും ഞങ്ങളെ ഏവരെയും അങ്ങേ തിരുരക്തത്താൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ…
അവിടുത്ത ദിവ്യസ്നേഹംകൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ…
അങ്ങേ തിരുമുറിവുകളിൽ ഞങ്ങളെ മറയ്ക്കേണമേ…
അങ്ങേ സമാധാനം ഞങ്ങളുടെമേലും ഞങ്ങളുടെ കുടുംബങ്ങളുടെമേലും ചൊരിയേണമേ…
അങ്ങിലുള്ള വിശ്വാസം ഞങ്ങളിൽ ആഴപ്പെടുത്തേണമേ…
അവിടുത്തെ രാജ്യം ഞങ്ങളിൽ സ്ഥാപിക്കേണമേ…
ഈശോയുടെ എത്രയും പരിശുദ്ധരക്തമേ, ഏറ്റവും ഉത്തമവിശ്വാസത്തോടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു… ഞങ്ങളെ ഒരു പുതിയ സൃഷ്ടിയായി മാറ്റേണമേ… അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ പൂരിതരാക്കേണമേ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുകൊണ്ട് അവിടുത്തെ വഴിയിൽ സഞ്ചരിക്കുവാനും, അങ്ങയോടൊപ്പം എന്നും ആയിരിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഈശോയുടെ ശിരസ്സിൽനിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകർക്കണമേ. ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.
moment awaits! എല്ലാ ദിവസവും നോമ്പ് കാല വിചിന്തനങ്ങൾ, whatsapp status videos, ക്രൈസ്തവ വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ നമ്മുടെ Telegram Groupil Join ചെയ്യുമല്ലോ! https://t.me/nasraayantekoodeOfficial
വായിക്കാം…. വളരാം…
ആത്മീയതയുടെ ആനന്ദത്തിലേക്ക്…-ഇനി നിങ്ങൾക്കും എഴുതാം… നിങ്ങളുടെ ചെറുതും വലുതുമായ ദൈവാനുഭവ ചിന്തകൾ, നല്ല വാർത്തകൾ ഞങ്ങൾക്കും അയച്ച് തരിക, nasraayanlive@gmail.com അവ നമ്മുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതാണ്.
പ്രാർത്ഥനാ നിയയോഗങ്ങൾ അറിയിക്കാൻ: nasraayanlive@gmail.com
നസ്രായന്റെ കൂടെ ഓണ്‍ലൈന്‍ മിനിസ്ട്രിക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും എല്ലാവിധ ദൈവാനുഗ്രഹവും പ്രാർത്ഥനയും നേരുന്നു. http://youtube.com/nasraayantekoode
Visit| https://nasraayan.com/