മഹാ കൃപയും നീതിയും നിറഞ്ഞ കർത്താവേ, പൂർവ്വകാലത്തിൽ മനുഷ്യരുടെ പാപം നിമിത്തം പ്രളയത്താൽ എട്ടു പേർ ഒഴികെ ലോകം മുഴുവനെയും നശിപ്പിക്കുകയും അതിനുശേഷം വ ലോകത്തെ വീണ്ടും ജലപ്രളയത്താൽ നശിപ്പിക്കുകയില്ലെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ. ഇപ്പോൾ ഞങ്ങളുടെ പാപാക്രമങ്ങൾ നിമിത്തം ജലപ്രളയത്താൽ ശിക്ഷിക്കപ്പെടുന്നതിന് ഞങ്ങൾ യോഗ്യരായിരിക്കുന്നു എങ്കിലും ഞങ്ങൾ സത്യമായി അനുതപിച്ചിരിക്കയാൽ അങ്ങ് ഞങ്ങളോട് ക്ഷമിച്ച് വെള്ളപ്പൊക്കം ഇല്ലാതാക്കണമേ….
വിളവുകൾ ഉണ്ടാകു വാൻ തക്ക വെയിലും നൽകണമേ. അങ്ങേ ഈ ശിക്ഷയാൽ ഞങ്ങളുടെ നടപടിയെ നന്നാക്കാൻ ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഞങ്ങളുടെ കർത്താവായ ഈശോ മിശിഹായെക്കുറിച്ച് ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളേയും കൃഷികളേയും ആടു മാടുകളേയും വെള്ളത്തിൽനിന്ന് രക്ഷിക്കേണമേ. ആമേൻ.
1സ്വർഗ്ഗ 1 നന്മ 1 ത്രിത്വ…